For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസ് ഫിനാലെ ഈ മാസം തന്നെ, ആശങ്ക വേണ്ട, പുതിയ സന്തോഷം പങ്കുവെച്ച് മണിക്കുട്ടൻ

  |

  യൂത്തും കുടുംബപ്രേക്ഷകരും ഒരുപോലെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന നടനാണ് മണിക്കുട്ടൻ. മിനിസ്ക്രീനിൽ നിന്നാണ് നടൻ ബിഗ് സ്ക്രീനിൽ എത്തിയത്. സൂര്യ ടിവി സംപ്രേക്ഷണം ചെയ്ത പരമ്പരയായ കായംകുളം കൊച്ചുണ്ണിയാണ് നടന്റെ കരിയറിൽ ഒരു ബ്രേക്ക് നൽകിയത്. വൻ ഹിറ്റായിരുന്ന പരമ്പരയ്ക്ക് ശേഷമാണ് മണിക്കുട്ടൻ വെള്ളിത്തിരയിൽ എത്തുന്നത്. മികച്ച ഒരുപിടി ചിത്രങ്ങളുടെ ഭാഗമാകാൻ നടന് കഴിഞ്ഞിരുന്നു.

  പൂക്കളുടെ ഇടയിൽ അതീവസുന്ദരിയായി നിഖില വിമൽ, സിമ്പിൾ ലുക്കിലുള്ള ഫോട്ടോഷൂട്ട് വൈറലാകുന്നു

  ബിഗ് ബോസ് റിയാലിറ്റി ഷോയിൽ എത്തിയതോടെ നടന്റെ ആരാധകരുടെ എണ്ണം വർധിക്കുകയായിരുന്നു. സീസൺ3 ൽ ഏറ്റവും കൂടുതൽ പ്രേക്ഷക സ്വീകാര്യത ലഭിച്ച മത്സരാർഥിയായിരുന്നു മണിക്കുട്ടൻ. യൂത്തും കുടുംബപ്രേക്ഷകരും നടനെ ഒരുപോലെ പിന്തുണച്ചിരുന്നു. ബിഗ് ബോസ് ഷോയിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ് മണിക്കുട്ടൻ. ഇപ്പോഴിത തന്റ പുതിയ വിശേഷം പങ്കുവെച്ച് കൊണ്ട് നടൻ രംഗത്ത് എത്തിയിരിക്കുകയാണ്. ചെറിയ ഇടവേളയ്ക്ക് ശേഷമാണ് മണിക്കുട്ടൻ പ്രേക്ഷകരുടെ മുന്നിൽ എത്തിയിരിക്കുന്നത്.

  പുതിയ ഗെറ്റപ്പിലായിരുന്നു നടൻ ലൈവിൽ എത്തിയത്. തങ്ങളുടെ പ്രിയപ്പെട്ട എംകെയെ കണ്ടതിലുള്ള സന്തോഷവും ആരാധകർ പങ്കുവെച്ചിരുന്നു. പുതിയ വിശേഷങ്ങൾ ഒന്നും ഇല്ലാത്തത് കൊണ്ടാണ് ലൈവിൽ വാരാതിരുന്നതെന്ന് പറഞ്ഞു കൊണ്ടാണ് നടൻ തുടങ്ങിയത്. ബിഗ് ബോസ് വിശേഷത്തിനോടൊപ്പം തന്നെ തന്റെ പുതിയ സിനിമകളായ കുഞ്ഞാലി മരയ്ക്കാറുടേയും നവരസയുടേയും വിശേഷം മണിക്കുട്ടൻ പങ്കുവെച്ചു. ദിവസങ്ങൾക്ക് മുൻപാണ് നവരസയുടെ ടീസർ പുറത്ത് വന്നത്. ആന്തോളജി വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ പ്രിയദർശന്റെ സമ്മർ ഓഫ് 92 ലാണ് മണിക്കുട്ടൻ അഭിനയിക്കുന്നത്. തമിഴ് നടൻ യോഗി ബാബു, നെടുമുടി വേണു, രമ്യ നമ്പീശൻ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റ് താരങ്ങൾ

