ബിഗ് ബോസിനോട് വീട്ടിൽ പോകണമെന്ന് സൂര്യ, മോഹൻലാൽ ചോദിച്ചപ്പോൾ ഉത്തരം മുട്ടി, മറുപടി ഇങ്ങനെ...

ഫെബ്രുവരി 14 ന് ആരംഭിച്ച ബിഗ് ബോസ് സീസൺ 3, 84 ദിവസങ്ങൾ പൂർത്തിയായിരിക്കുകയാണ്. 14 മത്സരാർഥികളുമായിട്ടാണ് ഷോ ആരംഭിക്കുന്നത്. വൈൽഡ് കാർഡ് എൻട്രിയിലൂടെ നാല് മത്സരാർഥികൾ കൂടി ഷോയിൽ എത്തിയിരുന്നു. ഷോ അതിന്റെ അവസാനത്തിലേയ്ക്ക് അടുക്കുമ്പോൾ 9 പേരാണ് നിലവിൽ ഹൗസിലുള്ളത്. സീസൺ 3 ലെ മികച്ച മത്സരാർഥികളാണ് ഇവർ.

സാരിയിലും ഗ്ലാമറസ് ലുക്കിലും മീന, ചിത്രം കാണൂ

വ്യത്യസ്ത ജീവിത രീതിയിൽ നിന്ന് വരുന്ന18 പേരാണ് ബിഗ് ബോസ് ഹൗസിൽ എത്തിയത്. ഇവരുടെ ഇടയ്ക്ക് ഇണക്കവും പിണക്കും പൊട്ടിത്തെറിയുമൊക്കെ പ്രേക്ഷകരുടെ ഹൗസിനുള്ളിൽ മാത്രമല്ല പുറത്തും വലിയ ചർച്ചയായിരുന്നു. ബിഗ് ബോസ് ഹൗസിലെ ശക്തയായ മത്സരാർഥിയാണ് സൂര്യ. വീട്ടിൽ പോകണമെന്ന് പറഞ്ഞ് കരയുന്ന സൂര്യയെ ആണ് തുടക്കം മുതൽ കണ്ടത്. എന്നാൽ ചില മാറ്റങ്ങൾ പിന്നീട് വന്നെങ്കിലും വീണ്ടും പഴയ സ്ഥിതിയിലേയ്ക്ക് കാര്യങ്ങൾ മാറുകയാണ്.

വീട്ടിൽ പോണം

12ാം വാരം ബിഗ് ബോസ് ഹൗസിലും പുറത്തും ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട മത്സരാർഥിയായിരുന്നു സൂര്യ. വീക്കിലി ടാസ്ക്കിനിടെ നടന്ന ചില നാടകീയ സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു സൂര്യ ചർച്ചാ വിഷയമായത്. നിറ കണ്ണുകളുമായി നൽക്കുന്ന സൂര്യയെ ആയിരുന്നു 12ാം ആഴ്ചയിൽ കണ്ടത്. ടാസ്ക്കിനിടയിൽ നടന്ന പല സംഭവങ്ങളും സൂര്യയെ വളരെ ദുഃഖിപ്പിച്ചിരുന്നു. തനിക്ക് ഇനി ഹൗസിൽ തുടരാൻ കഴിയില്ലെന്നും വീട്ടിൽ പോകണമെന്നും സൂര്യ ബഗ് ബോസിനോട് അപേക്ഷിച്ചിരുന്നു.

