ബിഗ് ബോസില്‍ നിന്നും ഒരു മത്സരാര്‍ഥി പുറത്തേക്ക്? അവതാരകനായ മോഹന്‍ലാല്‍ പുറത്താക്കുന്ന മത്സരാര്‍ഥി ആരാണ്

ബിഗ് ബോസ് ഷോ പ്രതീക്ഷകള്‍ക്കും അപ്പുറം ട്വിസ്റ്റകളുമായി മുന്നേറുകയാണ്. വളരെ കുറച്ച് ദിവസങ്ങള്‍ കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കാന്‍ പലര്‍ക്കും സാധിച്ചിരുന്നു. എന്നാല്‍ ആദ്യം എലിമിനേഷിലൂടെ പുറത്തേക്ക് പോവുന്നത് ആരാണെന്ന് അറിയാന്‍ വേണ്ടി കാത്തിരിക്കുകയാണ് എല്ലാവരും. പ്രേക്ഷകരുടെ വോട്ടിന് അനുസരിച്ചാണ് ഒരു മത്സരാര്‍ഥിയെ എലിമിനേറ്റ് ചെയ്യുക.

ശനി, ഞായര്‍ ദിവസങ്ങളില്‍ അവതാരകനായ മോഹന്‍ലാല്‍ എത്തിയാണ് മത്സരാര്‍ഥികളെ പുറത്താക്കുന്നതും അകത്തേക്ക് പ്രവേശിപ്പിക്കുന്നതും. ഇന്നത്തെ എപ്പിസോഡിന്റേതായി പുറത്ത് വന്ന പ്രൊമോ വീഡിയോയില്‍ മൂന്ന് താരങ്ങള്‍ക്കെതിരെ അവതാരകന്‍ പൊട്ടിത്തെറിക്കുന്നതും കാണിച്ചിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ വന്ന ഫിറോസ് ഖാന്‍, സജ്‌ന, മിഷേല്‍ എന്നിവര്‍ നിയമലംഘനം നടത്തിയിരുന്നു.

 eviction

പുറത്ത് നടന്ന കാര്യം അകത്ത് പറഞ്ഞത് കൊണ്ട് അവരിലാരെങ്കിലുമാണോ പുറത്തേക്ക് പോവുന്നതെന്ന കാര്യത്തിലും വ്യക്തത വന്നിരുന്നില്ല. ഇവര്‍ക്കെതിരെ പണിഷ്‌മെന്റ് ഉണ്ടാവുമെന്ന് മോഹന്‍ലാല്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഈ ആഴ്ച നോമിനേഷനിലുള്ള മത്സരാര്‍ഥികളെ എഴുന്നേല്‍പ്പിച്ച് നിര്‍ത്തിയിരിക്കുകയാണ് അവതാരകന്‍. എട്ട് പേരാണുള്ളത്. ആര്‍ക്കെങ്കിലും പുറത്ത് പോകുന്നത് താനാണെന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് ഓരോരുത്തരും മറുപടി പറഞ്ഞിരുന്നു.

തലകുത്തി മറിഞ്ഞുള്ള അഭ്യാസങ്ങളുമായി നടി അമല പോൾ, ചിത്രങ്ങൾ കാണാം

ആരുമാകാമെന്ന് ഡിംപല്‍ പറയുമ്പോള്‍ ഇവിടെ നില്‍ക്കാന്‍ ആണെങ്കിലും പുറത്ത് പോകാന്‍ ആണെങ്കിലും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് അഡോണി പറയുന്നു. ഇവിടെ നിന്നും ഒരുപാട് മെമ്മറീസ് കിട്ടിയെന്ന് സന്ധ്യ പറയുന്നു. നമ്മള്‍ ഇവിടെ ചെയ്യുന്നത് പുറത്ത് എങ്ങനെയാണ് ആള്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് അറിയില്ലെന്നായിരുന്നു സായി വിഷ്ണുവിന്റെ പ്രതികരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X