For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സൂര്യയെ മണിക്കുട്ടനുമായി വിവാഹം കഴിപ്പിക്കുമോ? മകന്റെ വിവാഹത്തെ കുറിച്ച് മാതാപിതാക്കള്‍

  |

  പേളി മാണി-ശ്രീനിഷ് അരവിന്ദ് പ്രണയത്തിന് ശേഷം ബിഗ് ബോസില്‍ നിന്നൊരു പ്രണയം ഉണ്ടാവാന്‍ കാത്തിരിക്കുകയായിരുന്നു പ്രേക്ഷകര്‍. ഈ സീസണില്‍ മണിക്കുട്ടനോട് പ്രണയമാണെന്ന് പറഞ്ഞ് രംഗത്ത് വന്നത് സൂര്യ ആയിരുന്നു. പറ്റിയ ഒരാളെ കിട്ടിയാല്‍ കെട്ടുമെന്ന് പറഞ്ഞാണ് മണിക്കുട്ടന്‍ വീടിനുള്ളില്‍ എത്തുന്നത്. എന്നാല്‍ സൂര്യയോട് ഇഷ്ടമില്ലെന്നും നല്ലൊരു സുഹൃത്ത് ആയിട്ടാണ് കാണുന്നതെന്നും മണിക്കുട്ടന്‍ പറഞ്ഞ് കഴിഞ്ഞു.

  ഗ്ലാമറസായി അർച്ചന അച്ചു, നടിയുടെ മനോഹരമായ ചിത്രങ്ങൾ കാണാം

  വീണ്ടും ക്യാമറയ്ക്ക് മുന്നില്‍ സൂര്യ കരഞ്ഞോണ്ട് വരുന്നത് മകന് നാണക്കേട് ഉണ്ടാക്കുമെന്ന് പറയുകയാണ് മണിക്കുട്ടന്റെ പപ്പയും അമ്മയും. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് ബിഗ് ബോസിലെ ഗെയിമുകളെ കുറിച്ചും സൂര്യയുടെ പ്രണയം എത്രത്തോളം ബുദ്ധിമുട്ടിക്കുന്നുണ്ടെന്നുള്ള കാര്യവും മാതാപിക്കള്‍ പറയുന്നത്.

  മൂന്ന് വയസില്‍ ആരും പഠിപ്പിക്കാതെ പള്ളിയിലെ സ്റ്റേജില്‍ കയറി ഹിന്ദി പാട്ടിന് ഡാന്‍സ് കളിച്ചിട്ടുള്ള ആളാണ് മണിക്കുട്ടന്‍. അങ്ങനെയാണ് അവന്റെ തുടക്കം. പിന്നീട് ജില്ലയിലും സംസ്ഥാന മത്സരങ്ങളിലുമൊക്കെ പങ്കെടുത്തു. മോണോആക്ട്, ക്ലാസിക്കല്‍-ബ്രേക്ക് ഡാന്‍സ്, മിമിക്രി, പാട്ട് എന്നിങ്ങനെ കഴിവുകള്‍ നിരവധിയാണ്. ഏറ്റവും കൂടുതല്‍ വിഷമം തോന്നിയത് സൂര്യയുടെ പ്രശ്‌നമാണെന്നാണ് മണിക്കുട്ടന്റെ അമ്മ പറയുന്നത്. അവള്‍ക്ക് മുപ്പത്തിനാല് വയസ് ഉള്ള കൊച്ച് അല്ലേ. പക്വതയോടെ കാര്യങ്ങള്‍ കാണേണ്ടേ?

  ചുമ്മാ ക്യാമറയ്ക്ക് മുന്നില്‍ വന്ന് കരയുകയും പറയുകയുമൊക്കെ ചെയ്യുമ്പോള്‍ കാണുന്നവര്‍ക്ക് തന്നെ എന്ത് തോന്നും. മണിക്കുട്ടന്‍ ആരെയും വേദനിപ്പിക്കില്ല. എല്ലാവരോടും സ്‌നേഹമായിട്ടേ പെരുമാറുകയുള്ളു. പെണ്‍കുട്ടികളെ കമന്റ് അടിക്കുകയോ അവരോട് പ്രശ്‌നത്തിന് പോവുകയോ ഒന്നും ചെയ്തിട്ടില്ല. സ്‌കൂളിലെ ടീച്ചര്‍മാര്‍ക്കെല്ലാം അവനെ വലിയ കാര്യമായിരുന്നു. ഇവിടെ പരിസവരവാസികളോട് ചോദിച്ചാലും മണിക്കുട്ടനെ കുറിച്ച് അങ്ങനൊരു കാര്യം പറയില്ല. എല്ലാവരോടും പ്രത്യേകിച്ച് സ്ത്രീകളോട് മാന്യമായിട്ടേ പെരുമാറുകയുള്ളു.

