ഇവിടെ ഗ്രൂപ്പിസമുണ്ട്, ഇനിയെങ്കിലും ബിഗ് ബോസ് കണ്ണുതുറന്ന് കാണണം, തുറന്നുപറഞ്ഞ് മണിക്കുട്ടന്‍

By Midhun Raj

ബിഗ് ബോസ് മൂന്നാം സീസണിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് മണിക്കുട്ടന്‍. ടാസ്‌ക്കുകളിലെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ചാണ് മണിക്കുട്ടന്‍ ഷോയില്‍ മുന്നേറുന്നത്. ബിഗ് ബോസ് കഴിഞ്ഞ ദിവസം നല്‍കിയ ബിബി യൂണിവേഴ്‌സിറ്റി ടാസ്‌ക്കില്‍ നോബിക്കൊപ്പം സ്‌കോര്‍ ചെയ്യുന്നത് മണിക്കുട്ടനാണ്. ഇരുവരുടെയും കൗണ്ടറുകളാണ് ഈ ടാസ്‌ക്കില്‍ പ്രേക്ഷകരെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിച്ചത്.

ഗ്ലാമര്‍ ചിത്രങ്ങളുമായി മീരാ നന്ദന്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

ഇതുവരെയുളള സീസണുകളില്‍ എറ്റവും കൂടുതല്‍ ചിരിപ്പിച്ച ഒരു വീക്കിലി ടാസ്‌കാണ് ബിബി യൂണിവേഴ്‌സിറ്റിയെന്നാണ് മിക്കവരും അഭിപ്രായപ്പെട്ടത്. അതേസമയം ബിഗ് ബോസില്‍ മികച്ച ഗെയിമറായി മുന്നേറുന്ന താരമാണ് മണിക്കുട്ടന്‍. ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടപ്പോഴും വലിയ കുഴപ്പങ്ങളില്ലാതെയാണ് മണിക്കുട്ടന്‍ അത് ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയത്.

അതേസമയം തന്നോട് എറ്റുമുട്ടാന്‍

അതേസമയം തന്നോട് എറ്റുമുട്ടാന്‍ വരുന്നവര്‍ക്കെല്ലാം വായടപ്പിക്കുന്ന മറുപടിയാണ് മണിക്കുട്ടന്‍ നല്‍കാറുളളത്. ഇടയ്ക്ക് ഇമോഷണലാവാറുണ്ടെങ്കിലും ഇപ്പോള്‍ എല്ലാവരുടെയും ഇഷ്ടമല്‍സരാര്‍ത്ഥിയാണ് മണിക്കുട്ടന്‍. ബിഗ് ബോസില്‍ ഇത്തവണ ഫൈനല്‍ വരെയെത്തുമെന്ന് പലരും പ്രവചിച്ച മല്‍സരാര്‍ത്ഥി കൂടിയാണ് താരം. ഷോ തുടങ്ങി വളരെ കുറച്ചുനാളുകള്‍ കൊണ്ട് തന്നെ നടനും ആരാധകര്‍ കൂടിയിരുന്നു.

അതേസമയം ഹൗസിനുളള

അതേസമയം ഹൗസിനുളളിലെ ഗ്രൂപ്പിസത്തെ കുറിച്ച് ബിഗ് ബോസിനോട് തുറന്നുപറഞ്ഞ് മണിക്കുട്ടന്‍ രംഗത്തെത്തിയിരുന്നു. ദയവ് ചെയ്ത് ഇനിയെങ്കിലും ബിഗ് ബോസ് ഇതൊന്ന് കണ്ണ് തുറന്ന് കാണണം. ഇതിന്‌റെ അകത്ത് ഗ്രൂപ്പീസമുണ്ട് എന്നാണ് മണിക്കുട്ടന്‍ പറയുന്നത്. ഇന്നത്തെ ദിവസം ബെഡ് സ്‌പേസ് ഉണ്ടായിട്ടും സായി സോഫയിലാണ് കിടന്നത്.

