സൂര്യയോട് ഇഷ്ടമല്ലെന്ന് പറഞ്ഞ് മണിക്കുട്ടൻ, കയ്യടികളോടെ കേട്ട് സഹമത്സരാർഥികൾ, സങ്കടത്തോടെ സൂര്യ

ബിഗ് ബോസ് സീസൺ 3 അറുപത്തി രണ്ടാം ദിവസത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. 14 പേരുമായി ആരംഭിച്ച ഷോയിൽ നിലവിൽ12 പേർ മാത്രമാണുള്ളത്. ഷോ അതിന്റെ അവസാനത്തിലേയ്ക്ക് കടക്കുമ്പോൾ മത്സരവും ബിഗ് ബോസ് കടുപ്പിച്ചിരിക്കുകയാണ്.

വീണ്ടും ഗ്ലാമറസ് ലുക്കിൽ മാളവിക മോഹനൻ, നടിയുടെ ചിത്രങ്ങൾ വൈറലാകുന്നു

manikuttan-soorya

ഈ ആഴ്ച ബിഗ് ബോസ് നൽകിയ ഡെയ്ലി ടാസ്ക്ക് അകത്തും പുറത്തും ചർച്ചാ വിഷയമായിട്ടുണ്ട്. സഹ മത്സരാർഥികൾക്ക് പാട്ട് ഡെഡിക്കേറ്റ് ചെയ്യുക എന്നതായിരുന്നു ടാസ്ക്ക്. വളരെ രസകരമായ ഒരു ടാസ്ക്കായിരുന്നു. എന്നാൽ ടാസക്കിന് ശേഷം ഹൗസിനകത്തും പുറത്തും സൂര്യ ചർച്ച വിഷയമായിരിക്കുകയാണ്. വീക്കിലി ടാസ്ക്ക് ഇങ്ങനെ; സഹമത്സരാർഥികൾക്ക് അനിയോജ്യമായ പാട്ട് ഡെഡിക്കേറ്റ് ചെയ്യുക. ഒരു ബൗളിൽ അടിപൊളി സിനിമാഗാനങ്ങൾ എഴുതിയ ചീട്ട് നൽകിയിരുന്നു. ശേഷം ഓരോരുത്തരായി വന്ന് അതിൽ നിന്ന് ഒരു ചീട്ട് എടുക്കുക. അതിൽ എഴുതിയിരിക്കുന്ന ഗാനം ആലപിച്ചതിന് ശേഷം ഒരു മത്സരാർഥിയ്ക്ക് ഡെഡിക്കേറ്റ് ചെയ്യുക. കൂടാതെ കാരണം വെളിപ്പെടുത്തുകയും വേണം. ആദ്യം കിടിലൻ ഫിറോസാണ് ടാസ്ക്കിനായി എത്തിയത്.‌

 ആദ്യ ഗാനം മണിക്കുട്ടന്

സൗണ്ട് തോമയിലെ കണ്ടാൽ ഞാനൊരു സുന്ദരനാ... എന്ന് തുടങ്ങുന്ന ഗാനമായിരുന്നു കിടിലത്തിന് ലഭിച്ചത്. മണിക്കുട്ടന് വേണ്ടിയായിരുന്നു പാട്ട്. മണിക്കുട്ടന്റെ സിനിമ ജീവിതത്തെ കുറിച്ചായിരുന്നു കിടിലൻ ഫിറോസ് പറഞ്ഞത്. അടുത്ത ഊഴം മണിക്കുട്ടന്റെ ആയിരുന്നു. സൂര്യയ്ക്ക് വേണ്ടിയാണ് പാട്ട് ഡെഡിക്കേറ്റ് ചെയ്തത്. സ്വപ്നക്കൂടിലെ ഇഷ്ടമല്ലെടാ എനിക്ക് ഇഷ്ടമല്ലെടാഎന്ന ഗാനമായിരുന്നു സൂര്യയ്ക്ക് വേണ്ടി മണിക്കുട്ടൻ ഡെഡിക്കേറ്റ് ചെയ്തത്

