For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മണിക്കുട്ടൻ പോയി മണിക്കുട്ടൻ പോയി...എന്ത് കരച്ചിലാണ്, ഷോയിൽ ഇതൊരു വലിയ കാര്യമല്ല...

  |

  സംഭവ ബഹുലമായ ബിഗ് ബോസ് സീസൺ 3 മുന്നോട്ട് പോകുകയാണ്. ദിവസം കൂടുന്തോറും മത്സരവും കടുക്കുകയാണ്. ആരോഗ്യകരമായ മത്സരമാണ് മത്സരാർഥികളിൽ നിന്ന് ഉണ്ടാകുന്നത്. ബിഗ് ബേസ് സീസൺ 3 ല ശക്തനായ മത്സരാർഥിയാണ് മണിക്കുട്ടൻ. മികച്ച പ്രേക്ഷക പിന്തുണയാണ് മണിക്കുട്ടന് പുറത്ത് നിന്ന് ലഭിക്കുന്നത്. അതുപോലെ തന്നെ ബിഗ് ബോസ് ഹൗസിന് അകത്തും താരത്തിന് ആരാധകരുണ്ട്.

  ഗ്ലാമറസ് ലുക്കിൽ നടിയുടെ ഫോട്ടോഷൂട്ട്, ചിത്രം കാണാം

  തുടക്കം മുതലെ ഹൗസിൽ മികച്ച പ്രകടനമായിരുന്നു മണിക്കുട്ടൻ കാഴ്ചവെച്ചത്. എന്നാൽ ഇടയ്ക്ക് നടൻ ഷോയിൽ നിന്ന് പുറത്തു പോയിരുന്നു. തനിക്ക് ഇനി ഇവിടെ തുടരാൻ പറ്റില്ലെന്ന് പറഞ്ഞു കൊണ്ടാണ് നടൻ മാറി നിന്നത്. ഇത് പ്രേക്ഷകരേയും മത്സരാർഥികളേയും ഒരുപോലെ ഞെട്ടിച്ചിരുന്നു. എന്നാൽ പന്നീട് ദിവസങ്ങൾക്ക് ശേഷം നടൻ ഷോയിലേയ്ക്ക് മടങ്ങി എത്തുകയും ചെയ്തിരുന്നു. നടന്റെ തിരിച്ചു വരവ് ഹൗസിന് പുറത്ത് വലിയ ചർച്ചാ വിഷയമായിരുന്നു. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ആരാധകന്റെ ഫേസ് ബുക്ക് പോസ്റ്റാണ്. നടൻ പുറത്ത് പോയതിനെ വിമർശിക്കുന്നവർക്കുള്ള മറുപടിയാണ്. ഇത് മലയാളത്തിൽ ആദ്യമായിട്ടാണെങ്കുലും മറ്റ് ഭാഷകളിലുള്ള ബിഗ് ബോസിൽ സംഭവിക്കുന്നുണ്ടെന്നാണ് കുറിപ്പിൽ ആരാധകൻ പറയുന്നത്.

  കുറിപ്പ് ഇങ്ങനെ... മണിക്കുട്ടൻ പോയി മണിക്കുട്ടൻ പോയി... എന്ത് കരച്ചിലാണ് പിള്ളേരെ. ബിഗ് ബോസ് എന്ന പ്രോഗ്രാമിനെ സംബന്ധിച്ചിടത്തോളം അത് ഒരു വലിയ കാര്യമല്ല. സീക്രട്ട് മുറിയിൽ ഒളിപ്പിച്ച് അതിനുശേഷം കുറച്ചു ദിവസങ്ങൾക്കു ശേഷം ബിഗ് ബോസിലേക്ക് തിരിച്ചു കൊണ്ടുവരുക. പുറത്തു പോയ ആളെ അകത്തേക്ക് കേറ്റുക ഇതെല്ലാം സ്ഥിരമാണ് ബിഗ്ബോസിൽ. പക്ഷേ മലയാളം ബിഗ്ബോസിൽ ഇത് കണ്ടു വരുന്നതേയുള്ളൂ. ഒരുപക്ഷേ അത് ബിഗ് ബോസ്നോടുള്ള വിശ്വാസം പ്രേക്ഷകർക്ക് കുറയാൻ സാധ്യതയുണ്ട്

  മണിക്കുട്ടൻ പുറത്ത് പോയതിനെ ഇന്നലെ കിടിലം വിമർശിച്ചു. അതുപോലെതന്നെ ചിലർ കുറച്ചുനാളായി അതിനെ വിമർശിക്കുന്നുണ്ട്. അവിടെയുള്ള ഡിംപൽ, നോബി എന്നിവർ ഡോക്ടറെ കാണിക്കാൻ ആയി പുറത്തു പോകുന്നവരാണ്. അതുപോലെ തന്നെ മാനസികസംഘർഷം ഉണ്ടാകുമ്പോൾ ബിഗ് ബോസ് അവിടെയുള്ളവർക്ക് ട്രീറ്റ്മെന്റ് കൊടുക്കുന്നുണ്ട്. അവർ ബിഗ് ബോസിന് വെളിയിലേക്ക് വരുന്നില്ല. അവിടെ കൃത്യമായ സൈക്കോളജിസ്റ്റുകൾ ഉം ഡോക്ടറും ഉണ്ടെന്ന് ലാലേട്ടൻ വരെ പറഞ്ഞതാണ്.


