For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മണിക്കുട്ടന് വേണ്ടി മാപ്പ് പറഞ്ഞ് മോഹൻലാൽ; ഒറ്റ വാക്ക് കൊണ്ട് പുറത്ത് പോകാമെന്ന തീരുമാനിച്ചതാണെന്ന് ആരാധകർ

  |

  സഹമത്സരാര്‍ഥികളുടെ സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ നിന്നും നൂറ് ദിവസം മറികടന്നെത്തുന്ന ആളാണ് ബിഗ് ബോസില്‍ വിജയിക്കുക. എന്നാല്‍ പുറത്തുള്ള തന്റെ ഇമേജ് നഷ്ടപ്പെടുമോ എന്ന ഭയത്തില്‍ സ്വയം പുറത്തായിരിക്കുകയാണ് നടന്‍ മണിക്കുട്ടന്‍. ഈ സീസണിലെ ഏറ്റവും ശക്തമായ മണിക്കുട്ടന്‍ പെട്ടെന്ന് ഇങ്ങനൊരു തീരുമാനം എടുത്തതായിരുന്നില്ല.

  പട്ടുപാവാട ഉടുത്ത് വീണ്ടും മഞ്ജിമ മോഹൻ, ക്യൂട്ട് ആയിട്ടുള്ള നടിയുടെ ഫോട്ടോസ് കാണാം

  കഴിഞ്ഞ എപ്പിസോഡില്‍ അവതാരകനായ മോഹന്‍ലാല്‍ മണിക്കുട്ടനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് താരത്തെ കൊണ്ട് ഈ കടുത്ത തീരുമാനം എടുപ്പിച്ചത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്ന് വരികയാണ്. മാനസികനില തെറ്റിയോ എന്ന് മണിക്കുട്ടനോട് മോഹന്‍ലാല്‍ ചോദിച്ചതും സന്ധ്യയോട് മണിക്കുട്ടന് വേണ്ടി മാപ്പ് പറഞ്ഞതുമൊക്കെയാണ് താരത്തെ തളര്‍ത്തിയത്. ഇതേ കുറിച്ച് ആരാധകനായ വിപിന്‍ നടുവണ്ണൂര്‍ എഴുതിയ കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

  മണിക്കുട്ടന്‍ സ്വയം പുറത്തേക്ക് പോവാന്‍ എന്താണ് കാരണം? പലരും ഇപ്പോള്‍ ചോദിക്കുന്ന ഒരു ചോദ്യമാണത്. അതിന് ഒരു ഉത്തരമുണ്ട്. അല്ല ഒരു വലിയ ഉത്തരമുണ്ട്. തന്റെ സ്വപ്നങ്ങളുടെ ചിറകുകള്‍ നഷ്ടപ്പെടുമോ എന്ന പേടി മുളപൊട്ടിയ ഒരു ഉത്തരം നമുക്കിനി ആ ഉത്തരത്തിലേക്ക് വരാം. തനിക്ക് നേരെ വരുന്ന ചില സംസാര വിഷയങ്ങള്‍ തന്റെ ഇമേജിനെ അതിലൂടെ തന്റെ സിനിമ, ജീവിത ഭാവിയെ ബാധിക്കുമോ എന്ന തോന്നല്‍ മണിക്കുട്ടന്‍ വല്ലാതെ തളര്‍ത്തിയിരുന്നു. അത് മനസിലാക്കി ബിഗ് ബോസ് തന്നെ മണിയുടെ വീട്ടുകാരെ ഒരിക്കല്‍ ലൈവ് കൊണ്ടുവന്ന് മണിയോട് തന്റെ ആരോഗ്യം നന്നായി നോക്കാനും ഇമേജ് നോക്കാതെ ഗെയിം കളിക്കാനും ഇപ്പോള്‍ നന്നായി പോവുന്നുണ്ട് വീട്ടുകാരെ ഓര്‍ത്ത് ദുഃഖിക്കരുത് എന്നും പറയിപ്പിച്ചു.

  എന്നിട്ടും മാണിയില്‍ കാര്യമായ മാറ്റം ഉണ്ടായില്ല. ഇടക്ക് സൂര്യ തന്നോട് പ്രണയവുമായി വരുമ്പോള്‍ അത് തന്റെ ഗെയിമിന്റെ മുന്നോട്ട് പോക്കിനെ നന്നായി തളര്‍ത്തിയതും നാം കണ്ടതാണ്. ഇതൊരു ഗെയിം ആണെന്ന് കൂടെ കൂടെ ലാലേട്ടനോട് ഉള്‍പ്പടെ പറയുേമ്പാഴും ഉള്ളില്‍ പേടി ഉണ്ടെന്ന് മുഴച്ചു നില്‍ക്കുന്നത് നന്നായി കാണാമായിരുന്നു. തനിക്ക് ഒരു നല്ല കൂട്ട് തളരുമ്പോള്‍ പരിഹാരം പറഞ്ഞു തരാന്‍ അതിനായി മണി ഡിംപലിനെ കൂട്ട് പിടിച്ചതും നാം കണ്ടതാണ്. എന്തോ മണിക്ക് ചിലതൊന്നും താങ്ങാന്‍ ആവുന്നില്ല.

