മിഷേലിന് പണി കിട്ടാൻ സാധ്യത, നിയമം തെറ്റിച്ചു, ബിഗ് ബോസിനോട് ഡിപംൽ...

മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന റിയാലിറ്റി ഷോയാണ് ബിഗ് ബോസ് സീസൺ. ചെറിയ ഇടവേളയ്ക്ക് ശേഷം ഫെബ്രുവരി 14 ന് ഷോ ആരംഭിച്ചിരിക്കുകയാണ്. ആദ്യത്തെ ഒരാഴ്ച രസകരമായിട്ടാണ് മുന്നോട്ട് പോയത്. എന്നാൽ രണ്ടാമത്തെ ആഴ്ച ആരംഭിക്കുമ്പോൾ ഹൗസിൽ പ്രശ്നങ്ങൾ ഉടലെടുക്കുകയാണ്. അഭിനേതാക്കൾ മാത്രമല്ല പല മേഖലയിൽ നിന്നുള്ള വ്യക്തികൾ ഇക്കുറി ബിഗ് ബോസ് ഹൗസിൽ എത്തിയിട്ടുണ്ട്.

മോഹൻലാലിന്റെ മകളുടെ മേക്കേവർ ചിത്രം വൈറലാകുന്നു

പൂർണ്ണമായും രഹസ്യ സ്വഭാവം പുലർത്തുന്ന ഷോയണ് ബിഗ് ബോസ്. മത്സരാർഥികളെ കുറിച്ച് പോലും അവസാന നിമിഷം മാത്രമേ പുറത്തു വിടുകയുള്ളൂ. പൂർണ്ണമായും രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്ന ഷോയാണിത്. കൃത്യമായ നിബന്ധനകളും നിർദ്ദേശങ്ങളും പാലിച്ചാണ് ഷോ മുന്നോട്ട് പോകുന്നത്. ഇപ്പോഴിത മിഷേൽ നിയമം ലംഘിച്ചുവെന്നുള്ള പരാതിയുമായി ഡിപൽ ഭാൽ. പുറത്ത് നടക്കുന്ന കാര്യങ്ങൾ ഹൗസ് അംഗങ്ങളോട് പറയരുതെന്ന് കൃത്യമായ നിബന്ധനയുണ്ട്. ഇത് മിഷേൽ തെറ്റിച്ചിരിക്കുകയാണെന്നാണ് ഡിംപൽ പറയുന്നത്.

ആത്മസുഹൃത്തിനെ കുറിച്ച്

പോയ വാരത്തിൽ ടാസ്ക്കിന്റെ ഭാഗമായി ആത്മസുഹൃത്തിനെ കുറിച്ചാണ് ഡിംപൽ പങ്കുവെച്ചത്. മാസ, ജൂലിയറ്റ് എന്നിവരാണ് ഡിംപലിന്റെ അടുത്ത സുഹൃത്തുക്കൾ. ജൂലിയറ്റ് ഡിംപലിന്റെ ബാല്യകാല സുഹത്താണ്. കുട്ടിയുടെ വിയോഗത്തെ കുറിച്ചുള്ള കഥയും ഡിംപൽ ടാസ്ക്കിന്റെ ഭാഗമായി വെളിപ്പെടുത്തിയിരുന്നു. ഇത് പ്രേക്ഷകരേയും സഹമത്സരാർഥികളേയും ഒരുപോലെ സങ്കടത്തിലാഴ്ത്തിയിരുന്നു. എന്നാൽ ഈ കഥ ബിഗ് ബോസ് ഹൗസിൽ വലിയ പ്രശ്നങ്ങളായിരുന്നു സൃഷ്ടച്ചത്. ഡിപംൽ ഷോയിൽ പേര് നേടാനാണെന്ന രീതിയിലണ് കഥ അവതരിപ്പിച്ചതെന്ന് ആരോപിച്ച് പുതിയ മത്സരാർഥിയായ മിഷേൽ രംഗത്തെത്തുകയായിരുന്നു.

