ഇനി നിലപാട് എടുക്കേണ്ടത് നിങ്ങളാണ്, ബിഗ് ബോസ് മത്സരാർഥികളെ കുറിച്ച് മോഹൻലാലിന് ചിലത് പറയാനുണ്ട്...
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഇന്ത്യൻ ടെലിവിഷൻ രംഗത്തെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണിത്. ഇപ്പോഴിത ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ബിഗ് ബോസ് മലയാളം സീസൺ 3 ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ സീസണുകളെ പോലെ മോഹൻലാൽ തന്നെയാണ് ഇത്തവണയും അവതാരകൻ. ഫെബ്രുവരി 14 ന് ആരംഭിച്ച ഷോ ഒരാഴ്ച പിന്നിടുകയാണ്.

കെട്ടിലും മട്ടിലും ഏറെ പുതുമയോടെയാണ് ബിഗ് ബോസ് സീസൺ 3 ആരംഭിച്ചിരിക്കുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളോടൊപ്പം പുതുമുഖങ്ങളും സീസൺ 3 ൽ എത്തിയിട്ടുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ബിഗ് ബോസ് സീസൺ 3 യ്ക്ക് ലഭിക്കുന്നത്. ചെറിയ സമയത്തിനുള്ളിൽ തന്നെ ബിഗ് ബോസ് സീസണ്‍ 3 സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത് ബിഗ് ബോസ് സീസൺ3 യുടെ ആദ്യ എലിമിനേഷനെ കുറിച്ചാണ്.. ബിഗ് ബോസ് ഹൗസിൽ നോമിനേഷൻ ചർച്ചകൾ സജീവമായിരിക്കുകയാണ്. ഇപ്പോഴിത പ്രേക്ഷകരോട് ഒരു ആവശ്യവുമായി മോഹൻലാൽ രംഗത്തെത്തിയിരിക്കുകയാണ്.
മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ... ബിഗ് ബോസ് വീട്ടിലെ പലരുടേയും ജീവിതാനുഭവങ്ങള്‍ പോയവാരം നമ്മള്‍ കണ്ടതാണ്. പ്രേക്ഷകരെ കണ്ണീരണിയിപ്പിക്കുന്ന തരത്തിലുള്ള അനുഭവങ്ങളായിരുന്നു ചിലരുടേത്. ഇങ്ങനെയൊക്കെ സംഭവിക്കുമോയെന്ന് ചിന്തിപ്പിച്ചിട്ടുണ്ടാവാം ചിലരുടെ അനുഭവങ്ങള്‍. ഇനി വേണ്ടത് നിങ്ങളുടെ നിലപാടുകളാണ്. പ്രേക്ഷകരാണ് ഇവിടെ വിധികര്‍ത്താക്കള്‍. ശനി, ഞായര്‍ ദിവസങ്ങളില്‍ നിങ്ങള്‍ക്കൊപ്പം ഞാനുമുണ്ടാവുമെന്നുമായിരുന്നു മോഹന്‍ലാല്‍ വീഡിയോയിൽ പറഞ്ഞത്. പ്രെമോ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
ബിഗ് ബോസ് സീസൺ 3 ലെ ആദ്യ നോമിനേഷനായി പ്രേക്ഷകരെ പോലെ തന്നെ മത്സരാർഥികളും കാത്തിരിക്കുകയാണ്. വലിയ വഴക്കുകളും ബഹളങ്ങളും ഇല്ലാതെയാണ് ഈ ആദ്യത്തെ ആഴ്ച മുന്നോട്ട് പോയതെങ്കിലും മത്സരാർഥികളുടെ മനസിൽ മത്സരം വർധിച്ചിട്ടുണ്ട്. ഗെയിം ആണെന്ന് മനസ്സിലാക്കി കൊണ്ടാണ് മത്സരാർഥികൾ ബിഗ് ബോസ് ഹൗസിലെത്തിയിരിക്കുന്നത്. ഇത് അവസരങ്ങളിൽ വെളിപ്പെടുത്താറുമുണ്ട്. എവിക്ഷന് വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകർ.


Click it and Unblock the Notifications