കൂടെ നിന്ന് കളിയാക്കുന്ന ചങ്ങാതിയേക്കാള്‍ നല്ലത് ദൂരെ നിന്ന് വെല്ലുവിളിക്കുന്ന ശത്രു, മണിക്കുട്ടനോട് ഡിംപല്‍

By Midhun Raj

ബിഗ് ബോസ് മൂന്നാം സീസണില്‍ അടുത്ത സൗഹൃദം കാത്തുസൂക്ഷിച്ച മല്‍സരാര്‍ത്ഥികളായിരുന്നു മണിക്കുട്ടനും ഡിംപലും. തുടക്കം മുതല്‍ എല്ലാ കാര്യങ്ങളിലും പരസ്പരം പിന്തുണച്ചുകൊണ്ടാണ് ഇരുവരും മുന്നോട്ടുപോയത്. കഴിഞ്ഞ ദിവസം മണിക്കുട്ടന്‍ പുറത്തുപോയതില്‍ കൂടുതല്‍ സങ്കടപ്പെട്ടത് ഡിംപല്‍ തന്നെയാണ്. ബിഗ് ബോസ് വീട്ടില്‍ പല ഘട്ടത്തിലും ഡിംപലിന് ആശ്വാസമായി മണിക്കുട്ടന്‍ ഒപ്പം നിന്നിരുന്നു. മജ്‌സിയ പോയതിന് പിന്നാലെ ഡിംപല്‍ തന്‌റെ കാര്യങ്ങളെല്ലാം കൂടുതല്‍ പങ്കുവെച്ചതും മണിക്കുട്ടനോട്.

ഗ്ലാമര്‍ ചിത്രങ്ങളുമായി ശ്രദ്ധാ ദാസ്, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

അതേസമയം പോകുന്നതിന് മുന്‍പ് മണിക്കുട്ടന്‍ ഡിംപലിനോട് കുറെ നേരം സംസാരിച്ചിരുന്നു. മണിക്കുട്ടന്‍ പുറത്തുപോയതിന് പിന്നാലെ ഇരുവരും തമ്മിലുളള ഒരു സംഭാഷണം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. കഴിഞ്ഞ ദിവസം മോര്‍ണിംഗ് ആക്ടിവിറ്റി കഴിഞ്ഞ ശേഷമാണ് മണിക്കുട്ടനോട് ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് തോളത്ത് കൈ വെച്ച് ഡിംപല്‍ ഒപ്പം നടന്നത്.

നിങ്ങള്‍ക്ക് ഇപ്പോള്‍ സമൂഹ മാധ്യമങ്ങള്‍

നിങ്ങള്‍ക്ക് ഇപ്പോള്‍ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ എന്താകും സ്റ്റാറ്റസ് എന്ന് പറയാനുളള അവസരമാണ് കഴിഞ്ഞ ദിവസം മോര്‍ണിംഗ് ആക്ടിവിറ്റിയില്‍ മല്‍സരാര്‍ത്ഥികള്‍ക്ക് ബിഗ് ബോസ് നല്‍കിയത്. ഓരോരുത്തരും വ്യത്യസ്തമായ കാര്യങ്ങളാണ് പറഞ്ഞത്. തുടര്‍ന്ന് ടാസ്‌ക്കിന് ശേഷം ഇതേകുറിച്ച് മണിക്കുട്ടനോട് ഡിംപല്‍ സംസാരിക്കുകയായിരുന്നു.

ഇപ്പോ പറഞ്ഞില്ലെങ്കില്‍

ഇപ്പോ പറഞ്ഞില്ലെങ്കില്‍ ഞാന്‍ ഇതേകുറിച്ച് മറന്നുപോകും എന്ന് പറഞ്ഞുകൊണ്ടാണ് ഡിംപല്‍ തുടങ്ങിയത്. കൂടെ നിന്ന് കളിയാക്കുന്ന ചങ്ങാതിയേക്കാള്‍ നല്ലത് ദൂരെ നിന്ന് വെല്ലുവിളിക്കുന്ന ശത്രുവാണ് എന്ന് ഡിംപല്‍ പറഞ്ഞു. തുടര്‍ന്ന് ഇത് അവിടെ പറഞ്ഞില്ലേ എന്ന് മണിക്കുട്ടന്‍ ചോദിച്ചു. ഇല്ലെന്ന് ഡിംപല്‍ പറഞ്ഞു. എന്റെ മനസിലുളള ഡയലോഗ് മണിക്കുട്ടനോട് പറയണമെന്ന് തോന്നി.