സൂര്യയ്ക്ക് വേണ്ടി ഗാനം

മണിക്കുട്ടൻ ഗാനം ആലപിച്ചപ്പോൾ കയ്യടികളോടെയാണ് മറ്റുള്ളവർ കേട്ടത്. സിനിമയിൽ പൃഥ്വിയേയും മീരയേും പോലെ ഞങ്ങള്‍ക്കിടയില്‍ ഒരുപാട് ബഹുമാനമുണ്ട്. എന്നാല്‍ പ്രണയമില്ലെന്നും മണിക്കുട്ടൻ പറഞ്ഞു. എല്ലാവരും ചിരിച്ച് കൊണ്ട് ഇത് കേട്ടപ്പോൾ സൂര്യ സങ്കടത്തോടെയാണ് ഇത് കേട്ടത്. എന്നാൽ പിന്നീട് സൂര്യയുടെ ഊഴയിരുന്നു. ഡിംപലിന്റെ പേരാണ് സൂര്യ പറഞ്ഞത്. കൈക്കോട്ടും കണ്ടിട്ടില്ല എന്ന ഗാനമായിരുന്നു ഡിംപലിന് വേണ്ടി ഡെഡിക്കേറ്റ് ചെയ്തത്.

റംസാൻ- ഋതു

തേച്ചില്ലെ പെണ്ണേ എന്ന ഗാനമായിരുന്നു ഡിംപൽ എടുത്തത്. ഋതുവിന്റെ പേരാണ് ഡിംപൽ പറഞ്ഞ്ത്. റംസാനുമായുള്ള പ്രണയം ചീറ്റിപ്പോയി എന്നാണ് കാരണമായി ഡിംപൽ പറ‍ഞ്ഞത്. ഇത് ആശ്ചര്യത്തോടെയായിരുന്നു ഋതുവും റംസാനും കേട്ടത്. പിന്നീട് എത്തിയ ഋതു തങ്ങൾ തമ്മിൽ പ്രണയമൊന്നും ഇല്ലെന്നും നല്ല സുഹൃത്തുക്കളാണെന്നും മറുപടി പറഞ്ഞിരുന്നു. ഇത് പുറത്തു പോകുന്നത് കൊണ്ടാണ് മറുപടി നൽകിയതെന്നും ഋതു പറയുന്നു. മണിക്കുട്ടന് വേണ്ടിയായിരുന്നു ഋതു പാട്ട് ഡെഡിക്കേറ്റ് ചെയ്തത്. ഛോട്ട മുംബൈയിലെ . അടിത്തടകള്‍ പഠിച്ചവനല്ല വീരനുമല്ല എന്ന ഗാനമായിരുന്നു ലഭിച്ചത്. ഈ വീട്ടിലെ രാജാവാണെന്നും അതുകൊണ്ടാണ് ഈ പാട്ടെന്നായിരുന്നു ഋതു പറഞ്ഞത്.

Recommended Video

Bigg Boss Malayalam :ഏഷ്യാനെറ്റ് രമ്യയെ കളത്തിലിറക്കിയതിന് പിന്നിലെ രഹസ്യം | FilmiBeat Malayalam
നോബിയ്ക്ക് വേണ്ടി ഗാനം

പിന്നീട് അഡോണിയായിരുന്നു എത്തിയത്. റംസാന് വേണ്ടിയായുരുന്നു ഗാനം. മീശമാധവനിലെ വാളെടുത്താല്‍ അങ്കക്കലി എന്ന ഗാനമായിരുന്നു അഡോണിക്ക് ലഭിച്ചത്. പിന്നീട് എത്തിയത് റംസാനായിരുന്നു എന്റെ കൈയ്യില്‍ എന്ന പാട്ട് ഋതുവിനായി ഡെഡിക്കേറ്റ് ചെയ്യുകയായിരുന്നു. നോബിയ്ക്കായിരുന്നു സന്ധ്യ പാട്ട് നിര്‍ദേശിച്ചത്. എന്നെ തല്ലേണ്ടമ്മാവാ ആയിരുന്നു ഗാനം, ഞാനിങ്ങെയാണെന്ന് തീരുമാനിച്ചിട്ടുണ്ട്. അമ്മാവന്‍ തല്ലിയിട്ടും കാര്യമില്ല. ഇതാണ് നോബിച്ചേട്ടന്റെ നിലപാടെന്നുമായിരുന്നു സന്ധ്യ പറഞ്ഞത്. സായി വിഷ്ണുവും നോബിയുടെ പേരാണ് പറഞ്ഞത്. ചോക്ലേറ്റ് പോലെയുള്ള ഈ ഉരുണ്ട മേനിച്ചെത്തി എന്ന് തുടങ്ങുന്ന ഗാനമായിരുന്നു ലഭിച്ചത്. വളരെ സ്നേഹമുള്ള മനുഷ്യനാണ് നോബി ചേട്ടൻ എന്നായിരുന്നു സായ് പറഞ്ഞത്. രമ്യ ഡിംപലിനെ ആയിരുന്നു പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X