  നവരസയെ പോലെ തന്നെ കാത്തിരിക്കുന്ന മറ്റൊരു ചിത്രമാണ് മരയ്ക്കാർ എന്നും മണിക്കുട്ടൻ പറയുന്നു. മോഹൻലാൽ ഉൾപ്പെടെ വൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ മണിക്കുട്ടനും ഒരു മികച്ച വേഷത്തിലെത്തുന്നുണ്ട്. തിയേറ്റർ റിലീസായി എത്തുന്ന ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നു നടൻ ലൈവിൽ പറഞ്ഞു. താൻ ഗുരുസ്ഥാനീയനായി കാണുന്ന ഒരു വ്യക്തിയാണ് പ്രിയദർശനെന്നും താരം കൂട്ടിച്ചേർത്തു. അതുപോലെ തന്നെ നവരസയിയുടെ ട്രെയിലറിൽ തന്നെ അന്വേഷിച്ച് കൊണ്ടുള്ള പ്രേക്ഷകരുടെ കമന്റ് കണ്ടുവെന്നും വളരെ സന്തോഷമുണ്ടെന്നും നടൻ പറയുന്നു.

  ബിഗ് ബോസ് ഫിനാലെയെ കുറിച്ചും താരം ലൈവിൽ പറഞ്ഞിരുന്നു. ഫിനാലെ ഈ മാസം ഉണ്ടാവും. എന്നാൽ ഡേറ്റിനെ കുറിച്ചോ മറ്റ് വിവരങ്ങളോ ബി ബി ടീം അറിയിച്ചിട്ടില്ല. നിങ്ങൾ എല്ലാവരേയും പോലെ ഞാനും കാത്തിരിക്കുകയാണ്. മറ്റുള്ളവരെയൊക്കെ കണ്ടിട്ട് കുറെ ദിവസമായി. ഫോൺവഴിയും മെസേജിലൂടെയും എല്ലാവരേയും കാണുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്. അവരെ നേരിട്ട് കാണാൻ കഴിയും. അതുപോലെ തന്നെ ലാലേട്ടന നേരിട്ട് കാണാം. ഷോ പെട്ടെന്ന് അവസാനിപ്പിച്ചത് കൊണ്ട് ലാലേട്ടനെ കാണാനോ സംസാരിക്കാനോ അവസരം ലഭിച്ചിരുന്നില്ല. അദ്ദേഹത്തെ നേരിട്ട് കാണണം എന്നും ആഗ്രഹമുണ്ടെന്നും ബിഗ് ബോസ് വിശേഷം പങ്കുവെച്ച് കൊണ്ട് നടൻ പറഞ്ഞു

  bigg boss malayalam season 3: fans requested to asianet for conduct soon grand finale

  ഈ മാസം തന്നെ ഉണ്ടാകുമെന്നും നടൻ ലൈവിൽ പറഞ്ഞു. ബിഗ് ബോസ് സീസൺ 3യെ സ്നേഹത്തോടെയാണ് എല്ലാവരു വരവേറ്റത്. അതുകൊണ്ട് തന്നെ ഫിനാലെയും അത്തരത്തിലായിരിക്കും പ്ലാൻ ചെയ്യുക. ഉടൻ തന്നെ ഫിനാലെയുണ്ടാവുമെന്നും മണിക്കുട്ടൻ ആവർത്തിച്ചു. ജൂലൈ 25 ന് ചെന്നൈയിൽ വെച്ച് ഫിനാലെ ഉണ്ടാകുമെന്നുള്ള റിപ്പോർട്ട് പുറത്തു വന്നിരുന്നു. എന്നാൽ ഇതിനെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. ലോക്ക് ഡൗൺ പ്രതിസന്ധിയെ തുടർന്നാണ് ബിഗ് ബോസ് ഫിനാലെ നീട്ടി കൊണ്ട് പോകുന്നത്. മണിക്കുട്ടൻ ഉൾപ്പെടെ 7 പേരാണ് ഫൈനലിൽ ഇടം പിടിച്ചിരിക്കുന്നത്. വോട്ടിങ്ങിന്റെ അടിസ്ഥാനത്തിലാകും ഇക്കുറി വിജയിയെ പ്രഖ്യാപിക്കുക.

  English summary
  Bigg Boss Malayalam Season 3 Manikuttan Shares His New Happines And Confirm About BB Finale
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X