സജ്‌ന ആ തീരുമാനം എടുക്കുമോ? സായിക്കെതിരെ നടപടി എടുക്കാനുള്ള അധികാരം മോഹന്‍ലാല്‍ കൊടുത്തോ, പ്രൊമോ വൈറല്‍
ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാം പതിപ്പ് വിജയകരമായി മുന്നേറുകയാണ്. പ്രേക്ഷകര്‍ക്ക് പരിചയമുള്ളവരും അല്ലാത്തവരുമായ മത്സരാര്‍ഥികളാണ് ഈ സീസണില് പങ്കെടുക്കുന്നത്. അതുകൊണ്ട് തന്നെ ആദ്യ രണ്ട് ആഴ്ചകള്‍ക്ക് ശേഷമാണ് ഓരോരുത്തരുടെയും തനിനിറം പുറത്ത് വരുന്നത്. രസകരമായ ടാസ്‌കുകളും സംഭവബഹുലമായ നിമിഷങ്ങളും ഇതിനകം കണ്ട് കഴിഞ്ഞു.
സാരിയിൽ തിളങ്ങി അനസൂയ ഭരത്വജ്, വൈറലാവുന്ന ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം
അതേ സമയം കഴിഞ്ഞ ആഴ്ചയിലെ വീക്ക്‌ലി ടാസ്‌ക് പാതി വഴിയില്‍ നിര്‍ത്തി വെക്കേണ്ട സാഹചര്യം വന്നിരുന്നു. ടാസ്‌കിനിടെ സായി വിഷ്ണുവും സജ്‌ന ഫിറോസും കൈയ്യാങ്കളിയില്‍ എത്തിയതാണ് ടാസ്‌ക് തന്നെ അവസാനിപ്പിക്കാനുള്ള കാരണമായി മാറിയത്. ശനിയാഴ്ച അവതാരകനായ മോഹന്‍ലാല്‍ വന്നതോടെ ഇക്കാര്യം വലിയ ചര്‍ച്ചയാക്കുകയും ചെയ്തു.

പുറത്ത് വന്ന പ്രൊമോ വീഡിയോയിലാണ് വീക്ക്‌ലി ടാസ്‌കിലെ പ്രശ്‌നങ്ങളെ കുറിച്ച് മോഹന്‍ലാല്‍ ചോദിച്ചത്. സജ്‌നയോടും സായിയോടും ഒരുപോലെ ചോദിച്ച അവതാരകന്‍ ആ ദൃശ്യങ്ങളും കാണിക്കുന്നുണ്ടെന്നാണ് അറിയുന്നത്. അതേ സമയം സായിയ്‌ക്കെതിരെ നടപടി എടുക്കാനുള്ള അവസരം സജ്‌നയ്ക്ക് നല്‍കിയതായിട്ടുള്ള സൂചനകളും പ്രൊമോ വീഡിയോയില്‍ സൂചിപ്പിക്കുന്നുണ്ട്.

വീക്ക്‌ലി ടാസ്‌കിനിടയില്‍ എന്താണ് സംഭവിച്ചതെന്ന് സായിയോടും സജ്‌നയോടും മോഹന്‍ലാല്‍ ചോദിക്കുകയാണ്. നിങ്ങള്‍ക്ക് കേറി ചുമ്മാ തമാശ കളിക്കാനുള്ള ആളല്ല ബിഗ് ബോസ് എന്ന് കൂടി മോഹന്‍ലാല്‍ വീണ്ടും ഓര്‍മ്മപ്പെടുത്തി. സായി ശരിക്കും എന്താ സംഭവിച്ചതെന്ന് ചോദിച്ച അവതാരകനോട് ഞാന്‍ സജ്‌നെ തല്ലിയെന്നാണ് അവര്‍ ആദ്യം പറഞ്ഞത്. ആ സമയത്ത് എന്റെ രണ്ട് കൈയിലും ഷൂസ് ആയിരുന്നുവെന്നാണ് സായി പറയുന്നത്. പിന്നാലെ സജ്‌ന ഇയാള്‍ ഉപദ്രവിച്ചെന്ന് പറയുന്നത് ശരിയാണോ എന്ന് മോഹന്‍ലാല്‍ ചോദിക്കുന്നു.

പുറകിലൂടെ ഒരു കൈ വരുന്നതായി എനിക്ക് തോന്നിയിരുന്നു. ഇടിച്ചത് പോലെ നല്ലൊരു ഫീലിങ്ങും തനിക്ക് തോന്നിയെന്ന് സജ്‌ന പറഞ്ഞു. നിങ്ങള്‍ക്ക് വേണ്ടി ആ ദൃശ്യങ്ങള്‍ ഞാന്‍ കാണിക്കാന്‍ പോവുകയാണെന്ന് പറഞ്ഞ് മോഹന്‍ലാല്‍ ആ ദൃശ്യങ്ങള്‍ അവിടെ കാണിക്കുകയാണ്. ഇനി സജ്‌നയ്ക്ക് തീരുമാനിക്കാം. ഇയാള്‍ക്കെതിരെ ആക്ഷന്‍ എടുക്കണമെന്ന് പറയുകയാണെങ്കില്‍ ഞങ്ങള്‍ എടുക്കുമെന്ന ഉറപ്പും അവതാരകന്‍ നല്‍കുന്നു. ഇതോടെ ഇന്നത്തെ എപ്പിസോഡില്‍ എന്തായിരിക്കും സംഭവിക്കുക എന്നറിയാനുള്ള ആകാംഷ നിറഞ്ഞു.
Recommended Video

ഈ ആഴ്ച രണ്ട് പേര്‍ പുറത്ത് പോവുന്നതായിട്ടുള്ള റിപ്പോര്‍ട്ടുകളുണ്ട്. അതിലൊരാള്‍ മിഷേല്‍ ആന്‍ ഡാനിയേല്‍ ആണെന്ന തരത്തില്‍ വാര്‍ത്തകളുണ്ട്. മറ്റൊരാള്‍ സായി ആവുമോ എന്ന സംശയത്തിലാണ് പ്രേക്ഷകര്‍. ആദ്യ ആഴ്ചകളില്‍ ക്യാമറയ്ക്ക് മുന്നില്‍ വരാത്ത സായി ഇക്കഴിഞ്ഞ ആഴ്ചയില്‍ തിളങ്ങി നില്‍ക്കുകയായിരുന്നു. ബാക്കി വിശേഷങ്ങള്‍ വൈകാതെ അറിയാം.


Click it and Unblock the Notifications