Just In
- 44 min ago
'ഇവിടെ ഒരു പ്രശ്നമേയുള്ളൂ, അത് ഇതാണ്'; കിടിലം ഫിറോസിനെ കുറിച്ച് റിതു മന്ത്ര
- 2 hrs ago
ഇനി ബിഗ് ബോസ് ഹൗസിൽ ദേവാസുര പോരാട്ടം,ചിരിപ്പിക്കാൻ ഫിറോസും ചിരിക്കില്ലെന്ന് ഉറച്ച് നോബിയും...
- 12 hrs ago
റിതുവിനെ ഒറ്റപ്പെടുത്തി സഹതാരങ്ങള്‍; ഗ്രൂപ്പീസമെന്ന് പറഞ്ഞവര്‍ക്ക് മുന്നില്‍ പൊട്ടിത്തെറിച്ച് റംസാനും അഡോണിയും
- 12 hrs ago
യുദ്ധം അവസാനിക്കാതെ ബിഗ് ബോസ് വീട്; ഡിംപലിന്റേത് നുണ കഥയാണെന്ന് ആവര്‍ത്തിച്ച് മിഷേല്‍, തെളിവുണ്ടെന്നും താരം
Don't Miss!
- News
ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെടിവച്ചു കൊന്നു; പിന്നില്‍ ബിജെപിയെന്ന് ആരോപണം
- Sports
IND vs ENG: 'ആ റെക്കോഡ് മറികടക്കുക എന്നത് എനിക്ക് വലിയ കാര്യമല്ല'- വിരാട് കോലി
- Travel
മൂന്നാറില്‍ ഒരുദിവസം കൊണ്ടു കാണുവാന്‍ പറ്റുന്ന ഏഴ് സ്ഥലങ്ങള്‍
- Automobiles
വില്പനയുടെ 10 ശതമാനം സംഭാവന ചെയ്യുന്നത് സിഎന്‍ജി കാറുകളെന്ന് മാരുതി
- Lifestyle
കണ്‍തടത്തിലെ കറുപ്പ് നീക്കാന്‍ ഉരുളക്കിഴങ്ങ് പ്രയോഗം
- Finance
സംസ്ഥാനത്ത് പെട്രോള്‍ വില 93 കടന്നു; അറിയാം ഇന്നത്തെ ഇന്ധന നിരക്കുകള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ബിഗ് ബോസിലുളള പലരും രജിത്ത് സാറാവാന്‍ നോക്കുവാണ്, സഹമല്‍സരാര്‍ത്ഥികളെ കുറിച്ച് മിഷേല്‍
വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബിഗ് ബോസില്‍ കഴിഞ്ഞ ദിവസം എത്തിയ താരമാണ് മിഷേല്‍ ആന്‍ ഡാനിയേല്‍. ബിഗ് ബോസ് വീട്ടിലെത്തിയ ശേഷം ഡിംപലിനെതിരെ ആരോപണമുന്നയിച്ചായിരുന്നു മിഷേല്‍ തുടങ്ങിയത്. ആത്മസുഹൃത്തായ ജൂലിയറ്റിനെ കുറിച്ചുളള ഡിംപലിന്റെ തുറന്നുപറച്ചിലിനെതിരെയാണ് മിഷേല്‍ പ്രതികരിച്ചത്. പിന്നാലെ ഇമോഷന്‍സ് വെച്ച് കളിക്കരുതെന്ന് പറഞ്ഞ് ഡിംപല്‍ വിങ്ങിപ്പൊട്ടുകയും ചെയ്തു. ഇത് ബിഗ് ബോസ് ഹൗസില്‍ വലിയ ചര്‍ച്ചയായി മാറി.
ഗ്ലാമറസായി റായ് ലക്ഷ്മി,മമ്മൂട്ടിയുടെ നായികയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍
ഡിംപലിനെ പിന്തുണച്ച് മറ്റ് മല്‍സരാര്‍ത്ഥികള്‍ എത്തിയപ്പോഴും താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ തന്നെ ഉറച്ചുനില്‍ക്കുകയായിരുന്നു മിഷേല്‍. അതേസമയം ബിഗ് ബോസ് വീട്ടിലുളള പലരും പറയുന്നത് കളളമാണെന്ന് പറഞ്ഞ് മിഷേല്‍ വീണ്ടും എത്തിയിരുന്നു. എഷ്യാനെറ്റിന്റെ പുതിയ വീഡിയോയിലാണ് മിഷേല്‍ ഇക്കാര്യം പറയുന്നത്.