  കുനിഞ്ഞിരുന്ന് അവന്‍ ആലോചിക്കുന്നത് ചിലപ്പോള്‍ അതായിരിക്കാം. സൂര്യയോട് തീര്‍ത്ത് പറയാത്തത് അവള്‍ക്കത് വിഷമം ആവേണ്ടെന്ന് കരുതിയാവും. ഡിംപല്‍, റിതു, സന്ധ്യ തുടങ്ങിയവരോടൊക്കെ എന്ത് സ്‌നേഹമായിട്ടാണ് പെരുമാറുന്നത്. അതുപോലെയേ ഈ കുട്ടിയെയും കണ്ടിട്ടുണ്ടാവുകയുള്ളു. പിന്നെ എടുത്തടിച്ച് പറഞ്ഞാല്‍ അവള്‍ വിഷമിച്ചാലോ എന്ന് കരുതിയാവും പറയാത്തത്. ഈ കുട്ടി ഇങ്ങനെ കാണിച്ചാല്‍ ആളുകള്‍ എന്ത് വിചാരിക്കും. അവന് പുറത്തിറങ്ങി ജീവിക്കേണ്ടത് അല്ലേ.

  സിനിമയും അഭിനയവും അവന്റെ ജീവനാണ്. അത് കഴിഞ്ഞിട്ടേ എന്തുമുള്ളു. പുറത്ത് വന്ന് കഴിഞ്ഞ് ആളുകളെ അവന് ഫേസ് ചെയ്യേണ്ടത് ആണല്ലോ. ഈ കുട്ടി ഇനി വേറെ വല്ലോം ആയാല്‍ അതും ഇവന്റെ തലയില്‍ ആവും. അതൊക്കെ ഞങ്ങള്‍ക്കും ഭയങ്കര വിഷമമാണ്. സ്വന്തമായി വീടില്ല, അത് ഉണ്ടാക്കിയിട്ട് കല്യാണം കഴിക്കാമെന്ന് പറഞ്ഞാണ് മുപ്പത്തിനാല് വയസ് ആയിട്ടും മണിക്കുട്ടന്‍ വിവാഹം കഴിക്കാത്തത്. പതിനഞ്ച് വര്‍ഷമായി മകന്‍ സിനിമയിലെത്തിയിട്ട്. അന്നൊന്നും ഇല്ലാത്ത ഇഷ്ടം ഈ കളിയില്‍ വന്ന് പറയുമ്പോള്‍ അതൊക്കെ മണിക്കുട്ടന് തന്നെ വലിയ നാണക്കേടാണ്.

  ബിഗ്‌ബോസിനെ പറ്റി വീണക്ക് പറയാനുള്ളത് | Veena Nair Exclusive Interview | Oneindia Malayalam

  അവന്‍ ഓരോന്ന് ആലോചിച്ച് ഇരിക്കുന്നത് കാണുമ്പോള്‍ എനിക്ക് ഭയങ്കര ദുഃഖം തോന്നാറുണ്ട്. അവന്റെ ചേച്ചിമാര്‍ക്കും ചേട്ടന്മാര്‍ക്കുമൊക്കെ ഇതേ അഭിപ്രായമാണ്. മണിക്കുട്ടനും സൂര്യയ്ക്കും ഒരുപോലെ ഇഷ്ടമാണെങ്കില്‍ മാതാപിതാക്കളുടെ നിലപാട് എന്താണെന്ന ചോദ്യത്തിന് പുറത്തിറങ്ങി കഴിഞ്ഞ് ആലോചിക്കാവുന്നതാണ്. സമയം ഉണ്ടല്ലോ, അതിനകത്ത് വെച്ച് തന്നെ കെട്ടിച്ച് വിടണമെന്നില്ലല്ലോ. ദൈവത്തിന്റെ നിശ്ചയം എന്താണെങ്കിലും അത് നടക്കും.

  English summary
  Bigg Boss Malayalam Season 3: Manikuttan's Parents Opens Up About Soorya Menon's Love Strategy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X