മണിക്കുട്ടന്‍ അല്ലാതെ വേറെ ആര് വിന്നറായാലും ഭാഗ്യം കൊണ്ട് മാത്രമാണെന്ന് പറയാം, അല്ലാതെ കഴിവ് കൊണ്ടല്ല

By Midhun Raj

ബിഗ് ബോസ് മലയാളം മൂന്നാം സീസണില്‍ കീരിട സാധ്യതകളുളള മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് മണിക്കുട്ടന്‍. ഷോയുടെ തുടക്കം മുതല്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെക്കുന്ന താരം ഇത്തവണ ടൈറ്റില്‍ വിന്നറാകുമെന്നാണ് പലരും പറയുന്നത്. റീഎന്‍ട്രിക്ക് ശേഷം ബിഗ് ബോസ് ഹൗസില്‍ വീണ്ടും ആക്ടീവായിരുന്നു മണിക്കുട്ടന്‍. അതേസമയം മണിക്കുട്ടനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വന്ന ഒരു കുറിപ്പ് ശ്രദ്ധേയമായിരുന്നു. ബിഗ് ബോസ് മലയാളം സീസണ്‍ 3 ഒഫീഷ്യല്‍സ് ഗ്രൂപ്പില്‍ നന്ദകുമാര്‍ എന്ന പ്രേക്ഷകനാണ് എംകെയെ കുറിച്ച് മനസുതുറന്നത്.

manikuttan-2

ദേവാസുരം ടാസ്‌ക്ക്, ബിഗ് ബോസ് യൂണിവേഴ്‌സിറ്റി ടാസ്‌ക്ക്, അലക്ക് കമ്പനി ടാസ്‌ക്ക്, കളിയാട്ടം ടാസ്‌ക്ക്, നാട്ടുകൂട്ടം ടാസ്‌ക്ക്, ഭാര്‍ഗവി നിലയം ടാസ്‌ക്ക്, സ്‌പോണ്‍സര്‍ഷിപ്പ് ടാസ്‌ക്കുകള്‍, മോര്‍ണിംഗ് ടാസ്‌ക്കുകള്‍ ഇതില്‍ എല്ലാത്തിലും പൂണ്ടുവിളയാടിയ മണിക്കുട്ടനല്ലാതെ വേറെ ആര് വിന്നര്‍ ആയാലും ബിഗ് ബോസ് സീസണ്‍ 3 ടൈറ്റില്‍ നേടിയത് ഭാഗ്യം കൊണ്ട് മാത്രം എന്ന് പറയാം. അല്ലാതെ കഴിവ് കൊണ്ടല്ല എന്നാണ് കുറിപ്പില്‍ പറഞ്ഞത്. അതേസമയം ബിഗ് ബോസിലെ വീക്ക്‌ലി ടാസ്‌ക്കുകളില്‍ ഇതുവരെ മികച്ച പ്രകടനം നടത്തിയവരില്‍ മുന്നില്‍ നില്‍ക്കുന്ന താരമാണ് മണിക്കുട്ടന്‍.

നടി എസ്തര്‍ അനിലിന്‌റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പുറത്ത്, കാണാം

Recommended Video

Bigg Boss Malayalam 3 Shoot Suspended | FilmiBeat Malayalam

ഏത് ടാസ്‌ക്കായാലും തന്‌റെ കഴിവിന്റെ പരമാവധി മണിക്കുട്ടന്‍ പുറത്തെടുക്കാറുണ്ട്. പ്രേക്ഷകരെ രസിപ്പിക്കുന്ന തരത്തിലുളള പ്രകടനമാണ് മണിക്കുട്ടന്‍ ബിഗ് ബോസ് ഹൗസില്‍ പലതവണയായി കാഴ്ചവെച്ചത്. പ്രേക്ഷക പിന്തുണയുടെ കാര്യത്തിലും മുന്നില്‍ നില്‍ക്കുന്ന മല്‍സരാര്‍ത്ഥിയാണ് മണിക്കുട്ടന്‍. ഇടയ്ക്ക് പുറത്തുപോയപ്പോള്‍ മണിക്കുട്ടന്‍ തിരിച്ചുവരണമെന്ന ആവശ്യവുമായി നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ബിഗ് ബോസ് മല്‍സരാര്‍ത്ഥികള്‍ക്ക് ഉളളത് പോലെ മണിക്കുട്ടന്‌റെ പേരിലും ഫാന്‍സ് ആര്‍മി ഗ്രൂപ്പുകളെല്ലാം സമൂഹ മാധ്യമങ്ങളില്‍ സജീവമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X