മണിയുടെ പാസ്‌പോര്‍ട്ട് എഡിറ്റ് ചെയ്ത സംഭവം: നിയമപരമായി നേരിടാനുളള തയ്യാറെടുപ്പിലാണ് കുടുംബമെന്ന് അരവിന്ദ്
ബിഗ് ബോസ് മൂന്നാം സീസണിലെ മികച്ച മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് മണിക്കുട്ടന്‍. ഇത്തവണ ഫൈനല്‍ വരെ എത്തുമെന്ന് പലരും പ്രവചിച്ച മല്‍സരാര്‍ത്ഥി കൂടിയാണ് നടന്‍. ഇടയ്ക്ക് ഷോയില്‍ നിന്നും പിന്മാറിയെങ്കിലും പിന്നാലെ പഴയ ആവേശത്തോടെ മണിക്കുട്ടന്‍ ഷോയില്‍ തിരിച്ചെത്തി. ബിഗ് ബോസ് നല്‍കാറുളള ടാസ്‌ക്കുകളിലും മറ്റും മികച്ച പ്രകടനമാണ് താരം കാഴ്ചവെക്കാറുളളത്. ബിഗ് ബോസ് നല്‍കിയ പുതിയ വീക്ക്‌ലി ടാസ്‌ക്കിലും ശ്രദ്ധേയ പ്രകടനമാണ് മണിക്കുട്ടന്‍ നടത്തിയത്.
സാരി ലുക്കില്‍ തിളങ്ങി കീര്‍ത്തി സുരേഷ്, ചിത്രങ്ങള്‍ കാണാം
ബിഗ് ബോസിലെ സൈലന്റ് ഗെയിമറെന്നാണ് പലരും മണിക്കുട്ടനെ മുന്‍പ് വിശേഷിപ്പിച്ചിരുന്നത്. സോഷ്യല്‍ മീഡിയയിലും വലിയ പിന്തുണയാണ് മണിക്കുട്ടന് ലഭിച്ചുകൊണ്ടിരിക്കുന്നത്. താരത്തിന്‌റെ പിന്നില്‍ നിരവധി ആര്‍മി, ഫാന്‍സ് ഗ്രൂപ്പുകളെല്ലാം സമൂഹ മാധ്യമങ്ങളില്‍ സജീവമായുണ്ട്. അതേസമയം കഴിഞ്ഞ കുറച്ചുദിവസങ്ങളായി മണിക്കുട്ടന്‌റെ പ്രായത്തെ ചൊല്ലിയുളള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു.

മണിക്കുട്ടന്റെ പാസ്‌പോര്‍ട്ട് പേജ് എഡിറ്റ് ചെയ്ത രീതിയിലുളള പ്രചാരണം ആണ് ഇപ്പോള്‍ നടക്കുന്നത്. മണിക്കുട്ടന് 39 വയസാണ് പ്രായമെന്നും ഈ അങ്കിളിനെ ആണോ സൂര്യ ചേച്ചി പ്രണയിച്ചത് എന്നുമുളള ക്യാപ്ഷനോടെയാണ് സോഷ്യല്‍ മീഡിയയില്‍ മണിക്കുട്ടന് നേരെയുളള ആരോപണം വന്നിരിക്കുന്നത്. ഇതിന് പിന്നാലെ നടി ശരണ്യ മോഹന്‌റെ ഭര്‍ത്താവ് ഡോ അരവിന്ദ് കൃഷ്ണന്‍ വിഷയത്തില്‍ പ്രതികരിച്ച് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

മണിക്കുട്ടന്റെ അടുത്ത സുഹൃത്തുക്കളാണ് ശരണ്യയും അരവിന്ദും. "പ്രിയപ്പെട്ട ബിഗ് ബോസ്സ് ആര്‍മി, നേവി, എയര്‍ഫോഴ്സ് കാരെ, രാവിലെ മുതല്‍ കിടന്നു കറങ്ങുന്ന ഒരു ഫോര്‍വേഡ് ആണ് മണിക്കുട്ടന്‌റെ പാസ്സ് പോര്‍ട്ട് എന്നും പറഞ്ഞു. ഫോട്ടോഷോപ്പ് ഒക്കെ ചെയ്യുമ്പോ വൃത്തിക്കു ചെയ്യണം കേട്ടോ എന്ന് പറഞ്ഞാണ് അരവിന്ദ് കൃഷ്ണന്‌റെ കുറിപ്പ് ആരംഭിക്കുന്നത്.

ഒറിജിനല്‍ ഡേറ്റ് ഓഫ് ബര്‍ത്ത് ഉള്ളത് കൂടെ ചേര്‍ക്കുന്നു. പിന്നെ പാസ്‌പോര്‍ട്ട് എന്നത് ഒരു ഓഫീഷ്യല്‍ ഐഡി കാര്‍ഡ് ആണ്.. അത് എഡിറ്റ് ചെയ്യുന്നത് നിയമപരമായി തെറ്റാണു എന്നാണ് എന്റെ അറിവ്. അത് കൊണ്ട് തന്നെ മണിയുടെ കുടുംബം ഇത് നിയമപരമായി നേരിടാന്‍ ഉള്ള തയ്യാറെടുപ്പില്‍ ആണ് എന്ന ആ സന്തോഷ വാര്‍ത്ത സ്വീകരിച്ചാലും എന്നാണ് അരവിന്ദ് തന്‌റെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ അറിയിച്ചത്.
Recommended Video

മണിക്കുട്ടന് ഉളളത് കൊണ്ട് മാത്രമാണ് ബിഗ് ബോസ് കാണുന്നതെന്ന് മുന്‍പ് ശരണ്യ മോഹന്‍ സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞിരുന്നു. ഒരേസമയം സിനിമയില്‍ പ്രവര്‍ത്തിച്ചിരുന്ന താരങ്ങളാണ് ഇരുവരും. ബോയ്ഫ്രണ്ട് എന്ന വിനയന്‍ ചിത്രത്തിലൂടെയായിരുന്നു മണിക്കുട്ടന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് നായകനായും സഹനടനായുമൊക്കെ മോളിവുഡില്‍ നടന്‍ അഭിനയിച്ചു. എറ്റവുമൊടുവിലായി മാമാങ്കം എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് നടന്‍ പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിയത്.


Click it and Unblock the Notifications











