സൂര്യ ഒരു പാവം ആണ്, കിടിലൻ ഫിറോസ് വിന്നർ ആകണം; കാരണം... മനസ് തുറന്ന് മിഷേൽ
ബിഗ് ബോസ് സീസൺ 3 ൽ ശ്രദ്ധിക്കപ്പെട്ട ഒരു മത്സരാർഥിയായിരുന്നു മിഷേൽ . സിനിമ താരമായ മിഷേൽ പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ചർച്ചയായത് ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ്. ഷോ ആരംഭിച്ചതിന് ശേഷം വൈൽഡ് കാർഡ് എൻട്രിയായിട്ടായിരുന്നു മിഷേൽ ഹൗസിൽ എത്തിയത്. സജ്ന-ഫിറോസ് എന്നിവർക്കൊപ്പമായിരുന്നു എൻട്രി.
സ്റ്റൈലീഷ് ലുക്കിൽ എസ്തർ അനിൽ, നടിയുടെ ചിത്രങ്ങൾ നോക്കൂ
എന്നാൽ ഹൗസിൽ അധികം നിൽക്കാൻ മിഷേലവിന് സാധിച്ചിരുന്നില്ല. ഷോയിൽ എത്തി രണ്ടാം ആഴ്ച തന്നെ വീട്ടിൽ നിന്ന് വിട പറയേണ്ടി വന്നു. മത്സരത്തിൽ നിന്ന് പുറത്ത് പോയ ശേഷം വീട്ടിലെ വിശേഷങ്ങൾ പങ്കുവെച്ച് കൊണ്ട് താരം സോഷ്യൽ മീഡിയയിൽ എത്താറുണ്ടായിരുന്നു. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മിഷേലിന്റെ ക്യു\എ സെക്ഷനാണ്. താരത്തിനെ കുറിച്ച് പറയുന്നതിനോടൊപ്പം തന്നെ ബിഗ് ബോസ് വിശേഷവും പങ്കുവെച്ചിരുന്നു. റംസാൻ, സൂര്യ, ഋതു, കിടിലൻ ഫിറോസ് എന്നിവരെ കുറിച്ചാണ് താരം വാചാലയായത്. ഫിറോസ് സീസൺ 3 യുടെ വിജയി ആകണമെന്നുള്ള ആഗ്രഹവും താരം പങ്കുവെയ്ക്കുന്നുണ്ട്.

ബിഗ് ബോസ് സീസൺ 3 ൽ ടൈറ്റിൽ വിന്നറാകാൻ ഏറ്റവും അർഹതപ്പെട്ട വ്യക്തി കിടിലൻ ഫിറോസ് ആണെന്നാണ് മിഷേൽ പറയുന്നത്. സോഷ്യൽ മീഡിയയിലൂടെ താരത്തെ പിന്തുണച്ച് മിഷേൽ രംഗത്ത് എത്തുകയും ചെയ്തിരുന്നു. കിടിലൻ ഫിറോസ് അടിപൊളിയാണെന്നാണ് താരം പറയുന്നത്. കൂടാതെ എന്തുകൊണ്ടാണ് ഫിറോസിനെ പിന്തുണക്കുന്നതെന്നും ആരാധകരോട് പറയുന്നുണ്ട്. ബോസ് ഹൗസിലെ മിഷേലിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് കിടിലൻ ഫിറോസ്.

കൂടാതെ സൂര്യ ഒരു പാവം ആണെന്നും മിഷേൽ പറയുന്നുണ്ട്. സൂര്യയെ കുറിച്ച് ചോദിച്ചപ്പോഴാണ് താരം ഒരു പാവമാണെന്ന് മിഷേൽ പറഞ്ഞത്. കൂടാതെ അവർ വിഷം അല്ലന്നും പറയുന്നുണ്ട്. ബിഗ് ബോസ് സീസൺ 3 ലെ ശക്തയായ മത്സരാർഥിയായിരുന്നു സൂര്യ . 13ാം ആഴ്ചയാണ് പുറത്ത് പോയത്. പ്രേക്ഷകരേയും മത്സരാർഥികളേയും ഒരു പോലെ ഞെട്ടിച്ചു കൊണ്ടായിരുന്നു താരം പുറത്ത് പോയത്. അവസാനം വരെ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിച്ച മത്സരാർഥിയായിരുന്നു സൂര്യ.

ഋതു അവസാനം വരെ എത്തിയതിന്റെ സന്തോഷവും മിഷേൽ പങ്കുവെയ്ക്കുന്നുണ്ട്. ഋതുവിനെ കുറിച്ചുള്ള അഭിപ്രായമെന്ത് എന്നുള്ള ചോദ്യത്തിനായിരുന്നു നടിയുടെ മറുപടി. ബി ബി ഹൗസിൽ ഋതുവുമായും മിഷേലിന് നല്ല സൗഹൃദം ഉണ്ടായിരുന്നു. റാസാൻ നല്ലൊരു ഗെയിമർ ആണെന്നും മിഷേൽ പറയുന്നുണ്ട്. ടാസ്ക്കെല്ലാം നന്നായി ചെയ്യുന്ന മികച്ച ഗെയിമാറാണ് റംസാൻ എന്നാണ് മിഷേൽ റംസാനെ കുറിച്ച് പറയുന്നത്.
Recommended Video

സ്വിമ്മിങ്ങ് പൂളാണ് ബിഗ് ബോസ് ഹൗസിൽ മിസ് ചെയ്യുന്നതെന്നും താരം പറയുന്നു. കൂടാതെ ഭാഗ്യലക്ഷ്മി, ലക്ഷ്മി ജയൻ, ഋതു എന്നിവരെ കൂടുതൽ മിസ് ചെയ്യുന്നു വെന്നും താരം പറയുന്നു. ബിഗ് ബോസ് മലയാളം ഷോയിലെ പ്രിയപ്പെട്ട മത്സരാർഥികളുടെ പേരും മിഷേൽ വെളിപ്പെടുത്തിയിട്ടുണ്ട്. സീസൺ 1 ൽ രഞ്ജിനി ഹരിദാസ്, രണ്ടിൽ രജിത്ത് കുമാർ, മൂന്നിൽ കിടിൽ ഫിറോസ് എൺന്നിവരാണ്. ബിബി വിശേഷങ്ങൾ മാത്രമല്ല തന്റെ വിശേഷങ്ങളും നടി പങ്കുവെച്ചിട്ടുണ്ട്.


Click it and Unblock the Notifications