ബിഗ് ബോസില്‍ മത്സരിക്കാന്‍ അഡാറ് ലവ് താരം; വിജയിക്കാന്‍ വേണ്ടിയാണ് താനെത്തിയതെന്ന് മിഷേല്‍

ഫിറോസ് ഖാനും ഭാര്യ സജ്‌നയ്ക്കുമൊപ്പം മിഷേല്‍ ആന്‍ ഡാനിയേല്‍ ആണ് ഈ ആഴ്ച ബിഗ് ബോസ് വീട്ടിലേക്ക് എത്തിയ പുതിയ മത്സരാര്‍ഥി. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ചിലര്‍ വരുന്നുവെന്ന സൂചന ആദ്യമേ പുറത്ത് വന്നിരുന്നു. എന്നാല്‍ താരദമ്പതിമാരെ കൊണ്ട് വരുമെന്ന കാര്യം അധികമാരും ശ്രദ്ധിച്ചിരുന്നില്ല. ഇവര്‍ക്കൊപ്പമെത്തിയ മിഷേലിനും ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്.

വിദേശത്ത് താമസിച്ചിരുന്ന താന്‍ ഷോ യിലേക്ക് പങ്കെടുക്കാന്‍ വേണ്ടിയാണ് നാട്ടിലെത്തുന്നത്. ബിഗ് ബോസിലേക്ക് താന്‍ വന്നത് ഗെയിം കളിക്കാനും ജയിക്കാനുമാണെന്ന് മോഹന്‍ലാലിനോട് മിഷേല്‍ പറയുന്നു. എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഷോ ബിഗ് ബോസ് ആണ്. മറ്റ് മത്സരാര്‍ഥികളുടെ ഒരാഴ്ചത്തെ മത്സരം കണ്ട് കഴിഞ്ഞു. അവിടെ വരാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷം. ജെനുവിന്‍ ആയി ഗെയിം കളിക്കുന്നവരെ സപ്പോര്‍ട്ട് ചെയ്യണമെന്നാണ് മിഷേല്‍ പറയുന്നത്.

michelle-ann-daniel


അതിനൊപ്പം പ്രണവ് മോഹന്‍ലാലിന്റെ ഏറ്റവും വലിയൊരു ആരാധികയാണ് ഞാന്‍. വീട്ടില്‍ പോകുമ്പോള്‍ എന്റെ അന്വേഷണം പറയണമെന്നും മിഷേല്‍ സൂചിപ്പിച്ചു. പുറത്ത് നടന്ന കാര്യങ്ങള്‍ മിഷേലും അകത്ത് പറയരുതെന്ന ഉപദേശം നല്‍കിയാണ് മിഷേലിനെയും ഫിറോസിനെയും സജ്‌നയെയും വീടിനുള്ളിലേക്ക് അയച്ചത്. ഒരു ടാസ്‌ക് കൊടുത്താണ് മോഹന്‍ലാല്‍ മൂവരെയും അകത്തേക്ക് വിട്ടത്.

തലകുത്തി മറിഞ്ഞുള്ള അഭ്യാസങ്ങളുമായി നടി അമല പോൾ, ചിത്രങ്ങൾ കാണാം

ലക്ഷ്യൂറി പോയിന്റ് വെച്ച് ഈ ആഴ്ചത്തെ റേഷന്‍ കിട്ടാനുള്ള സാധാനങ്ങള്‍ എഴുതി എടുക്കാനാണ് പറഞ്ഞത്. 2800 രൂപ കൊടുത്തെങ്കിലും 1270 രൂപയുടെ സാധനങ്ങള്‍ തിരഞ്ഞെടുക്കാനേ ഇവര്‍ക്ക് സാധിച്ചുള്ളു. വരും ദിവസങ്ങളില്‍ എന്തൊക്കെ നിങ്ങള്‍ക്ക് കിട്ടുമെന്നുള്ളത് മറ്റ് മത്സരാര്‍ഥികളോട് മോഹന്‍ലാല്‍ സൂചിപ്പിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X