സോഷ്യൽ മീഡിയയിൽ വൈറൽ

കൂടാതെ ഡിംപലിന്റെ കഥ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നുവെന്നും. ഈ വിവരം മറ്റുള്ള മത്സരാർഥികളോട് പറയുകയും സോഷ്യൽ മീഡിയയിൽ നടന്ന ചർച്ചകളെ കുറിച്ച് പറയുകയും ചെയ്തിരുന്നു. ഇത് നിയമ ലംഘനമാണെന്ന് പറഞ്ഞു കൊണ്ട് ഡിംപൽ ക്യാമറയ്ക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിന്റെ ആദ്യം തന്നെ ഇക്കാര്യം ബിഗ് ബോസിന് മുന്നിൽ അവതരിപ്പിച്ചിരുന്നു. വളരെ ലളിതമായിട്ടാണ് ഇക്കാര്യം ക്യാമറയ്ക്ക് മുന്നിൽ അവതരിപ്പിച്ചത്

പരാതിയുമായി  ഡിംപൽ

ബിഗ് ബോസ് സമ്മതിച്ചല്ലോ. അപ്പോള്‍ യൂണിഫോം വന്നുകഴിഞ്ഞിട്ട് എല്ലാത്തിനും ഉത്തരം കൊടുക്കാം. ഒരാള്‍ പേടിക്കുമ്പോഴാണ് പിച്ചും പേയുമെല്ലാം പറയുന്നത്. അപ്പോൾ ഒരു കാര്യം മനസിലായി, പേടിയുണ്ട് എന്നോട്. ഞാന്‍ കുറച്ച് ടെറര്‍ ഒക്കെയാണ്. സത്യം. (ചിരി) ടെറര്‍ ആയി നമ്മള്‍ നിന്നില്ലെങ്കില്‍ നമ്മളെ കടിച്ചുതിന്നും ആളുകള്‍. ബിഗ് ബോസ് ഹൗസിനു പുറത്ത് ഞാന്‍ കുറച്ച് ടെറര്‍ ആണ്. ഇവിടെ ഞാന്‍ ആരെയും നന്നാക്കാന്‍ വന്നതല്ല. അതാണ് ഞാന്‍ നേരത്തെയും പറഞ്ഞത്.

Recommended Video

Bigg Boss Malayalam : ഡിമ്പൽ പാവമാണ്..അവളെ വെറുതെ വിടൂ.. | Filmibeat Malayalam
നിയമം തെറ്റിച്ചു

ആരൊക്കെ റിയല്‍ ആണ്, റീല്‍ ആണ് എന്ന് എനിക്ക് മനസിലാവുന്നുണ്ട്. സൈലന്‍റ് ആയിട്ട് വാച്ച് ചെയ്യുന്നത് നന്നാവും. നല്ല രീതിയിലൊക്കെ പറഞ്ഞുനോക്കി. അതൊക്കെ കേട്ടിട്ട് ഇങ്ങനെയാണ് അവര്‍ ബിഹേവ് ചെയ്യാന്‍ തീരുമാനിക്കുന്നതെങ്കില്‍.. ആ കുട്ടി എന്താണ് കാണിക്കുന്നത്? നിങ്ങള്‍ എഴുതിയിട്ടില്ലേ സൈന്‍ ചെയ്തപ്പോള്‍ പുറത്തെ കാര്യങ്ങള്‍ നമ്മള്‍ ഇവിടെ സംസാരിക്കാന്‍ പാടില്ലെന്ന്. അതുകൊണ്ട് മാത്രമാണ് കേട്ടോ.എനിക്ക് റൂള്‍സ് ഒക്കെ ഫോളോ ചെയ്യുന്നത് ഇഷ്ടമാണ്. വരാന്‍ പോകുന്ന ആഴ്ചകളില്‍ പറഞ്ഞല്ല, നമുക്ക് ചെയ്തറിയാം അങ്ങോട്ടും ഇങ്ങോട്ടും", ഡിംപല്‍ പറഞ്ഞു. മിഷേൽ നിയമം തെറ്റിച്ചതായി സോഷ്യൽ മീഡിയയിലും ആരോപണങ്ങൾ ഉയരുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X