അഡോണിയും എയ്ഞ്ചലും പ്രണയത്തിലാണോ, സത്യം തുറന്ന് പറഞ്ഞ് മിഷേൽ

മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ബിഗ് ബോസ് സീസൺ 3 ക്ക് ലഭിക്കുന്നത്. ഫെബ്രുവരി 14 ന് ആരംഭിച്ച ഷോ, മികച്ച കാഴ്ചക്കാരെ നേടി മുന്നേറുകയാണ്. സമൂഹത്തിലെ വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തികളാണ് ഹൗസിൽ എത്തിയിരിക്കുന്നത്. ഈ കൂട്ടത്തിൽ താരങ്ങളും പ്രേക്ഷകർക്ക് സുപരിചിതമല്ലാത്ത മുഖങ്ങളുമുണ്ട്. ഷോ ആരംഭിച്ച് ആഴ്ചകൾ കഴിഞ്ഞിരിക്കുകയാണ്. മത്സരവും മുറുകിയിട്ടുണ്ട്.

അമല പോളിന്റെ മേക്കോവർ ചിത്രം വൈറലാകുന്നു

14 പേരുമായി ആരംഭിച്ച ഷോയിൽ ഇപ്പോൾ 16 പേരാണുള്ളത്. ഷോ ആരംഭിച്ചതിന് ശേഷം 4 മത്സരാർഥികളായിരുന്നു വൈൽഡ് കാർഡ് എൻട്രിയിലൂടെ ഹൗസിൽ എത്തിയത്. ബിഗ് ബോസ് സീസൺ 3 ലെ മികച്ച മത്സരാർഥികളിലൊരാളായിരുന്നു മിഷേൽ. കഴിഞ്ഞ ആഴ്ചയായിരുന്നു മിഷേൽ ഹൗസിൽ നിന്ന് പുറത്തു പോയത്.

ബിഗ് ബോസ് ഹൗസ് വിശേഷങ്ങൾ

ഹൗസിൽ നിന്ന് പുറത്തെത്തിയ മിഷേൽ ബിഗ് ബോസ് വിശേഷങ്ങൾ പങ്കുവെയ്ക്കാറുണ്ട്. ഹൗസിലെ തന്റെ ദിനങ്ങൾക്കൊപ്പം മറ്റ് മത്സരാർഥികളെ കുറിച്ചും മിഷേൽ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത സഹമത്സരാർഥിയ്ക്ക് വേണ്ടി വോട്ട് ആരാഞ്ഞ് താരം രംഗത്തെത്തിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാം പേജിലൂടെയാണ് എയ്ഞ്ചലിന് വേണ്ടി ഡിംപൽ വോട്ട് ചോദിക്കുന്നത്. കൂടാതെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന എയ്ഞ്ചൽ- അഡോണി പ്രണയകഥയെ കുറിച്ചുള്ള സത്യാവസ്ഥയും പങ്കുവെയ്ക്കുന്നുണ്ട്. .

എയ്ഞ്ചലിന് വേണ്ടി വോട്ട്   ചെയ്യണം

എല്ലാവരും ഡിംപലിന് വോട്ട് ചെയ്യണമെന്ന് മിഷേൽ അഭ്യർഥിക്കുന്നുണ്ട്. അവൾക്ക് ചെറിയ വാക്കുകൾ തിരിഞ്ഞ് വരില്ലെന്നും അല്ലാതെ അവൾ അറിഞ്ഞോണ്ട് പറയുന്നത് അല്ലെന്നും മിഷേൽ പറയുന്നുണ്ട്. എയ്ഞ്ചലിന് വോട്ട് ചെയ്യേണ്ട ഫോർമാറ്റും ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെയ്ക്കുന്നുണ്ട്. കൂടാതെ അഡോണിയുടെ പേരിനോടൊപ്പം പ്രചരിക്കുന്ന പ്രണയ വാർത്തകളെ കുറിച്ചും മിഷേൽ പ്രതികരിക്കുന്നുണ്ട്.

 ലവ് സ്ട്രറ്റജി

ലവ് സ്ട്രാറ്റജി ഒന്നുമല്ല പിടിക്കുന്നത്. അഡോണിയും എയ്ഞ്ചലും നല്ല സുഹൃത്തുക്കളാണ്. സ്കൂളിലേയും കോളേജിലേയും പോലെ നമ്മൾ ഒരാളുടെ കൈ പിടിച്ച് നടക്കുമ്പോ മറ്റുളളവർ കളിയാക്കില്ലേ. അതുപോലെ തന്നെയാണ് ഇതും, ഇതൊന്നും അവൾ അറിയുന്നില്ല. അതു കൊണ്ട് തന്നെ താൻ പറയുന്നത് കേൾക്കണമെന്നും മിഷേൽ പറയുന്നു.

സോഷ്യൽ മീഡിയയിൽ സജീവം

ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ് മിഷേൽ. കഴിഞ്ഞ ദിവസം തന്നെ പിന്തുണച്ചവർക്ക് നന്ദി പറഞ്ഞു കൊണ്ട് നടി രംഗത്തെത്തിയിരുന്നു. കൂടാതെ വിമർശകർക്കും മറുപടി നൽകിയിരുന്നു. ഷോ ആരംഭിച്ച് രണ്ടാം ആഴ്ചയാണ് വൈൽഡ് കാർഡ് എൻട്രിയിലൂടെ മിഷേൽ ബിഗ് ബോസ് ഹൗസിലെത്തിയത്. എന്നാൽ നടിക്ക് വേണ്ടവിധം ഹൗസിൽ പെർഫോം ചെയ്യാൻ കഴിഞ്ഞിരുന്നില്ല. കുറച്ച് ദിവസം മാത്രമായിരുന്നു വീട്ടിൽ നിന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X