അത് പറയണമായിരുന്നു അവിടെ എന്ന്

അത് പറയണമായിരുന്നു അവിടെ എന്ന് മണിക്കുട്ടന്‍ പറഞ്ഞു. അത് നല്ലൊരു കാര്യമാണ്. ഞാന്‍ സോഷ്യല്‍ മീഡിയയില്‍ കൂടുതലും പോസിറ്റീവ് കാര്യങ്ങളാണ് പങ്കുവെക്കാറുളളതെന്ന് ഡിംപല്‍ പറഞ്ഞു. ഇതൊരു പോസിറ്റീവ് കാര്യമല്ലെയേന്ന് മണിക്കുട്ടന്‍ ചോദിച്ചു. ശത്രുവിനെ സ്‌നേഹിക്കുക എന്നത് നല്ലൊരു സന്ദേശമാണെന്ന് മണിക്കുട്ടന്‍ ഡിംപലിനോട് പറഞ്ഞു.

നമ്മള് ഒരു പോസിറ്റീവ് മെസേജ് വായിക്കുമ്പോ

നമ്മള് ഒരു പോസിറ്റീവ് മെസേജ് വായിക്കുമ്പോ നമ്മുടെ സ്‌മൈല് ഇങ്ങനെ കൂടി കൂടി വരും. ഡിംപല്‍ മണിക്കുട്ടനോട് പറഞ്ഞു. ഡിംപലിനോട് സംസാരിക്കുന്ന സമയത്തൊന്നും മണിക്കുട്ടന്‍ തന്‌റെ വിഷമം പുറത്തുകാണിച്ചിരുന്നില്ല. എന്നാല്‍ പിന്നീടാണ് കണ്‍ഫെഷന്‍ റൂമിലേക്ക് തന്നെ ദയവായി വിളിക്കണമെന്ന് മണിക്കുട്ടന്‍ ബിഗ് ബോസിനോട് ആവശ്യപ്പെട്ടത്.

പലതവണ പറഞ്ഞെങ്കിലും

പലതവണ പറഞ്ഞെങ്കിലും ബിഗ് ബോസ് വിളിച്ചിരുന്നില്ല. തുടര്‍ന്ന് ക്യാപ്റ്റനായ രമ്യയിലൂടെയും തന്‌റെ ആവശ്യം മണിക്കുട്ടന്‍ ബിഗ് ബോസിനെ അറിയിച്ചു. തുടര്‍ന്നാണ് ബിഗ് ബോസ് മണിക്കുട്ടനെ വിളിപ്പിച്ചത്. ഇവിടെ തുടരുന്നതില്‍ ഭയമുണ്ടെന്നാണ് നടന്‍ പറഞ്ഞത്. സന്ധ്യയുമായുണ്ടായ പ്രശ്‌നവും ബിഗ് ബോസിനോട് മണിക്കുട്ടന്‍ തുറന്നുപറഞ്ഞു. തുടര്‍ന്ന് ബിഗ് ബോസ് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും തന്‌റെ തീരുമാനത്തില്‍ തന്നെ ഉറച്ചുനില്‍ക്കുകയായിരുന്നു മണിക്കുട്ടന്‍. പിന്നാലെ മണിക്കുട്ടന്‍ പോയത് ബിഗ് ബോസ് അറിയിച്ചപ്പോള്‍ വലിയ ഞെട്ടലും സങ്കടവുമാണ് സഹമല്‍സരാര്‍ത്ഥികള്‍ക്ക് ഉണ്ടായത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X