ബിഗ് ബോസ് അനുഭവം എങ്ങനെയുണ്ടായിരുന്നു?, ശരണ്യ മോഹന് പാട്ടിലൂടെ മറുപടി കൊടുത്ത് മണിക്കുട്ടന്‍
ബിഗ് ബോസ് മൂന്നാം സീസണിലെ മികച്ച മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് മണിക്കുട്ടന്‍. സിനിമാ സീരിയല്‍ താരമായി പ്രേക്ഷകരുടെ പ്രിയങ്കരനായ നടന്‍ ബിഗ് ബോസിലും ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്. ടാസ്‌ക്കുകളിലെ പ്രകടനവും സ്വഭാവവുമൊക്കെയാണ് മണിക്കുട്ടന്‍ എല്ലാവര്‍ക്കും കൂടുതല്‍ പ്രിയങ്കരനാവാന്‍ കാരണം. ഇത്തവണ പ്രേക്ഷക പിന്തുണയുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന മല്‍സരാര്‍ത്ഥി കൂടിയാണ് എംകെ. നാട്ടില്‍ എത്തിയ ശേഷം പിന്തുണച്ച എല്ലാവര്‍ക്കും ലൈവില്‍ വന്ന് മണിക്കുട്ടന്‍ നന്ദി അറിയിച്ചിരുന്നു.
നടി നസ്രത്ത് ബറൂച്ചയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍, കാണാം
അടുത്ത സുഹൃത്തും നടി ശരണ്യ മോഹന്റെ ഭര്‍ത്താവുമായ ഡോ അരവിന്ദ് കൃഷ്ണനൊപ്പം ആയിരുന്നു എംകെ ലൈവില്‍ എത്തിയത്. തന്നെ മാത്രമല്ല, എല്ലാവരെയും സപ്പോര്‍ട്ട് ചെയ്യണമെന്ന് ലൈവിലൂടെ മണിക്കുട്ടന്‍ പറഞ്ഞിരുന്നു. ബിഗ് ബോസിനെ കുറിച്ച് അധികം സംസാരിക്കാതിരുന്ന താരം ഫൈനലിനായുളള കാത്തിരിപ്പിലാണ് ഞാനും എന്നാണ് പറഞ്ഞത്.

ഇതിന് പിന്നാലെ മണിക്കുട്ടന്റെതായി നടി ശരണ്യ മോഹന്‍ പങ്കുവച്ച ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിത്ത് സഹോ എന്ന ക്യാപ്ഷനില്‍ മണിക്കുട്ടനെ ടാഗ് ചെയ്ത് ശരണ്യ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത പുതിയ വീഡിയോ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ബിഗ് ബോസില്‍ ഉണ്ടായിരുന്ന സമയത്ത് മണിക്കുട്ടനെ കൂടുതല്‍ സപ്പോര്‍ട്ട് ചെയ്ത സെലിബ്രിറ്റിയായിരുന്നു ശരണ്യയും ഭര്‍ത്താവ് അരവിന്ദും.

ബിഗ് ബോസ് മൂന്നാം സീസണ്‍ കാണുന്നത് തന്നെ മണിക്കുട്ടന്‍ ഉളളത് കൊണ്ടാണെന്ന് മുന്‍പ് ശരണ്യ മോഹന്‍ ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു. തുടര്‍ന്ന് മണിക്കുട്ടനെ പിന്തുണച്ച് നിരവധി തവണ അരവിന്ദും ലൈവ് വീഡിയോകളിലൂടെയും പോസ്റ്റുകളിലൂടെയും എല്ലാം എത്തി. പിന്നാലെ മണിക്കുട്ടന്‍ നാട്ടിലെത്തിയ ശേഷം ആദ്യം ലൈവലില്‍ വന്നത് ശരണ്യയുടെ ഭര്‍ത്താവിനൊപ്പമാണ്.

അതേസമയം മണിക്കുട്ടനോട് എങ്ങനെയുണ്ടായിരുന്നു ബിഗ് ബോസ് അനുഭവം എന്ന് ശരണ്യ ചോദിക്കുന്നതാണ് പുതിയ വീഡിയോയിലുളളത്. ഇതിന് ഒരു പാട്ടിലൂടെയാണ് മണിക്കുട്ടന്‍ മറുപടി കൊടുക്കുന്നത്. "അപ്പോ സഹോ എങ്ങനെയുണ്ടായിരുന്നു എക്‌സ്പീരിയന്‍സ് എന്ന് ശരണ്യ ചോദിച്ചപ്പോള്‍ മൈ ഡിയര്‍ സിസ്റ്റര്‍ എന്ന് പറഞ്ഞ് മാസ്റ്ററിലെ കുട്ടി സ്റ്റോറി പാട്ട് പാടുകയായിരുന്നു മണിക്കുട്ടന്‍.

പിന്നാലെ നിരവധി പേരാണ് ശരണ്യയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയത്. ഒരു ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ ഇതുവരെ കണ്ടുകഴിഞ്ഞിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ മണിക്കുട്ടന് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് ആരാധകര്‍ എത്തുന്നുണ്ട്. മേയ് 24 രാത്രി 11 മണി മുതലാണ് വോട്ടിംഗ് ആരംഭിച്ചത്. പ്രേക്ഷകര്‍ക്ക് തങ്ങളുടെ ഇഷ്ടപ്പെട്ട മല്‍സരാര്‍ത്ഥികള്‍ക്ക് മേയ് 29 രാത്രി പതിനൊന്ന് വരെയാണ് വോട്ട് ചെയ്യാനുളള അവസരമുണ്ടാവുക. ഏട്ട് മല്‍സരാര്‍ത്ഥികളാണ് ഫൈനലിലുളളത്. ഇവരില്‍ ആര് വിന്നറാകും എന്നറിയാന്‍ വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.


Click it and Unblock the Notifications