സൂര്യയുടെ പ്രണയം നിരസിച്ച് മണിക്കുട്ടന്‍, ഗെയിം പ്ലാനായി ഉപയോഗിക്കാന്‍ ഇഷ്ടമല്ല

By Prashant V R

ബിഗ് ബോസ് മൂന്നാം സീസണിലെ പ്രണയ ജോഡികളായി മാറിയ താരങ്ങളാണ് മണിക്കുട്ടനും സൂര്യയും. അടുത്തിടെയാണ് മണിക്കുട്ടനോടുളള ഇഷ്ടം സൂര്യ തുറന്നുപറഞ്ഞത്. മണിക്കുട്ടനെ ഇവിടെ വരുന്നതിന് മുന്‍പെ ഇഷ്ടമായിരുന്നു എന്ന് സൂര്യ മുന്‍പ് പറഞ്ഞിരുന്നു. ആദ്യം പേര് പറയാതെ ഇവിടെ ഒരാളെ തനിക്ക് വലിയ ഇഷ്ടമാണെന്നാണ് സൂര്യ പറഞ്ഞത്. പിന്നാലെയാണ് അത് മണിക്കുട്ടനാണെന്ന് എല്ലാവരും കണ്ടെത്തിയത്.

ഗ്ലാമറസ് ലുക്കില്‍ തിളങ്ങി നടി, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

മണിക്കുട്ടന് അടുത്തിടെ സൂര്യ നല്‍കിയ കവിതയും ശ്രദ്ധേയമായിരുന്നു. മനോഹരമായ വരികളെന്നാണ് കവിത കേട്ട ശേഷം എല്ലാവരും പറഞ്ഞത്. ഒരു ടാസ്‌ക്കിനിടെ മണിക്കുട്ടന് കവിത എഴുതി നല്‍കുകയായിരുന്നു സൂര്യ. അതേസമയം സൂര്യയുടെ ഇഷ്ടത്തോട് മണിക്കുട്ടന്‌റെ മറുപടിയും ശ്രദ്ധേയമായിരുന്നു. ഇനി ഒരു പ്രണയമുണ്ടെങ്കില്‍ അത് വിവാഹത്തില്‍ എന്തായാലും എത്തുമെന്നാണ് മണിക്കുട്ടന്‍ പറഞ്ഞത്.

ഇതിന് പിന്നാലെ മണിക്കുട്ടനോട്

ഇതിന് പിന്നാലെ മണിക്കുട്ടനോട് സൂര്യ വീണ്ടും ഇക്കാര്യം സംസാരിച്ചിരുന്നു. ബിഗ് ബോസിന്‌റെതായി പുറത്തിറങ്ങിയ പുതിയ വീഡിയോയിലാണ് ഇത് കാണിക്കുന്നത്. എനിക്ക് പ്രണയിക്കാന്‍ ചിലപ്പോ കുറച്ചുസമയമേ ഉളളൂ. ഇവിടെ നൂറ് ദിവസമേ ഉളളൂ. ഇവിടെ ഞാന്‍ വീക്ക് ആയികഴിഞ്ഞാല്‍ അത് ചിലപ്പോ പലര്‍ക്കും ഒരു ഗെയിം പ്ലാന്‍ ആയി മാറും ഞാനത് ആഗ്രഹിക്കുന്നില്ല. മണിക്കുട്ടന്‍ പറഞ്ഞു.

തുടര്‍ന്ന് എന്തോ പറയാന്‍ വന്ന

തുടര്‍ന്ന് എന്തോ പറയാന്‍ വന്ന സമയത്ത് സൂര്യ മൗനം പാലിക്കുന്നതും വീഡിയോയില്‍ കാണാം. മണിക്കുട്ടന്‍ പറഞ്ഞതിന് പിന്നാലെ മണിക്കുട്ടന്‍ മണിക്കുട്ടനായി തന്നെ നിന്നാല്‍ മതിയെന്ന് സൂര്യ പറഞ്ഞു. തുടര്‍ന്ന് മണിക്കുട്ടന്‍ നടന്നുനീങ്ങുമ്പോള്‍ സങ്കടപ്പെട്ട് സ്വയം പറയുകയാണ് സൂര്യ. കവിത എഴുതികൊടുത്തു. കണ്ണുകള്‍ കൊണ്ട് പ്രണയം പറഞ്ഞു. എന്നിട്ടും ഇഷ്ടമില്ല, എന്റെ സ്‌നേഹം കണ്ടില്ലെന്ന് നടിക്കല്ലെ മണിക്കുട്ടാ, സൂര്യ പറഞ്ഞു.

അതേസമയം ബിഗ് ബോസില്‍

അതേസമയം ബിഗ് ബോസില്‍ അടുത്തിടെയാണ് പ്രണയ തന്ത്രമിറക്കി മുന്നേറാന്‍ സൂര്യ തീരുമാനിച്ചത്. ബിഗ് ബോസിന്‌റെ തുടക്കത്തില്‍ സൈലന്റായി ഇരുന്ന സൂര്യ പിന്നീട് ക്യാപ്റ്റനായ സമയത്ത് കുറച്ചുകൂടി ആക്ടീവായിരുന്നു. എന്നാല്‍ വീണ്ടും പഴയതുപോലെയായി. ഇത് സൂര്യക്ക് കൂടുതല്‍ നോമിനേഷനുകള്‍ ലഭിക്കാനുളള കാരണമായി മാറിയിരുന്നു.

പിന്നീടാണ് മണിക്കുട്ടനോടുളള ഇഷ്ടം

പിന്നീടാണ് മണിക്കുട്ടനോടുളള ഇഷ്ടം സൂര്യ തുറന്നുപറഞ്ഞത്. പിന്നാലെ കവിതയും എഴുതി സഹമല്‍സരാര്‍ത്ഥികളുടെ പ്രശംസ സൂര്യ നേടി. ഇത് കഴിഞ്ഞ എവിക്ഷനില്‍ നിന്നും രക്ഷപ്പെടാന്‍ സൂര്യയെ സഹായിച്ചിരുന്നു. അതേസമയം ബിഗ് ബോസില്‍ ഇത്തവണത്തെ മികച്ച മല്‍സരാര്‍ത്ഥിയാണ് മണിക്കുട്ടന്‍. ഇത്തവണ ഫൈനല്‍ മല്‍സരാര്‍ത്ഥിയായി പലരും മണിക്കുട്ടന്റെ പേര് പ്രവചിച്ചിരുന്നു. പ്രേക്ഷകരുടെ ഭാഗത്തുനിന്നും വലിയ പിന്തുണയാണ് നടന് ലഭിക്കുന്നത്. ബിഗ് ബോസ് ഇതുവരെ നല്‍കിയ ടാസ്‌ക്കുകളിലെല്ലാം ഗംഭീര പ്രകടനമാണ് മണിക്കുട്ടന്‍ കാഴ്ചവെച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X