For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മണിക്കുട്ടനാണ് ആദ്യം ഇറങ്ങി ഓടിയത്; ബിഗ് ബോസിൽ റിതുവിന് പരിക്ക് പറ്റിയ സംഭവത്തെ കുറിച്ച് ആരാധകര്‍

  |

  ബിഗ് ബോസ് താല്‍കാലികമായി നിര്‍ത്തി വെക്കുന്നതിന് തൊട്ട് മുന്‍പ് കിടിലനൊരു ടാസ്‌ക് കൊടുത്തിരുന്നു. ടിക്കറ്റ് ടു ഫിനാലെ എന്ന പേരില്‍ നടത്തിയ ടാസ്‌കില്‍ വിജയിക്കുന്ന ആള്‍ക്ക് നേരിട്ട് ഫിനാലെയിലേക്ക് പോകാന്‍ സാധിക്കും. അവസാനം നടന്ന ടാസ്‌കില്‍ അനൂപും റിതു മന്ത്രയുമാണ് അവസാന റൗണ്ടിലെത്തിയത്. ഈ മത്സരത്തിനിടയില്‍ റിതുവിന്റെ കൈയ്ക്ക് ചെറിയൊരു അപകടം പറ്റിയിരുന്നു.

  സെക്സി ലുക്കിൽ പൂനം രജ്പുത്, നടിയുടെ കിടിലൻ ഫോട്ടോസ് കാണാം

  കൈ തിരിഞ്ഞു പോയെന്ന് പറഞ്ഞ് റിതു പെട്ടെന്ന് കരഞ്ഞതോടെ സഹമത്സരാര്‍ഥികള്‍ ചുറ്റും കൂടി. എന്നാല്‍ മണിക്കുട്ടനും ഡിംപലും ഈ സമയത്ത് മാറി നിന്നാണ് ചിലരുടെ ആരോപണം. അത് തെറ്റാണെന്നും ഡോക്ടറെ വിളിക്കാമെന്ന് പറഞ്ഞ് ആദ്യം ചാടി എഴുന്നേറ്റ് ഓടിയത് മണിക്കുട്ടനാണെന്നും പറയുകയാണ് ആരാധകര്‍. തെളിവ് സഹിതം പുറത്ത് വിട്ടാണ് മണിക്കുട്ടന്റെ കരുതലിനെ കുറിച്ച് ഫാന്‍സ് പറയുന്നത്.

  റിതുവിന് പരിക്കേറ്റപ്പോള്‍ തിരിഞ്ഞു നോക്കിയില്ല. മണിക്കുട്ടനെയും ഡിംപലിനെയും കുറ്റപ്പെടുത്തുന്ന എല്ലാവരുടെയും ശ്രദ്ധയ്ക്ക്. ബിഗ് ബോസിനെ വിളിച്ച് ഒരു ഡോക്ടറുടെ അടുത്ത് വരാന്‍ ആദ്യം ക്യാമറയിലേക്ക് ഓടിയത് മാനികുട്ടനാണ്. റിതുവിന്റെ പക്ഷപാതപരമായ ക്യാപ്റ്റന്‍സിയെ ചോദ്യം ചെയ്യാനുള്ള അവകാശം മണിക്കുട്ടന് ഉണ്ട്. സ്വന്തം നിസ്സാര പ്രശ്നങ്ങള്‍ വലുതാക്കുന്നതിന് ഇടയിലും മറ്റുള്ളവരുടെ കാര്യങ്ങളെ നിസ്സാരമായിട്ടാണ് അവര്‍ കാണുന്നത്.

  ഡിംപല്‍ വീട്ടില്‍ ഇല്ലാതിരുന്നിട്ടും, തന്റെ അഭിപ്രായങ്ങളില്‍ സ്വതന്ത്രനാകാന്‍ മണിക്കുട്ടന്‍ റിതുവിനെ ഉപദേശിച്ചിരുന്നു. നിരവധി തവണ, ഒപ്പം ശക്തമായിരിക്കാനും. എന്നിട്ടും അവള്‍ റംസാനുമായി നെഗറ്റീവ് ഫ്രണ്ട്ഷിപ്പിനെ പിന്തുണയ്ക്കുകയും ഫിറോസിന്റെ ഗ്രൂപ്പിന്റെ ഭാഗമാകുകയും ചെയ്തു. കൂടാതെ മണിക്കുട്ടന്‍ റിതുവിനെ 'സഹോദരി' എന്ന് വിളിക്കുന്നത് സൂര്യ വിട്ടു പോയതിനു ശേഷം ആരംഭിക്കുന്ന പ്രണയ കിംവദന്തികളെ തടയുകയെന്നതാണ്.

  തന്നോട് സംസാരിക്കുന്ന എല്ലാവരേയും മണിക്കുട്ടന്‍ ബഹുമാനിക്കുന്നു. അവള്‍ സംസാരിക്കുമ്പോള്‍ ഡിംപലിനോട് മറുപടി നല്‍കാത്തതിന്റെ കാരണം, അവന്‍ ഒരു നല്ല ശ്രോതാവായതിനാലും അവളുമായി ഗോസിപ്പുകളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കാത്തതിനാലുമാണ്. റംസാന്റെ വാക്കുകള്‍ അന്ധമായി വിശ്വസിക്കുകയും അവനെ പിന്തുടരുകയും ചെയ്യുന്ന റിതു ഒരു കപടവിശ്വാസിയാണെന്ന് പറയാം.

  Bigg Boss Malayalam 3 Shoot Suspended | FilmiBeat Malayalam

  ഈ പറയുന്നവരോട് ആ രംഗം ഒന്നൂടെ കാണാന്‍ പറയൂ. റംസാന്‍ ഡോക്ടറെ കാണാം എന്ന് പറയുമ്പോള്‍ മണിക്കുട്ടന്‍ ഓടി ഉള്ളിലോട്ട് പോകുന്നുണ്ട്. റിതു വേണ്ടാന്നു പിന്നേം പിന്നേം പറഞ്ഞപ്പോള്‍ മണിക്കുട്ടന്‍ ആ ഡോറിന്റെ അവിടെ നില്‍ക്കുന്നുണ്ട്. റിതു യെസ് പോകാമെന്ന് പറഞ്ഞാല്‍ അപ്പോള്‍ തന്നെ വാതില്‍ തുറന്ന് ബിഗ് ബോസിലെ ഡോക്ടറോട് കാര്യം പറയാന്‍ റെഡി ആയിട്ടുള്ള നില്‍പായിരുന്നു അത്. ഇതൊന്നും പലരും കാണാഞ്ഞിട്ടല്ല, കണ്ടില്ലെന്നു നടിക്കുന്നതാണ്. ഉറങ്ങുന്നവരെയാണ് വിളിച്ചു ഉണര്‍ത്താന്‍ പറ്റു.. എന്നും ആരാധകര്‍ പറയുന്നു.

  English summary
  Bigg Boss Malayalam Season 3: Manikuttan Was The First Who Called The Doctor When Rithu Ask For The Help
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X