സ്‌പേസില്ലെങ്കില്‍

സ്‌പേസില്ലെങ്കില്‍ താഴെ കിടക്കാന്‍ പറ്റുമെന്ന് കാണിച്ചുകൊടുത്തതെന്നും ഞാനത് ചെയ്തപ്പോള്‍ അത് ഗെയിം പ്ലാന്‍ ആയി മാറിയെന്നും മണിക്കുട്ടന്‍ പറഞ്ഞു. ഇനിയെങ്കിലും ബിഗ് ബോസ് ദയവ് ചെയ്ത് ഇത് കണ്ണ് തുറന്ന് കാണണം. ഇതിന്‌റെ അകത്ത് ഒരു ഗ്രൂപ്പൂണ്ട്. നമുക്കെതിരെ ശക്തമായി സംസാരിക്കാനും നമ്മളെന്തെങ്കിലും ചെറിയ കാര്യങ്ങള്‍ ചെയ്യാനും വേണ്ടി കാത്തിരിക്കുകയാണ് ചിലര്‍.

Recommended Video

Bigg Boss Malayalam : ചുറ്റുംകൂടി ആക്രമിച്ചിട്ടും പോരാടുന്ന മണിക്കുട്ടൻ | Filmibeat Malayalam
അതിനെ വലിയ കാര്യങ്ങളായി

അതിനെ വലിയ കാര്യങ്ങളായി കാണിച്ച് ഒരു തെറ്റായി പ്രോജക്ട് ചെയ്യിക്കാനായി. ബാക്കിയുളളവര്‍ എന്ത് ചെയ്താലും അത് അവരുടെ സൗകര്യവും അവസ്ഥയുമൊക്കെ അനുസരിച്ചും ഞാന്‍ ചെയ്താല്‍ മാത്രം അത് ഗെയിം പ്ലാനായി മാറുന്നു. ബിഗ് ബോസ് ഇനിയെങ്കിലും ഒന്ന് കണ്ണുതുറക്കുക എന്ന് മണിക്കുട്ടന്‍ പറയുന്നു.. ഈ ആഴ്ച പ്രേക്ഷകര്‍ തീരുമാനിച്ചാല്‍ ഞാന്‍ പുറത്തുപോകും. പക്ഷേ അതിന് മുന്‍പ് ഇവിടുത്തെ ഗ്രൂപ്പിസത്തിനെതിരെ കളിക്കാനായി എന്റെ മനസൊന്ന് തുറന്നപ്പോഴേക്കും ബിഗ് ബോസ് എന്റെ വായടപ്പിച്ചുകളഞ്ഞു. മണിക്കുട്ടന്‍ പറഞ്ഞു.

അതേസമയം താങ്കള്‍ ഇവിടത്തെ

അതേസമയം താങ്കള്‍ ഇവിടത്തെ നല്ലൊരു മല്‍സരാര്‍ത്ഥിയാണെന്ന് ബിഗ് ബോസ് തന്നെ മണിക്കുട്ടനോട് പറഞ്ഞിരുന്നു. മനസില്‍ ഒന്നും വെക്കാതെയാണ് മറ്റുളളവരോട് മണിക്കുട്ടന്റെ പെരുമാറ്റം. ബിഗ് ബോസിന്‌റെ തുടക്കത്തില്‍ ആത്മാര്‍ത്ഥ സുഹൃത്തിന്‌റെ വിയോഗത്തെ കുറിച്ച് പറഞ്ഞപ്പോള്‍ വികാരധീനനായിരുന്നു മണിക്കുട്ടന്‍. എന്നാല്‍ പിന്നീടുളള എപ്പിസോഡുകളില്‍ ഊര്‍ജസ്വലതയോടെ ടാസ്‌ക്കുകളിലെല്ലാം പങ്കെടുക്കുന്ന മണിക്കുട്ടനെ പ്രേക്ഷകര്‍ കണ്ടു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X