  മണിക്കുട്ടന് വേണ്ടി ലാലേട്ടൻ ക്ഷമ ചോദിച്ചതിനു ശേഷം മണിക്കുട്ടൻ ഉറങ്ങിയിട്ടില്ല. കൃത്യമായി ലൈറ്റ് ഓഫ് ചെയ്താൽ ഉറങ്ങുന്ന ആളാണ്, ലാലേട്ടൻ നമുക്കുവേണ്ടി ക്ഷമ ചോദിക്കുക എന്ന കാര്യം ഓർക്കാൻ പോലും വയ്യാത്തതാണ്. ഇതുതന്നെയാണ് മറ്റുള്ളവർക്ക് സംഭവിച്ചാൽ ചെയ്യുക എന്ന സന്ധ്യ ഇന്റർവ്യൂ പറഞ്ഞിരുന്നു. ശാരീരികമായി ഉള്ള അസുഖം പോലെതന്നെയാണ് മാനസികമായി ഉണ്ടാകുന്ന അസുഖങ്ങൾ. അതു മണിക്കുട്ടനെ വേട്ടയാടിയപ്പോൾ മണിക്കുട്ടൻ പുറത്തു പോകണം എന്നു പറഞ്ഞു.

  പക്ഷേ ബിഗ് ബോസ് അയാൾക്ക് ട്രീറ്റ്മെന്റ് കൊടുത്തയാൾ തിരിച്ചു കൊണ്ടു വന്നു. എല്ലാം മനസ്സിലാക്കിയിട്ടാണ് തിരിച്ചുവന്നത് എങ്കിൽ ഒരിക്കൽപോലും സായിക്ക് നല്ല സപ്പോർട്ട് പുറത്ത് ഉണ്ടെന്നും അവൻ നോമിനേറ്റ് ചെയ്യുന്നവരെല്ലാം പുറത്തു പോകുന്നു എന്നും മണിക്കുട്ടൻ പറയില്ല. സൂര്യയെ പൊളിച്ച് കൈ കൊടുത്തേനെ. മണി പോയത് പോലെ തന്നെ തിരിച്ചു വന്നത് അത് റംസാൻ അടക്കമുള്ളവർ പറഞ്ഞുകഴിഞ്ഞു. എന്നുവെച്ചാൽ മണിക്കുട്ടന് പുറത്തുള്ള ഒരു കാര്യം ഇപ്പോഴും അറിയില്ല.

  Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam

  ശരിക്കും മണിക്കുട്ടനെ മുതലെടുത്തത് ഏഷ്യാനെറ്റ് ആയിരിക്കാം. മണിക്കുട്ടന്റെ തിരിച്ചു വരവോടുകൂടി ടി ആർ പി റേറ്റിംഗ് കുത്തനെ ഉയർന്നു കാണും. അതുവരെ ഉണ്ടായിരുന്ന ബിബി കഫെയുടെ വ്യൂ റെക്കോർഡിൽ ഉയർന്നത് മണിക്കുട്ടൻ പോയ നാളുകളിലായിരുന്നു. മണിക്കുട്ടൻ തിരിച്ചുവരുന്നു എന്ന പ്രെമോ വീഡിയോ മണിക്കൂറുകൾ കൊണ്ട് ട്രെൻഡിങ്ങിൽ എത്തി. പക്ഷെ രമ്യയെ കുറിച്ച് എനിക്ക് അഭിപ്രായം ഇല്ല. കാരണം രമ്യ പോയതിനു ശേഷം ലൈവിൽ വന്നിരുന്നു. അതുപോലെതന്നെ ഒരു ഫോട്ടോ ഷൂട്ട് വീഡിയോ നീലക്കുയിൽ എന്നു പറയുന്ന ചാനലിൽ വന്നിരുന്നു. അത് വന്നത് എന്താണെന്ന് കൃത്യമായി അറിയില്ല പക്ഷെ അപ്‌ലോഡ് ചെയ്തത് രമ്യ പുറത്തു പോയ സമയത്തായിരുന്നു''.

  English summary
  Bigg Boss Malayalam Season 3 Manikuttan Re-entry Is Very Natural Write Went Viral on Social media,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X