  അപ്പോഴൊന്നും മണി ഇവിടുന്ന് പോവണം എന്ന ചിന്തയില്‍ പോലും എത്തിയില്ല എന്നത് സത്യം. പിന്നെ എപ്പോള്‍ ബിഗ് ബോസ് വിടണം എന്ന ചിന്തയില്‍ എത്തി? ഞായറാഴ്ച സന്ധ്യയുടെ വിഷയം വന്നപ്പോള്‍ മണിക്കുട്ടന്‍ പതറി. വലിയ ഒരു വിഷയം അല്ലായിരുന്ന അതിനെ മണിക്കുട്ടന്‍ എന്തൊക്കയോ കൈവിട്ടുപോയ പോലെ പറഞ്ഞു. എന്തെന്ന് മനസ്സിലാക്കാതെ ലാലേട്ടന്‍ സിനിമ, കലാ മേഖലക്ക് വേണ്ടി ഞാന്‍ മാപ്പ് ചോദിക്കുന്നു എന്ന് പറഞ്ഞു. ലാലേട്ടന്റെ ആ മാപ്പ് പറച്ചില്‍ തനിക്ക് വേണ്ടി ആണെന്ന് മണി മനസിലാക്കുന്നു.

  തന്റെ സ്വപ്നമായ സിനിമയെ, തന്റെ അച്ഛനെ പോലെ, ഏട്ടനെ പോലെ, തന്റെ ഗുരുവിനെ പോലെ അതിലും ഏറെ ബഹുമാനത്തോടെ നോക്കി കാണുന്ന ലാലേട്ടനെ കൊണ്ട് മാപ്പ് തന്‍ പറയിപ്പിച്ചല്ലോ എന്ന തോന്നല്‍ മണിക്കുട്ടനില്‍ പൊടുംന്നനെ ഷോക്കായി. സമനില തെറ്റിയോ മണിക്കുട്ടാ, പേരൊക്കെ മാറി പോവുന്നു. എന്ന ലാലേട്ടന്‍ ചോദ്യവും കൂടെ ആയപ്പോള്‍ മണി ആ തീരുമാനത്തില്‍ എത്തി. തന്റെ ഇമേജ് തീര്‍ത്തും പോയോ? സിനിമാ, കലാ മേഖലയെ താന്‍ അപമാനിച്ചോ? ഇനി തനിക്ക് സിനിമാ ഭാവി ഇല്ലേ? ലാലേട്ടന്‍ ആ മേഖലക്ക് വേണ്ടി മാപ്പ് പറഞ്ഞെങ്കില്‍ ഇനി എനിക്ക് സിനിമ ലഭിക്കാതിരിക്കുമോ? തന്റെ കരിയര്‍? എല്ലാം മണിക്ക് മുന്നില്‍ വല്യ ചോദ്യമായി നിന്നു.

  സൂര്യയെ കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ | Manikuttan Surya | Public Reaction | Filmibeat

  ഞാന്‍ പറയുന്നു സൂര്യ കാരണം അല്ല. മറിച്ച് ഒരു കാര്യവുമില്ലാത്ത ചെറിയ വിഷയം വലുതാക്കി ലാലേട്ടന്‍ മണിക്ക് വേണ്ടി മാപ്പ് ചോദിച്ചത് തന്നെ ആണ് മണി പുറത്ത് പോവാനുള്ള തീരുമാനത്തില്‍ എത്താനുള്ള കാരണം. പോവുമ്പോള്‍ മണി ബിഗ് ബോസിനോട് പറയുന്നുമുണ്ട്. തന്റെ സ്വപ്നമാണ് സിനിമ തനിക്കൊരു വീട്. തന്റെ സ്വപ്നമാണ് സിനിമ. പക്ഷെ തന്റെ പുറത്തെ ഇമേജ് കൂടിയതും മണി ഇങ്ങനെ ഒരു തീരുമാനത്തില്‍ എത്തും എന്ന് ലാലേട്ടന്‍ സ്വപ്നത്തില്‍ കരുതി കാണില്ല. കരുതില്ല. ലാലേട്ടന് മണിക്കുട്ടന്‍ എത്രയോ പ്രിയപ്പെട്ടതാണ് എന്ന് ലാലേട്ടനും.. മണികുട്ടനും അറിയാം..

  English summary
  Bigg Boss Malayalam Season 3: Manikuttan Walked Out The Show Because Of Mohanlal's Statement
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X