ഋതുവിനെതിരെ മണിക്കുട്ടൻ പറഞ്ഞത് കള്ളം, അന്ന് സംഭവിച്ചത്, സത്യാവസ്ഥ വെളിപ്പെടുത്തി മിഷേൽ
ബിഗ് ബോസ് മലയാളം സീസൺ 3 ലെ ശക്തയായ മത്സരാർഥിയാണ് ഋതു മന്ത്ര. മലയാളി പ്രേക്ഷകർക്ക് ഋതു പുതുമുഖമാണെങ്കിലും വളരെ പെട്ടെന്ന് തന്നെ താരം മികച്ച ആരാധകരെ സൃഷ്ടിക്കുകയായിരുന്നു. ഋതുവിന്റെ ലളിതമായ പെരുമാറ്റമാണ് പ്രേക്ഷകരെ പെട്ടെന്ന് അടുപ്പിച്ചത്. മത്സരത്തെ അതിന്റേതായ രീതിയിൽ എടുക്കുന്ന ഋതു ടാസ്ക്കിന് ശേഷം മറ്റുള്ളവരുമായിട്ടുള്ള അഭിപ്രായഭിന്നത പരിഹരിക്കാറുണ്ട്. ഋതുവിന് മികച്ച പ്രേക്ഷക പന്തുണയാണ് ലഭിക്കുന്നത്.
ബിക്കിനിയിൽ അതീവ ഗ്ലാമറസായി രശ്മി ആർ നായർ, ചിത്രം കാണാം
പത്താം ആഴ്ചയിൽ സോഷ്യൽ മീഡിയയിലും പ്രേക്ഷകരുടെ ഇടയിലും ഏറ്റവും കൂടുതൽ ചർച്ചയായ പേരായിരുന്നു ഋതു മന്ത്രയുടേത്. ജാതിപ്പേര് വിളിച്ച് ഋതു ആക്ഷേപിച്ചു എന്ന് ആരോപിച്ച് മണിക്കുട്ടൻ രംഗത്തെത്തുകയായിരുന്നു. ഡെയിലി ടാസ്ക്കിനിടെയാണ് ഋതുവിനെതിരെ ആരോപണം ഉന്നയിച്ചത്. ഇത് സോഷ്യൽ മീഡിയയിൽ ഋതുവിനെതിരെ രൂക്ഷ വിമർശനം ഉയർത്തിരുന്നു.

ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചുവെന്ന് മണിക്കുട്ടൻ നാട്ടുകൂട്ടം ടാസ്ക്കിനിടെയാണ് ഋതുവിനെതിരെ നേരെ ഉന്നയിച്ചത്. എന്നാൽ അതിനെ അത്ര കാര്യമായി ഋതു കണ്ടിരുന്നില്ല . ഋതു അതിനെ തള്ളി കളയുകയായിരുന്നു. ഇത് തുടക്കം സമയത്തെ ടാസ്ക്കിനിട ഉണ്ടായ സംഭവമായിരുന്നു. എന്നാൽ ഇതിനെ കുറിച്ച് മോഹൻലാലോ മറ്റ് മത്സരാർഥികളോ അന്ന് പ്രതികരിച്ചിരുന്നില്ല.

എന്നാൽ മത്സരം അവസാനത്തിലേയ്ക്ക് കടക്കുന്ന വേളയിലാണ് ഋതുവിന് നേരെ ഇത് പ്രയോഗിച്ചത്. എന്നാൽ ഹൗസിൽ ഇത് വലിയ പ്രശ്നം ആയില്ലെങ്കിലും പുറത്ത് വലിയ ചർച്ചയായിരുന്നു. ബിഗ് ബോസ് ഹൗസിലെ നിയമം തെറ്റിച്ചതിന്റെ പേരിൽ ഋതുവിനെ പുറത്താക്കണമെന്ന് പ്രേക്ഷകരുടെ ആവശ്യപ്പെട്ടിരുന്നു. ഇതുമായി ചുറ്റിപ്പറ്റിയുള്ള ആരോപണം ഉയരുമ്പോൾ ഋതുവിനെ പിന്തിണച്ച് മിഷേൽ രംഗത്തെത്തിയിരിക്കുകയാണ്. മേൽ പറഞ്ഞ സംഭവം നടക്കുമ്പോൾ മിഷേലും ഹൗസിലുണ്ടായിരുന്നു. സോഷ്യൽ ടോക്ക് മലയാളം എന്ന യൂട്യൂബ് ചാനലിലൂടെയാണ് മിഷേൽ സത്യാവസ്ഥ വെളിപ്പെടുത്തിയത്.

ഋതുവിനെതിരെയുളള മണിക്കുട്ടന്റെ ആരോപണം സത്യമല്ലെന്നാണ് മിഷേൽ പറയുന്നത്. ഇങ്ങനെയൊരു പ്രശ്നം അവിടെ നടന്നിട്ടില്ലെന്നാണ് മിഷേൽ പറയുന്നത്. ഇത്തരത്തിലുള്ള ഒരു സംഭവം നടന്നാൽ ഞങ്ങളെല്ലാവരും അറിയും. അത് കൂടാതെ വാരാന്ത്യം എപ്പിസോഡിൽ മോഹൻലാൽ ഇത് പറയുകയും ചെയ്യും. ഈ സംഭവം നടന്നു എന്ന് പറയുന്ന സമയത്ത് ഞാനും അവിടെ ഉണ്ടായിരുന്നു. എന്നാൽ ഇതിനെ കുറിച്ച് ഒന്നും കേട്ടില്ലെന്നും മിഷേൽ വ്യക്തമാക്കി.

ആ സമയത്ത് എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നെങ്കിൽ അപ്പോൾ ചോദിക്കണമായിരുന്നു. ഇത് അയാളുടെ സ്ഥിരം പരിപാടിയാണെന്നും മിഷേൽ കൂട്ടിച്ചേർത്തു. എല്ലാം ഇതുപോലെ ഇരുന്ന് കേൾക്കും . അപ്പോൾ ഒന്നും പറയില്ല. പന്നീട് കൺഫെഷൻ റൂമിലോ അല്ലെങ്കിൽ മോഹൻലാൽ വരുമ്പോഴൊ ആയിരിക്കും ഇതിനെ കുറിച്ചൊക്കെ പറയുക. എന്നാൽ പറയേണ്ട സമയത്ത് ഇതിനെ കുറിച്ച് ഒന്നും പറയാറില്ലെന്നും മിഷേൽ പറയുന്നു.


Click it and Unblock the Notifications