For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മണിക്കുട്ടന്‍ വീണ്ടും ബിഗ് ബോസില്‍, കെട്ടിപ്പിടിച്ച് മല്‍സരാര്‍ത്ഥികള്‍, പുതിയ പ്രൊമോ പുറത്ത്

    |

    ആകാംക്ഷകള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ മണിക്കുട്ടന്‍ ബിഗ് ബോസ് വീട്ടില്‍ തിരിച്ചെത്തി. ഇന്നത്തെ എപ്പിസോഡിന്‌റെ അവസാനമാണ് മണിക്കുട്ടന്‍ തിരിച്ചെത്തുന്ന പ്രൊമോ വീഡിയോ കാണിച്ചത്. ഛോട്ടാ മുംബൈയിലെ തലാ എന്ന പാട്ടിനൊപ്പമാണ് എംകെ ഹൗസില്‍ വീണ്ടും പ്രവേശിച്ചത്. മണിക്കുട്ടനെ കണ്ടതും രമ്യയും ഡിംപലും കിടിലം ഫിറോസുമെല്ലാം വന്ന് കെട്ടിപ്പിടിക്കുന്നുണ്ട്. മണിക്കുട്ടന്‍ ബിഗ് ബോസില്‍ തിരിച്ചുവരണമെന്ന അഭ്യര്‍ത്ഥനയുമായി നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയത്.

    ഗ്ലാമര്‍ ചിത്രങ്ങളുമായി നടി, പുത്തന്‍ ഫോട്ടോസ് കാണാം

    നടന്‍ ബിഗ് ബോസില്‍ നിന്നും പിന്മാറിയതിന്‌റെ വിഷത്തിലായിരുന്നു എല്ലാവരും. ബിഗ് ബോസ് മൂന്നാം സീസണിലെ മികച്ച മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് മണിക്കുട്ടന്‍. ഇത്തവണ ഫൈനല്‍ വരെ എത്തുമെന്ന് പലരും പ്രവചിച്ച മല്‍സരാര്‍ത്ഥി കൂടിയായിരുന്നു അദ്ദേഹം.

    ബിഗ് ബോസിന്‌റെ തുടക്കം മുതല്‍ മികച്ച പ്രകടനമാണ് എംകെ കാഴ്ചവെച്ചത്. ബിഗ് ബോസില്‍ സൈലന്റായി ഗെയിം കളിക്കുന്ന ആളെന്നാണ് മണിക്കുട്ടനെ കുറിച്ച് സഹമല്‍സരാര്‍ത്ഥികളെല്ലാം പറഞ്ഞത്. അനാവശ്യ പ്രശ്‌നങ്ങളുണ്ടാക്കാതെ ആവശ്യമുളള കാര്യങ്ങളില്‍ മാത്രം ഇടപെടുന്ന രീതിയായിരുന്നു ഹൗസില്‍ മണിക്കുട്ടന്റെത്. സൂര്യ പ്രണയം തുറന്നുപറഞ്ഞ സമയത്തെല്ലാം ഇനിയൊരു പ്രണയമുണ്ടെങ്കില്‍ അത് വിവാഹത്തിലെത്തും എന്നാണ് മണിക്കുട്ടന്‍ പറഞ്ഞത്.

    തനിക്ക് പ്രണയമില്ലെന്നും സൂര്യയോട് ഇഷ്ടവും ബഹുമാനവും മാത്രമാണുളളതെന്നും മണിക്കുട്ടന്‍ പറഞ്ഞു. ബിഗ് ബോസിന്‌റെ കഴിഞ്ഞ കുറച്ച് എപ്പിസോഡുകളില്‍ സൂര്യ മണിക്കുട്ടന് സമ്മര്‍ദ്ദമുണ്ടാക്കിയിരുന്നു. സന്ധ്യയുമായുളള പ്രശ്‌നവും സൂര്യയുമൊക്കെയാണ് മണിക്കുട്ടന്‍റെ പിന്മാറ്റത്തിന് കാരണമെന്നാണ് പലരും പറഞ്ഞത്. പുറത്തുപോയ സമയത്ത് മണിക്കുട്ടന് കാലിന് വേദനയുമുണ്ടായിരുന്നു.

    മണിക്കുട്ടന്‍ പോയതില്‍ കൂടുതല്‍ സങ്കടപ്പെട്ടത് അടുത്ത സുഹൃത്തായ ഡിംപല്‍ ഭാലായിരുന്നു. പോവുന്നതിന് മുന്‍പ് ഡിംപലിനോട് കൂടുതല്‍ സമയം എംകെ സംസാരിച്ചിരുന്നു. അതേസമയം മണിക്കുട്ടന്‍ തിരിച്ചുവന്നപ്പോള്‍ എറ്റവും കൂടുതല്‍ സന്തോഷിച്ചതും ഡിംപലാണ്. മജ്‌സിയയെ പോലെ തന്നെയാണ് തനിക്ക് മണിക്കുട്ടനും എന്ന് മുന്‍പ് ഡിംപല്‍ ഹൗസില്‍ തുറന്നുപറഞ്ഞിരുന്നു.

    തുടക്കം മുതല്‍ പരസ്പരം പിന്തുണച്ചുകൊണ്ടാണ് ഇരുവരും മുന്നോട്ടുപോയത്. അതേസമയം മണിക്കുട്ടന്‌റെ തിരിച്ചുവരവ് കഴിഞ്ഞ ദിവസം മുതല്‍ പലരും സോഷ്യല്‍ മീഡിയയില്‍ പ്രവചിച്ചിരുന്നു. മണിക്കുട്ടന്‍ പോവില്ലെന്നും എന്തായാലും തിരിച്ചെത്തുമെന്നാണ് ബിഗ് ബോസ് ആരാധകര്‍ പറഞ്ഞത്. കഴിഞ്ഞ ദിവസങ്ങളില്‍ മണിക്കുട്ടന്‌റെ പുറത്തുപോവല്‍ സംബന്ധിച്ചായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ നടന്നത്.

    നിരവധി ആരാധക ഗ്രുപ്പുകളാണ് മണിക്കുട്ടന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഉളളത്. ഇത്തവണ പ്രേക്ഷക പിന്തുണ കൂടുതലുളള മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് മണിക്കുട്ടന്‍. അതുകൊണ്ട് തന്നെ എംകെ പുറത്തുപോയ വിഷമം പലര്‍ക്കുമുണ്ടായിരുന്നു. സഹമല്‍സരാര്‍ത്ഥികളോട് ഒന്നും സംസാരിക്കുക പോലും ചെയ്യാതെയാണ് മണിക്കുട്ടന്‍ പോയെന്ന് ബിഗ് ബോസ് അറിയിച്ചിരുന്നത്. അതേസമയം മണിക്കുട്ടന്‍ വരുന്ന പുതിയ എപ്പിസോഡിനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.

    English summary
    bigg boss malayalam season 3: manikuttan's reentry in upcoming episode, promo video out
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X