ഡിംപലിനെ പൊളിച്ചടുക്കി മിഷേൽ, പറഞ്ഞത് കള്ള കഥ , നിലപാടിൽ ഉറച്ച് താരം
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഷോയുടെ മൂന്നാം ഭാഗം ആരംഭിച്ചിരിക്കുകയാണ്. ഫെബ്രുവരി 14 ന് ആരംഭിച്ച ഷോ അവതരിപ്പിക്കുന്നത്. നടൻ മോഹൻലാൽ തന്നെയാണ് സീസൺ 3യും അവതരിപ്പിക്കുന്നത്. ഷോ തുടങ്ങി ആഴ്ചകൾ കഴിയുമ്പോൾ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. 14 പേരുമായി ആരംഭിച്ച് ഷോയിൽ ഇപ്പോൾ 16 പേരാണുളളത്. വെെൽഡ് കാർഡ് എൻട്രിയിലൂടെ നാല് മത്സരാർഥികൾ എത്തിയെങ്കിലും ഒരാൾ പുറത്താവുകയും ചെയ്തിരുന്നു.
അമല പോളിന്റെ മേക്കോവർ ചിത്രം വൈറലാകുന്നു
ബിഗ് ബോസ് സീസൺ 3 ലെ മത്സരാർഥിയായിരുന്നു മിഷേൽ. വൈൽഡ് കാർഡ് എൻട്രിയിലൂടെയാണ് മിഷേൽ ബിഗ് ബോസ് ഷോയിൽ എത്തിയത്. ഷോ ആരംഭിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് താരം ഹൗസിലെത്തിയത്. മിഷേലിനോടൊപ്പം സജ്ന-ഫിറോസ് ദമ്പതികളും എത്തിയിരുന്നു.

ബിഗ് ബോസ് ഹൗസിലെ മാസ് എൻട്രിയായിരുന്നു മിഷേലിന്റേയത്. ഒരാഴ്ച മാത്രമേ ഹൗസിനുള്ളിൽ ഉണ്ടായിരുന്നുവെങ്കിലും മിഷേൽ ആദ്യം ദിവസം തന്നെ ഹൗസിനകത്തും പുറത്തും ശ്രദ്ധിക്കപ്പെട്ടിരുന്നു ഡിംപലിനെതിരെ രൂക്ഷ വിമർശനമായിരുന്നു മിഷേൽ ഉന്നയിച്ചത്. താരം പറഞ്ഞ സുഹൃത്തിന്റെ കഥ വ്യാജമാണെന്നും പ്ലാൻ ചെയ്ത് പറഞ്ഞതാണെന്നും മിഷേൽ ഹൗസിൽ പറഞ്ഞിരുന്നു. പുറത്തു നടന്ന ചർച്ചകളെ കുറിച്ചും മിഷേൽ വിളിച്ച് പറഞ്ഞിരുന്നു. നിയമം തെറ്റിച്ചതിനെ തുടർന്ന് ഡയറക്ട് നോമിനേഷനിൽ എത്തുകയായിരുന്നു,

ഷോയിൽ നിന്ന് പുറത്തു വന്നിട്ടും തന്റെ നിലപാടിൽ ഉറച്ചു തന്നെ നിൽക്കുകയാണ് മിഷേൽ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ്. ബിഗ് ബോസ് ഹൗസിൽ നടന്ന പ്രശ്നങ്ങളെ കുറിച്ചായിരുന്നു താരം സംസാരിച്ചത്. കൂടാതെ തന്നെ പിന്തുണച്ചവർക്ക് നന്ദിയു പറയുന്നുണ്ട്. ഡിംപലിന്റെ പേര് എടുത്ത് പറയാതെയായിരുന്നു മിഷേലിന്റെ വിമർശനം. ഹൗസിൽ ഒരാൾക്ക് ഉള്ളത് പോലെ ഭയങ്കര പി ആർ വർക്ക് ഉണ്ടായിരുന്നെങ്കിൽ പിടിച്ചു നിൽക്കാമായിരുന്നുവെന്നും. എന്നാൽ തനിക്ക് കുഴപ്പമില്ല. പൈ ചുമ്മാതെ ചിലവാക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്നും മിഷേൽ പറയുന്നു.

പുറത്തു വന്നതിൽ ആദ്യമൊക്കെ ചെറിയ വിഷമം ഉണ്ടായിരുന്നു. അത് ഇപ്പോൾ മാറി. എന്നാൽ ഒരു വശത്ത് നിന്ന് ചിന്തിക്കുമ്പോൾ ഹൗസിലേയ്ക്ക് തിരിച്ച് കയറണമെന്ന് ആഗ്രഹമുണ്ട്. വേറെ ഒന്നുമല്ല. അതിന്റെ അകത്തുള്ള ചില ആളുകൾ പറഞ്ഞു താൻ സ്ട്രറ്റജിയാണെന്ന്. എന്നാൽ താൻ ഒന്നും ചെയ്തില്ല. എന്നാൽ തിരികെ ചെന്നിട്ട് എന്താണ് സ്ട്രറ്റജി എന്ന് കാണിച്ച് കൊടുക്കണം എന്ന് ആഗ്രഹമുണ്ട്. എന്നാൽ പോയില്ലെങ്കിലും പ്രശ്നമില്ല. അവരൊക്കെ ഇനി പുറത്തു വരുമല്ലോ. അപ്പോൾ സംസാരിക്കാല്ലോ എന്നും മിഷേൽ വീഡിയോയിൽ പറയുന്നു.

കൂടാതെ തന്നെ വിമർശിക്കുന്നവർക്കും മിഷേൽ മറുപടി കൊടുക്കുന്നണ്ട് . ഡിംപലിനെതിരെ ബോബ് പൊട്ടിക്കാൻ നോക്കി സ്വയം പൊട്ടി പാളീസായി എന്നാായിരുന്നു ഒരു പ്രേക്ഷന്റെ കമന്റിന് മിഷേൽ കൊടുത്ത മറുപടിയാണ് ഏറെ ശ്രദ്ധേയമായത്. ആ സ്റ്റോറി കോട്ട് ബുദ്ധിയുള്ളവർക്ക് മനസ്സിലായിട്ടുണ്ട്. നിന്നെ പോലെ വിവരമില്ലാത്ത് ആളുകളോട് കാര്യമല്ല ഞാൻ പറഞ്ഞത് എന്നായിരുന്നു മറുപടി നൽകിയത്.. ഇത് വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്, ഇതുമായി ബന്ധപ്പെട്ടുള്ള നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്. കൂടാതെ ഫേക്ക് അക്കൗണ്ടുകളിലൂടെ വരുന്ന കമന്റുകളേയും നടി ട്രോളുന്നുണ്ട്. ഡിംപൽ- മിഷേൽ തർക്കം വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്.


Click it and Unblock the Notifications