ആരാധകര്‍ക്ക് നല്‍കിയ വാക്ക് പാലിച്ച്‌ മണിക്കുട്ടന്‍, ബിഗ് ബോസ് താരത്തിന്‌റെ പുതിയ ചിത്രം വൈറല്‍

By Midhun Raj

ബിഗ് ബോസ് മൂന്നാം സീസണിലൂടെ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് മണിക്കുട്ടന്‍. ഇത്തവണ പ്രേക്ഷക പിന്തുണയുടെ കാര്യത്തില്‍ എല്ലാം മുന്നിലാണ് താരം. മണിക്കുട്ടന്‍ തന്നെ വിന്നറാകുമെന്ന പ്രതീക്ഷകളിലാണ് ആരാധകര്‍. നടന് പിന്തുണയുമായി ഫാന്‍സ് ആര്‍മി ഗ്രൂപ്പുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അതേസമയം പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം സമൂഹ മാധ്യമങ്ങളില്‍ എത്താറുണ്ട് മണിക്കുട്ടന്‍. കുറച്ചുദിവസം മുന്‍പാണ് ലൈവ് വീഡിയോയിലൂടെ നടന്‍ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയത്‌.

ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി നടി നന്ദിനി റായ്. ചിത്രങ്ങള്‍ കാണാം

ആരാധകരെ പോലെ ബിഗ് ബോസ് ഫൈനലിന് വേണ്ടിയുളള കാത്തിരിപ്പിലാണ് മണിക്കുട്ടനും. ലൈവില്‍ എത്തിയപ്പോള്‍ കുറച്ച് മാറ്റങ്ങള്‍ വന്ന താരത്തെയാണ് എല്ലാവരും കണ്ടത്. താടിയും മുടിയുമെല്ലാം നീട്ടി പുതിയ ലുക്കിലാണ് മണിക്കുട്ടന്‍ എത്തിയത്. തടി വെച്ചെന്ന് ചിലര്‍ പറഞ്ഞപ്പോള്‍ എംകെ നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു.

നിങ്ങളുടെയെല്ലാം സ്‌നേഹ സമ്മാനങ്ങളായ

നിങ്ങളുടെയെല്ലാം സ്‌നേഹ സമ്മാനങ്ങളായ ആ കേക്കുകള്‍ കഴിച്ചാണ് താന്‍ വണ്ണം വെച്ചതെന്നും ജിമ്മില്‍ പോയി താനത് കുറയ്ക്കുമെന്നും മണിക്കുട്ടന്‍ ലൈവിലൂടെ പറഞ്ഞു. ഇപ്പോഴിതാ ആരാധകര്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് എത്തിയിരിക്കുകയാണ് മണിക്കുട്ടന്‍. ജിമ്മില്‍ നിന്നുളള നടന്‌റെ പുതിയ ചിത്രങ്ങളും വീഡിയോസുമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

ബിഗ് ബോസില്‍ നിന്ന് വന്ന ശേഷം

ബിഗ് ബോസില്‍ നിന്ന് വന്ന ശേഷം ലോക്ഡൗണില്‍ മണിക്കുട്ടന് ജിം മിസ് ചെയ്തിരുന്നു. ഇപ്പോഴിതാ തന്‌റെ വര്‍ക്കൗട്ട് വീണ്ടും ആരംഭിച്ച് ശരീരം പഴയതുപോലെയാക്കാന്‍ കഠിനാധ്വാനം ചെയ്യുകയാണ് താരം. മണിക്കുട്ടന്‌റെ പുതിയ ചിത്രത്തിന് ഉണ്ണി മുകുന്ദന്‍ ഉള്‍പ്പെടെയുളളവരെല്ലാം ലൈക്കുമായി എത്തിയിട്ടുണ്ട്. ഫിനാലെ വേദിയില്‍ മണിക്കുട്ടനെ പുതിയ ലുക്കില്‍ കാണാനാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്.

ഉടന്‍ തന്നെ ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെ

ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെ ഉടന്‍ തന്നെ നടക്കുമെന്നാണ് അറിയുന്നത്. ഈ മാസം തന്നെ ഫിനാലെ ഉണ്ടാവുമെന്ന് മണിക്കുട്ടനും ലൈവിലൂടെ പറഞ്ഞിരുന്നു. അതേസമയം ചെന്നെെയില്‍ വെച്ച് തന്നെ ഫിനാലെ നടക്കാനാണ് സാധ്യതകളെന്നും റിപ്പോര്‍ട്ടുകള്‍ സൂചിക്കുന്നു. ഫിനാലെയ്ക്കായി താരങ്ങളെല്ലാം ഉടന്‍ പുറപ്പെടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഫെെനലിനെ കുറിച്ചുളള പുതിയ അപ്‌ഡേറ്റുകള്‍ വരുംദിവസങ്ങളില്‍ വരുമെന്നാണ് ബിഗ് ബോസ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Recommended Video

വന്‍ താരനിരയുമായി ബിഗ്‌ബോസ് ഗ്രാന്‍ഡ് 18ന് | FilmiBeat Malayalam
അതേസമയം മണിക്കുട്ടന്‌റെ പുതിയ

അതേസമയം മണിക്കുട്ടന്‌റെ പുതിയ സിനിമകള്‍ക്കായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. മോഹന്‍ലാലിന്‌റെ മരക്കാറില്‍ ഒരു പ്രാധാന്യമുളള റോളില്‍ നടന്‍ എത്തുന്നുണ്ട്. സിനിമയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ച സന്തോഷം മണിക്കുട്ടന്‍ ബിഗ് ബോസില്‍ ആഘോഷിച്ചിരുന്നു. മലയാളത്തില്‍ നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ തിളങ്ങിയ താരമാണ് മണിക്കുട്ടന്‍. ബോയ്ഫ്രണ്ട് എന്ന വിനയന്‍ ചിത്രത്തിലൂടെ തുടങ്ങിയ നടന്‍ തുടര്‍ന്നും ശ്രദ്ധേയ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X