വിന്നര്‍ ആരാണെന്ന് നേരത്തെ തീരുമാനിച്ചിട്ടുണ്ട്; ബിഗ് ബോസ് സ്‌ക്രീപ്റ്റഡാണ്, ആരോപണവുമായി മിഷേല്‍ ആന്‍ ഡാനിയേൽ

നൂറ് ദിവസങ്ങളിലായി പുറംലോകവുമായി ബന്ധമില്ലാതെ നടത്തുന്ന ഗെയിം ഷോ ആണ് ബിഗ് ബോസ്. മലയാളത്തില്‍ മൂന്നാം സീസണ്‍ വിജയകരമായി മുന്നേറുകയാണ്. കഴിഞ്ഞ എപ്പിസോഡില്‍ ഫിറോസ് ഖാനും ഭാര്യ സജ്‌നയും പുറത്തായത് പ്രേക്ഷകരെയും അതിശയിപ്പിച്ചിരുന്നു. ഫിറോസിന്റെ സംസാരത്തില്‍ നിന്നുണ്ടായ പ്രശ്‌നങ്ങള്‍ ഇരുവരെയും എലിമിനേഷന്‍ ഇല്ലാതെ തന്നെ പുറത്താക്കാനുള്ള കാരണമായി മാറുകയായിരുന്നു.

ആരെയും മനംമയക്കുന്ന തരത്തിൽ സുന്ദരിയായി രശ്മി ഗൌതം, ഫോട്ടോസ് കാണാം

അതേ സമയം ബിഗ് ബോസിന്റെ സ്‌ക്രീപ്റ്റിലൂടെയാണ് മത്സരം നടക്കുന്നതെന്ന് പറയുകയാണ് മുന്‍മത്സരാര്‍ഥിയും നടിയുമായ മിഷേന്‍ ആന്‍ ഡാനിയേല്‍. ഈ സീസണില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ മിഷേല്‍ പുറത്ത് നടന്ന കാര്യം അകത്ത് പറഞ്ഞതിന്റെ പേരില്‍ നേരിട്ട് നോമിനേഷനില്‍ എത്തി. ആ ആഴ്ച തന്നെ പുറത്ത് പോവുകയും ചെയ്തിരുന്നു.

ബിഗ് ബോസ് സ്‌ക്രീപ്റ്റഡാണെന്ന് മിഷേല്‍

എന്തായാലും വളരെ മോശമായി പോയി. ഒരു പെണ്ണിന് പെണ്ണിനെ പറയാം, പെണ്ണിന് ആണിനെയും പറയാം. പക്ഷേ ഒരു ആണിന് പെണ്ണിനെ കുറിച്ച് പറയാന്‍ പറ്റത്തില്ല. അതെവിടുത്തെ ന്യായമാണ്. എന്തായാലും അവര്‍ കാണിച്ചത് വളരെ മോശമാണ്. അടുത്തത് അവര്‍ ലക്ഷ്യം വെക്കുന്നത് സായി വിഷ്ണുവിനെയാണ്. ഇക്കാര്യം എനിക്ക് ഉറപ്പാണ്. സായി ആര്‍മി ഉണ്ടെങ്കില്‍ അവരെല്ലാം സപ്പോര്‍ട്ട് ചെയ്യണം. ഇനി ടാര്‍ഗറ്റ് ചെയ്യാന്‍ പോവുന്നത് സായിയെയാണ്.

ബിഗ് ബോസ് സ്‌ക്രീപ്റ്റഡാണെന്ന് മിഷേല്‍

ഈ ഷോ യില്‍ അങ്ങനെ ഉണ്ടാവും. ഇനി നോക്കിക്കോ, സായിയുടെ കൈയില്‍ നിന്ന് എന്തെങ്കിലും ഒരു പിഴവ് ഉണ്ടായിട്ടുണ്ടെങ്കില്‍ അവനെയും വേറെ രീതിയിലാക്കും. അത് നൂറ് ശതമാനം ഉറപ്പുള്ളതാണ്. ഡെയിഞ്ചര്‍ ഫിറോസിന് ശേഷം ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ടുള്ള ആള്‍ സായി വിഷ്ണുവാണ്. ഇവരുടെ സ്‌ക്രീപ്റ്റില്‍ മണിക്കുട്ടനാണ് വിന്നര്‍. അതുകൊണ്ടാണ് ഇനി സായിയെ ഉന്നം വെക്കാന്‍ പോവുന്നതെന്നും സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച വീഡിയോയില്‍ മിഷേല്‍ പറയുന്നു.

 ബിഗ് ബോസ് സ്‌ക്രീപ്റ്റഡാണെന്ന് മിഷേല്‍

അതേ സമയം ബിഗ് ബോസ് ചെയ്ത ഏറ്റവും വലിയ തെറ്റ് നിങ്ങളെ കൊണ്ട് വന്നതാണെന്ന് പറയുകയാണ് ആരാധകര്‍. മണിക്കുട്ടന്‍ അതിന് അര്‍ഹനായ മത്സരാര്‍ഥിയാണെന്ന് തന്നെയാണ് ഞങ്ങളുടെ വിശ്വാസം. അവിടെ നിന്നും ഇറങ്ങുന്നതിന് തൊട്ട് മുന്‍പ് മണിക്കുട്ടനെ കുറിച്ചുള്ള കുറ്റം കിടിലം ഫിറോസിനോട് പറഞ്ഞത് ഞങ്ങള്‍ കണ്ടതാണ്. ഇതൊക്കെ അറിയാമായിരുന്നെങ്കില്‍ എന്തിനാണ് ബിഗ് ബോസിലേക്ക് പോയത്. സായി പോയാല്‍ നിങ്ങള്‍ക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ. മണിക്കുട്ടനോട് അസൂയ ഉണ്ടായിട്ടാണോ ഇങ്ങനെ പറയുന്നത്.

 ബിഗ് ബോസ് സ്‌ക്രീപ്റ്റഡാണെന്ന് മിഷേല്‍

മണിക്കുട്ടനെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് കൊടുത്തിട്ടാണ് മിഷേല്‍ ബിഗ് ബോസിനുള്ളില്‍ നിന്നും പുറത്താവുന്നത്. ബിഗ് ബോസിന്റെ സ്‌ക്രീപ്റ്റില്‍ മാത്രമല്ല പ്രേക്ഷകരുടെ മനസിലും മണിക്കുട്ടന്‍ വിജയിക്കണമെന്ന് തന്നെയാണ് ആഗ്രഹം. പുറത്ത് വലിയ സപ്പോര്‍ട്ട് കിട്ടുന്നുണ്ടെന്ന് അറിഞ്ഞത് കൊണ്ടാവാം മണിയ്ക്ക് എതിരെ മിഷേല്‍ തിരിഞ്ഞതെന്നും തുടങ്ങി മിഷേലിന്റെ വീഡിയോയ്ക്ക് താഴെ കമന്റുകള്‍ നിറയുകയാണ്.

Recommended Video

Bigg Boss Malayalam :ഏഷ്യാനെറ്റ് രമ്യയെ കളത്തിലിറക്കിയതിന് പിന്നിലെ രഹസ്യം | FilmiBeat Malayalam

മിഷേലിൻ്റെ വീഡിയോ കാണാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X