മോഹൻലാലിന്  മുന്നിൽ കരച്ചിൽ

ഷോ അതിന്റെ അവസാനത്തിലേയ്ക്ക് അടുക്കുമ്പോഴുള്ള സൂര്യയുടെ ഈ പെരുമാറ്റം മറ്റ് മത്സരാർഥികളെ ചൊടിപ്പിച്ചിരുന്നു. സൂര്യയുടെ ഈ നിലപാട് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി മറ്റുള്ളവർ രംഗത്തെത്തയിരുന്നു. ബിഗ്ബോസും സൂര്യയ്ക്ക് ധൈര്യം പകർന്നിരുന്നു. ധൈര്യമായി മുന്നോട്ട് പോകാനാണ് സൂര്യയോട് പറ‍ഞ്ഞത്. ഇപ്പോഴിത മോഹൻലാലിന് മുന്നിലും സൂര്യ പൊട്ടിക്കരയുകയാണ്. വരാന്ത്യം എപ്പിസോഡിൽ എത്തിയ മോഹൻലാൽ സൂര്യ കരഞ്ഞതിനെ കുറിച്ച് ചോദിച്ചിരുന്നു.

സങ്കടം പറഞ്ഞ് സൂര്യ

ഞാന്‍ എന്തു പറഞ്ഞാലും അത് അബദ്ധമായിട്ട് മാറുകയാണ് എന്ന് സൂര്യ മോഹൻലാലിനോട് പറഞ്ഞു. എന്‍റെ നാവിന്‍റെ പ്രശ്‍നമാണോ എന്ന് അറിയില്ല. പക്ഷേ ഇടയ്ക്കൊക്കെ മടുത്തുപോകുന്നു. കഴിഞ്ഞ തവണ വിഷമം വന്നപ്പോള്‍ പോലും ഞാന്‍ ബാത്ത്റൂമിലേക്ക് ഓടിപ്പോയിട്ടാണ് കരഞ്ഞത്. കാരണം ക്യാമറയുടെ മുന്നില്‍ വല്ലതും നിന്നു കരഞ്ഞാല്‍ ഇനി സ്ട്രാറ്റജി ആണെന്ന് പറയുന്നത് കേള്‍ക്കേണ്ടിവരും", സൂര്യ പറഞ്ഞു.

വീട്ടിൽ പോണോ എന്ന മോഹൻലാൽ

ശരിയ്ക്കും സൂര്യയ്ക്ക് വീട്ടില്‍ പോകണോ എന്നായിരുന്നു മോഹന്‍ലാൽ ചോദിച്ചു. ഒരു നിമിഷം അങ്ങനെ തോന്നിയെന്നായിരുന്നു സൂര്യയുടെ മറുപടി. പോകണമെന്ന് ഇപ്പോള്‍ തോന്നുന്നുണ്ടോ എന്ന് വീണ്ടും മോഹൻലാൽ ചോദിച്ചു. അറിയില്ല എന്നായിരുന്നു മറുപടി. ബിഗ് ബോസിനോട് വന്നു സംസാരിച്ചു. അതുകൊണ്ട് ചോദിച്ചതാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. താന്‍ ഉദ്ദേശിക്കുന്നതു പോലെയല്ല പുറത്തേക്ക് വരുന്നതെന്നും അത് മനസിലാക്കപ്പെടുന്നത് വേറെ രീതിയിലാണെന്നും സൂര്യ പറഞ്ഞു. "നമ്മള്‍ ഉദ്ദേശിക്കുന്നതുപോലെ എല്ലാ കാര്യങ്ങളും ജീവിതത്തില്‍ സംഭവിച്ചാല്‍ എന്തു രസമാണ്? നമ്മുടെ ഉദ്ദേശമാണ്. അത് മറ്റുള്ളവര്‍ക്ക് വേറെ തരത്തില്‍ തോന്നാം. ഇനി വളരെ കുറച്ച് ദിവസങ്ങളേ ഉള്ളൂ. കരയാതെയിരുന്നാല്‍ നല്ലത്", മോഹന്‍ലാല്‍ സൂര്യയോട് പറഞ്ഞു. മോഹൻലാൽ പോയതിന് ശേഷം തിരികെ പോകണമെന്ന് പറഞ്ഞ് വീണ്ടും കരയുകയായിരുന്നു സൂര്യ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X