എംകെ-ഡിംപൽ പ്രശ്നം, എന്റെ വിശ്വാസം എന്നെ രക്ഷിക്കും, മണിക്കുട്ടന്റെ വാക്കുകൾ ചർച്ചയാവുന്നു
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മണിക്കുട്ടൻ. മിനിസ്ക്രീനിലൂടെയാണ് താരം ആദ്യം ആരാധകരെ സൃഷ്ടിച്ചത്. 2004 ൽ സൂര്യടിവി സംപ്രേക്ഷണം ചെയ്ത കായംകുളം കൊച്ചുണ്ണി എന്ന പരമ്പരയാണ് നടന്റെ കരിയർ മാറ്റിയത്. കായംകുളം കൊച്ചുണ്ണിയായി പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്ന താരം. സീരിയൽ അവസാനിച്ചിട്ടും ഇന്നും മണിക്കുട്ടന്റെ കഥാപാത്രം പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. സിനിമയിലും മണിക്കുട്ടന് ശ്രദ്ധിക്കപ്പെടാൻ കഴിഞ്ഞിട്ടുണ്ട്. നടൻ ചെയ്ത എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധേയമാണ്. യൂത്തും കുടുംബപ്രേക്ഷകരും ഒരുപോലെ സ്നേഹിക്കുന്ന താരമാണ് മണിക്കുട്ടൻ.
ബിഗ് ബോസ് റിയാലിറ്റി ഷോയിൽ എത്തിയതോടെ നടന് ആരാധകരുടെ എണ്ണം വർധിക്കുകയായിരുന്നു. മണിക്കുട്ടനനെ കൂടുതൽ അറിയുന്നത് ഷോയിലൂടെയായിരുന്നു. എല്ലാവരോടും വളരെ സൗഹൃദത്തോടെയായിരുന്നു മണിക്കുട്ടൻ പെരുമാറിയത്. കളി മുറുകിയപ്പോൾ മാത്രമാണ് മണിക്കുട്ടനെതിരെ വിമർശനം ഉയർന്നത്. എന്നാൽ അത് ഗെയിമിന്‌റെ ഭാഗമായിട്ടായിരുന്നത്. ബിഗ് ബോസ് ഷോയിൽ ഏറ്റവും കൂടുതൽ പ്രേക്ഷക സ്വീകാര്യത നേടിയ മത്സരാർത്ഥിയായിരുന്നു മണിക്കുട്ടൻ. തുടക്കം മുതലെ മികച്ച പിന്തുണയായിരുന്നു നടന് ലഭിച്ചത്. എംകെ എന്നാണ ൻടനെ ആരാധകരുടെ ഇടയിൽ അറിയപ്പെടുന്നത്.

ബിഗ് ബോസ് ഷോയ്ക്ക് ശേഷം മണിക്കുട്ടൻ സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമായിരുന്നു. വിജയിച്ച ശേഷം തന്നെ പിന്തുണച്ച എല്ലാവർക്കം നന്ദി പറഞ്ഞ് കൊണ്ട് താരം രംഗത്ത് എത്തിയിരുന്നു. തന്റെ ജീവിതത്തിലെ ചെറിയ വിശേഷങ്ങളും സന്തോഷങ്ങളും താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. മണിക്കുട്ടന്റെ വിശേഷം ആരാഞ്ഞ് പ്രേക്ഷകരും രംഗത്ത് എത്താറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറാലാവലുന്നത് മണിക്കുട്ടന്റെ ഇൻസ്റ്റഗ്രാം സ്റ്റേറിയാണ്. മോഹൻലാലിന്റ വാക്കുകളാണ് നടൻ പങ്കുവെച്ചിരിക്കുന്നത്.'' എന്നെ വിശ്വാസം എന്നെ രക്ഷിക്കും എന്ന് കുറിച്ച് കൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത് മണിക്കുട്ടന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്.

