കിടിലം ഫിറോസും റംസാനും അഡോണിയും ഫൈനലില്‍ വരും, മിഷേലിന്‌റെ പ്രവചനത്തെ ട്രോളി പ്രേക്ഷകര്‍
ബിഗ് ബോസ് മൂന്നാം സീസണില്‍ നിന്ന് മിഷേല്‍ ആന്‍ ഡാനിയേല്‍ പുറത്തായത് കഴിഞ്ഞ ദിവസമാണ്. പുറത്തെ കാര്യങ്ങള്‍ ഷോയില്‍ പറഞ്ഞതിനായിരുന്നു മിഷേല്‍ നേരിട്ട് നോമിനേഷനില്‍ കയറിയത്. ബിഗ് ബോസിലെ മോശം പ്രകടനവും മിഷേലിന് തിരിച്ചടിയായി മാറി. ഷോയില്‍ നിന്ന് കരഞ്ഞുകൊണ്ടാണ് മിഷേല്‍ കഴിഞ്ഞ ദിവസം വിടപറഞ്ഞത്. അതേസമയം ബിഗ് ബോസില്‍ നിന്ന് പുറത്തായ ശേഷം ഇത്തവണത്തെ ഫൈനല്‍ മല്‍സരാര്‍ത്ഥികള്‍ ആരൊക്കെയാവുമെന്ന് നടി പ്രവചിച്ചിരുന്നു.

എഷ്യാനെറ്റ് പുറത്തുവിട്ട പുതിയ വീഡിയോയിലാണ് മിഷേല്‍ ഫിനാലെ മല്‍സരാര്‍ത്ഥികളെ പ്രവചിച്ച് എത്തിയത്. എന്റെ നിഗമനത്തില്‍ ഫൈനലില്‍ വരുന്നത് കിടിലം ഫിറോസ് ചേട്ടന്‍, റംസാന്‍, അഡോണി, സായി വിഷ്ണു, ഭാഗ്യലക്ഷ്മി ചേച്ചി എന്നിവരാണെന്ന് മിഷേല്‍ പറഞ്ഞു. അതേസമയം മിഷേലിന്‌റെ വീഡിയോയ്ക്ക് പിന്നാലെ നടിയെ ട്രോളി നിരവധി പേരാണ് കമന്റുകളുമായി എത്തിയത്.
ഗ്ലാമറസായി താരപുത്രി, പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍
മിഷേല്‍ പറഞ്ഞതില്‍ മിക്കവരും ഫൈനലില്‍ എത്താന്‍ സാധ്യതയില്ലാത്തവരാണ് ഭൂരിഭാഗം പ്രേക്ഷകരും പറയുന്നത്. ഇതില്‍ റംസാന്റെ പേര് മാത്രമാണ് ഫൈനലില്‍ എത്തുമെന്ന് ചിലരെങ്കിലും പറയുന്നത്. റംസാനൊപ്പം മണിക്കുട്ടന്‍, നോബി, ഡിംപല്‍, ,സജ്‌ന ഫിറോസ് എന്നിവരുടെ പേരുകളും പ്രേക്ഷകര്‍ കമന്റ് ചെയ്തിരിക്കുന്നു. മണിക്കുട്ടന്‍, നോബി, ഡിംപല്‍ എന്നിവരുടെ പേരുകള്‍ പറഞ്ഞ് കൂടുതല്‍ പേര്‍ എത്തിയിട്ടുണ്ട്.
Recommended Video
ഇവരോടൊപ്പം തന്നെ ഫിറോസ് സജ്‌ന ദമ്പതികളും ബിഗ് ബോസ് ഫൈനലില്‍ ഉണ്ടാവുമെന്ന് പലരും പറയുന്നു. അതേസമയം ലക്ഷ്മി ജയന് ശേഷം ബിഗ് ബോസില്‍ നിന്നും പുറത്താവുന്ന രണ്ടാമത്തെ മല്‍സരാര്‍ത്ഥിയായിരുന്നു മിഷേല്‍. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് മിഷേല്‍ ഷോയില്‍ എത്തിയത്. അന്ന് ഫിറോസ് സജ്‌ന ദമ്പതികളും നടിക്കൊപ്പം ഉണ്ടായിരുന്നു. ബിഗ് ബോസില്‍ വലിയ പ്രതീക്ഷകളോടെ എത്തിയ മിഷേലിന് തുടക്കത്തില്‍ തന്നെ നേരിട്ട തിരിച്ചടി പുറത്തുപോവലിന് കാരണമായി മാറി.


Click it and Unblock the Notifications