അടിപൊളി ടാസ്‌കുമായി ബിഗ് ബോസ്; തന്ത്രം പയറ്റി മണിക്കുട്ടന്റെ ഭാര്‍ഗവീനിലയം ഗെയിമില്‍ വീണ് സായി വിഷ്ണു
എണ്‍പതാം എപ്പിസോഡിലേക്ക് പ്രവേശിച്ചതിന് പിന്നാലെ രസകരമായ ടാസ്‌കാണ് ബിഗ് ബോസ് നല്‍കയിത്. മുന്‍സീസണുകളില്‍ നടത്തി വരാറുള്ളതിന് സമാനമാ യ ടാസ്‌കായിരുന്നു ഈ ആഴ്ചയിലും. മത്സരാര്‍ഥികള്‍ ഓരോരുത്തര്‍ക്കും രഹസ്യമായി ടാസ്‌ക് നല്‍കിയാണ് ഗെയിം മുന്നോട്ട് കൊണ്ട് പോയത്. പ്രകനടത്തിന്റെ കാര്യത്തില്‍ മണിക്കുട്ടന്‍ തന്നെ സ്‌കോര്‍ ചെയ്തിരിക്കുകയാണ്.
അപ്സരസിനെ പോലെ മനോഹരിയായി മാളവിക ശർമ്മ, ഫോട്ടോസ് വൈറലാവുന്നു
വളരെ രഹസ്യമായി ഓരോരുത്തര്‍ക്കും ഓരോ ജോലികളായിരുന്നു നല്‍കിയത്. കൊലപാതകം നടക്കുന്ന ഈ ടാസ്‌കില്‍ വളരെ വിദഗ്ദമായി മണിക്കുട്ടന്‍ ആദ്യത്തെ ഇരയെ കൊന്നിരിക്കുകയാണ്. സഹമത്സരാര്‍ഥികള്‍ക്ക് പോലും ആരാണ് കൊലപാതകി എന്ന് കണ്ടുപിടിക്കാന്‍ പോലും പറ്റാത്ത വിധത്തിലായിരുന്നു മണിക്കുട്ടന്‍ കളിച്ചത്.

ഭാര്‍ഗ്ഗവീനിലയം എന്നതായിരുന്നു ഈ ആഴ്ചയിലെ വീക്ക്‌ലി ടാസ്‌കിന്റെ പേര്. ഒരിടത്ത് ഒരു കൊടും കാടിനകത്ത് സാധാരണക്കാര്‍ പോകാന്‍ ഭയക്കുന്ന ഇടുങ്ങിയ പാതയോരത്ത് ഒരു ശ്മശാനമുണ്ട്. അതിനടുത്തായി വളരെയധികം ദുരൂഹത നിറഞ്ഞൊരു ബംഗ്ലാവുമുണ്ട്. പൊതുവേ ആരും കടന്ന് വരാത്ത ഈ ബംഗ്ലാവില്‍ സാഹസിക യാത്രയ്ക്ക് വന്നവര്‍ പലരും ദുര്‍മരണപ്പെട്ട് അടക്കിയിരിക്കുന്നതും ഈ ശ്മശാനത്തിലാണ്. ഈ ആഴ്ച ബിഗ് ബോസ് ആ കാടും ശ്മശാനവുമായി മാറിയിരിക്കുകയാണ്.

ഈ പ്രേത ബംഗ്ലാവിനെ ഗസ്റ്റ് ഹൗസായി കൊണ്ട് നടക്കുന്ന ഉടമ ആംഗ്ലോ ഇന്ത്യന്‍ യുവതിയാണ്. ബംഗ്ലാവിലെ ദുരൂഹത ഈ സ്ത്രീയിലുണ്ട്. ചില ആജന്മ ശത്രുക്കളില്‍ നിന്ന് വധഭീഷണി നേരിടുന്ന അവര്‍ക്ക് വലംകൈ ആയി ഒറ്റക്കണ്ണന്‍ വീരന്‍ എന്ന് പേരുള്ള ഒരു അങ്ക രക്ഷകനുണ്ട്. പാചകകാരന്‍, സാഹസികത ഇഷ്ടമുള്ള രണ്ട് അതിഥി സ്ത്രീകള്‍, സ്വര്‍ണ വ്യാപരി, വാഹനാപകടത്തില്‍ നിന്ന് രക്ഷപ്പെട്ട രണ്ട് യുവാക്കള്‍ എന്നിവരാണ് ഈ ബംഗ്ലാവിലുള്ള ആളുകള്‍.

മത്സരാര്‍ഥികള്‍ ഓരോരുത്തരെയായി കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചാണ് ബിഗ് ബോസ് ടാസ്‌കിലെ കഥാപാത്രങ്ങളെ കുറിച്ച് പറഞ്ഞത്. നോബിയാണ് ഒറ്റക്കണ്ണന്‍ വീരനായി എത്തുന്നത്. അനൂപ് മോഷണത്തിനിടെ ഒറ്റക്കണ്ണനാല്‍ പിടിക്കപ്പെട്ട് കാവല്‍ക്കാരനായ ആളാണ്. മണിക്കുട്ടനാണ് കൊലയാളി. റംസാന്‍ കൊലയാളിയുടെ സഹായി. കിടിലം ഫിറോസ് വിശ്വസത്‌നായ പാചകക്കാരനും രമ്യ ആംഗ്ലോ ഇന്ത്യന്‍ യുവതിയുമായി. സായിയാണ് സ്വര്‍ണ വ്യാപാരി. സൂര്യയും റിതുവും സഹാസികത ഇഷ്ടപ്പെട്ട് ബംഗ്ലാവിലേക്ക് എത്തുന്ന യുവതികളാണ്.
Recommended Video

പ്രധാന കൊലയാളിയായ മണിക്കുട്ടന് രഹസ്യസന്ദേശം കൈമാറുന്നതിനായി ബിഗ് ബോസ് ഒരു ഫോണ്‍ കൊടുത്തിരുന്നു. ആദ്യ നിര്‍ദ്ദേശം സായ് വിഷ്ണുവിനെ കൊല്ലാനായിരുന്നു. സായി ഈ ആഴ്ച നോമിനേറ്റ് ചെയ്തവരുടെ പേരുകള്‍ പറയിപ്പിച്ചാല്‍ കൊലപാതകം നടക്കുമെന്നതായിരുന്നു ടാസ്‌ക്. വളരെ തന്ത്രപൂര്‍വം മണിക്കുട്ടന്‍ ആദ്യ ദൗത്യം പൂര്‍ത്തിയാക്കുകയും തൊട്ട് പിന്നാലെ സായി കൊല്ലപ്പെട്ടതായിട്ടുള്ള അറിയിപ്പ് വരികയും ചെയ്തു.


Click it and Unblock the Notifications