മണിക്കുട്ടന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു ഡിംപൽ ഭാൽ. ഇവരുടെ സൗഹൃദം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാണ്. എന്നാൽ ഇരുവരും വേർപിരിഞ്ഞു എന്ന് താരത്തിലുള്ള വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. താരങ്ങൾ പരസ്പരം ഇൻസ്റ്റഗ്രാമിൽ നിന്ന് അൺഫോളോ ചെയ്തതാണ് പ്രചരിക്കുന്ന വാർത്തയുടെ അടിസ്ഥാനം. ഡിംപൽ ഭാലിന്റ സഹോദരിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയും സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട് ഇതിന് പിന്നാലെയാണ് നടന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത് മണിക്കുട്ടന്റെ സ്റ്റോറിക്കൊപ്പം തന്നെ മജ്സിയ ഭാനുവിന്റെ വാക്കുകളും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. എന്നാൽ താരങ്ങളുടെ പിണക്കത്തന്റെ കാരണം വ്യക്തമല്ല

ബിഗ് ബോസ് റിയാലിറ്റ ഷോയിലൂടെയാണ് മണിക്കുട്ടനും ഡിംപലും സുഹൃത്തുക്കളാവുന്നത്. മജ്സിയ ഭാനു ഷോയിൽ നിന്ന് പുറത്ത് പോയതോടെയാണ് എംകെ.യും ഡിംപലും സുഹൃത്തുക്കളാവുന്നത്. ഇവരുടെ കോമ്പോ പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. പരസ്പരം പിന്തുണച്ചാണ് ഇരുവരും ബിഗ് ബോസ് ഹൗസിൽ നിന്നത്. അച്ഛന്റെ വിയോഗത്തെ തുടർന്ന് ഡിംപൽ ഷോ വിട്ടപ്പോൾ ഏറ്റവും കൂടുതൽ സങ്കടപ്പെട്ടതും തിരികെ മടങ്ങി വരണമെന്ന് ആഗ്രഹിച്ചതും മണിക്കുട്ടനായിരുന്നു. പലതവണ ക്യാമറയിലൂടെ ഇക്കാര്യം നടൻ അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. ഡിംപലിന് വേണ്ടി ബിഗ് ബോസിൽ നിന്ന് ഒരു പ്രതിമ നടൻ ലേലത്തിലൂടെ സ്വന്തമാക്കുകയും ചെയ്തിരുന്നു. ഇവരുടെ സൗഹൃദം ബിഗ് ബോസ് ഹൗസിന് അകത്തും പുറത്തും ഒരുപോലെ ചർച്ചയായിരുന്നു. താരങ്ങളുടെ പേരിൽ നിരവധി ഫാൻസ് പേജുകളാണ് സോഷ്യൽ മീഡിയയിലുണ്ട്.
Recommended Video

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 2021 സെപ്റ്റംബർ 14 ആയിരുന്നു ബിഗ് ബോസ് റിയാലിറ്റി ഷോ ആരംഭിക്കുന്നത്. മൂന്നാം സീസണായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു, കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്ന ഷോ ആരംഭിച്ചത്. മണിക്കുട്ടൻ ആയിരുന്നു ബിഗ് ബോസ് സീസൺ 3യുടെ വിജയി ആയത്. ഫലം പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ മണിക്കുട്ടൻ വിജയി ആകുമെന്ന് പ്രേക്ഷകർ പ്രവചിച്ചിരുന്നു. അതുപോലെ തന്നെ സംഭവിക്കുകയും ചെയ്തിരുന്നു രണ്ടാം സ്ഥാനം സായി ആയിരുന്നു നേടിയത്. മൂന്നാം സ്ഥാനത്തായിരുന്നു ഡിംപൽ. ടോപ്പ് ത്രി പ്രേക്ഷകർ പ്രവചിച്ചിരുന്നു. ലേക്ക് ഡൗണിന തുടർന്ന് ഷോ നിർത്തി വയ്ക്കുകയായിരുന്നു. പിന്നീട് ഫിനാലെ നടത്തുകയായിരുന്നു.


Click it and Unblock the Notifications