ഇപ്പോ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളെല്ലാം നോക്കിയാല്‍ എന്റെ അഭിപ്രായത്തില്‍ എല്ലാവരും രജിത്ത് സാറ് ആവാന്‍ നോക്കുവാണ് എന്ന് മിഷേല്‍ പറയുന്നു. പക്ഷേ അവര്‍ അവരവരായി തന്നെ ഇരിക്കണം. കാരണം ബിഗ് ബോസിന്റെ അടുത്ത സീസണ് വരുമ്പോള്‍ ആ സമയത്ത് പറയണം നമ്മള് ഇന്ന ആളെ പോലെ ഇരിക്കണം എന്ന്. അപ്പോ നമ്മള് ഒരു ഉദാഹരണമാവണം.

അല്ലാതെ നമ്മള് വേറെ ആളെ കോപ്പി ചെയ്യാനോ അവരെ പോലെ ഇരിക്കാനോ നോക്കുകയല്ല വേണ്ടത്. പിന്നെ കുറെപേര് കളളം പറയുന്നുണ്ട്. എനിക്ക് ചില ആള്‍ക്കാരെ അറിയാം അതിന്റെയകത്ത്. അപ്പോ ഞാന്‍ വിചാരിക്കും എന്തിനാണ് കളളം പറഞ്ഞിട്ട് എന്താണ് കിട്ടാന്‍ പോവുന്നത്. ഒന്നും കിട്ടാന്‍ പോവുന്നില്ല. അപ്പോ എപ്പോഴും സത്യസന്ധരായിരിക്കുക.

നിങ്ങള്‍ നിങ്ങള്‍ തന്നെയായിരിക്കുക. പുറത്ത് ഞാന്‍ എങ്ങനെയാണോ അതുപോലെ തന്നെയാകും അവിടെയെന്നും മിഷേല്‍ പറയുന്നു. ഒരാള്‍ എന്റെയടുത്ത് എന്തെങ്കിലും കാര്യത്തിനോ തര്‍ക്കത്തിനോ വന്നാല്‍ ഞാന്‍ പ്രതികരിക്കും. അത് തന്നെയായിരിക്കും അതിന്റെയകത്തും നടക്കാന്‍ പോവുന്നത്. അതിന് ഒരു കുറവും ഉണ്ടാവത്തില്ല. പിന്നെ എറ്റവും കൂടുതല്‍ ഇറിറ്റേറ്റ് ചെയ്യുക കളളം പറയുന്നതാണ്.

കാരണം പണ്ട് തൊട്ടെ എനിക്ക് ഈ കളളം പറയുന്നവരെയും തളളുന്നവരെയും ഒന്നും ഇഷ്ടമില്ല. ഉളളത് ഉളളത് പോലെ പറയുക. അങ്ങനെ പറഞ്ഞാല്‍ ഇപ്പോള്‍ എന്താണ് സംഭവിക്കുക. കാരണം ഇപ്പോ തളളുമ്പോഴും നമ്മള് സിംപതി പിടിക്കുമ്പോഴും ഒരു രണ്ട് മിനിറ്റേ സിംപതി തോന്നത്തുളളു. പിന്നെ അത് കഴിഞ്ഞാല്‍ ഗെയിം ഗെയിമാണ്. നാളെ അവര്‍ വഴക്കുണ്ടാക്കുമ്പോള്‍ അവര്‍ കിടന്ന് ആലോചിക്കുവാന്‍ പോവുന്നില്ല.

അവര്‍ നമ്മുടെ പാസ്റ്റ് ഇരുന്ന് ആലോചിക്കാന്‍ പോവുന്നില്ല. അവര്‍ നമ്മുടെ പ്രസന്റില്‍ എങ്ങനെയാണോ നില്‍ക്കുന്നത് അതായിരിക്കും അവര്‍ ആലോചിക്കുന്നത്. ആ രീതിയിലായിരിക്കും നമ്മളുടെ പ്രസന്റ് കണ്ട് അവര്‍ ട്രീറ്റ് ചെയ്യുന്നത്. ആരും നമ്മുടെ കഥ കേട്ടിട്ട് പാസ്റ്റില്‍ അങ്ങനെ ആയിരുന്നു ഇങ്ങനെ ആയിരുന്നു അങ്ങനെ ഒന്നും സിംപതിക്ക് ആയിട്ട് നമ്മളെ നോക്കാന്‍ പോവണില്ല.