ഫിറോസിനേയും സജ്നയേയും ചുമ്മാതെ പുറത്താക്കിയതല്ല, വ്യക്തമായ കാരണമുണ്ട്, തുറന്ന് പറഞ്ഞ് മോഹൻലാൽ

മത്സരം അതിന്റെ അവസാനത്തിലേയ്ക്ക് കടക്കുമ്പോൾ നിരവധി നാടകീയ സംഭവങ്ങളാണ് ഹൗസിൽ അരങ്ങേറുന്നത്. ഇപ്പോഴിത ബിഗ് ബോസ് സീസൺ 3 ൽ ഇതാദ്യമായി എലിമിനേഷന്റെ ഭാഗമായല്ലാതെ ഒരു എവിക്ഷൻ നടന്നിരിക്കുകയാണ്. ഫിറോസിനേയും സജ്നയേയുമാണ് സ്പെഷ്യൽ എലിമിനേഷൻ എപ്പിസോഡിൽ പുറത്താക്കിയിരിക്കുന്നത്. മറ്റ് മത്സരാർഥികളോട് കാണിക്കുന്ന മോശം പെരുമാറ്റത്തിന്റെ പേരിലാണ് ഇവരെ പുറത്താക്കിയത്.

പാർവത നായരുടെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു, കാണൂ

മറ്റുള്ളവരുടെ പരാതികൾ കേട്ടതിന് ശേഷമാണ് മോഹൻലാൽ സജ്നയേയും ഫിറോസിനേയും പുറത്തേയ്ക്ക് വിളിച്ചത്. മറ്റുള്ളവർ ഏറെ നിശബ്ദമായിട്ടിരുന്നാണ് ദമ്പതിമാരുടെ ബിഗ് ബോസ് ഹൗസിലെ മുന്നോട്ടുള്ള യാത്രയെ കുറിച്ച് കേട്ടത്. എല്ലാവരും കൂടി ചേർന്ന് ഏറെ സന്തോഷത്തോടെയാണ് ഇവരെ വീട്ടിൽ നിന്ന് യാത്രയാക്കിയത്. എന്നാൽ പിന്നീട് ഇത്തരം നടപടി എടുത്തതിനെ കുറിച്ചും മോഹൻലാൽ വിശദീകരിച്ചു.

മറ്റുള്ളവരുടെ  പരാതി

മറ്റുള്ളവരുടെ പരാതികൾ കേട്ടതിന് ശേഷമാണ് മോഹൻലാൽ സജ്നയേയും ഫിറോസിനേയും പുറത്തേയ്ക്ക് വിളിച്ചത്. എല്ലാവരും ഏറെ നിശബ്ദമായിട്ടിരുന്നാണ് ദമ്പതിമാരുടെ ബിഗ് ബോസ് ഹൗസിലെ മുന്നോട്ടുള്ള ജീവിതത്തെ കുറിച്ച് കേട്ടത്. എല്ലാവരും കൂടി ചേർന്ന് ഏറെ സന്തോഷത്തോടെയാണ് ഇവരെ വീട്ടിൽ നിന്ന് യാത്രയാക്കിയത്. എന്നാൽ പിന്നീട് ഇത്തരം നടപടി എടുത്തതിനെ കുറിച്ചും മോഹൻലാൽ വിശദീകരിച്ചു.

പുറത്താക്കാൻ കാരണം

ഇന്ന് ബിഗ് ബോസ് വീട്ടില്‍ നിന്ന് ഒരാള്‍ കൂടി-രണ്ടു പേരാണ്. പക്ഷേ ഒരാള്‍ ആയിട്ടാണ് ഞങ്ങള്‍ കണക്കാക്കുന്നത്- പുറത്തിറങ്ങുകയാണ്. ഫിറോസ് ആന്‍ഡ് സജിന. ഏറ്റവും നല്ല പ്ലെയേഴ്സ് ആയി മാറുമെന്ന് വിചാരിച്ചിരുന്ന ആളുകള്‍ തന്നെയാണ്. അവര്‍ നന്നായി കളിച്ചിരുന്നു. പക്ഷേ എപ്പോഴോ അവരുടെ ചില കാര്യങ്ങള്‍ മാറിപ്പോയതായിട്ട് ഞങ്ങള്‍ക്ക് തോന്നുന്നു. ഒരുപാട് ആള്‍ക്കാര്‍ക്ക് അങ്ങനെ തോന്നുന്നതായി ഞങ്ങളെ അറിയിച്ചു. അവരുടെ സംസാരം, പ്രവര്‍ത്തികള്‍ ഒക്കെ പലര്‍ക്കും ഇഷ്ടമല്ലാതായി തുടങ്ങി. അങ്ങനെയുള്ള ഒരു ഷോ അല്ല ഇത്. അതുകൊണ്ട് ഞങ്ങള്‍ക്ക് ഞങ്ങളുടേതായ തീരുമാനം എടുക്കേണ്ടിവന്നു. അവര്‍ തീര്‍ച്ചയായും നല്ല പ്ലെയേഴ്സ് ആണ്. നന്നായിട്ട് കളിച്ച ആള്‍ക്കാര്‍ ആണ്. പക്ഷേ നിര്‍ഭാഗ്യവശാല്‍.. ഒരു ഗെയിം ആണ്. അങ്ങനെയൊക്കെ സംഭവിക്കാം", മോഹന്‍ലാല്‍ പറഞ്ഞു.

മോഹൻലാൽ വിശദീകരിച്ചു

പിന്നീട് ഹൗസിൽ നിന്ന് ഫിറോസും സജ്നയും എത്തിയപ്പോൾ അവരോടും പുറത്താക്കിയതിന്റെ സാഹചര്യം മോഹൻലാൽ വിശദീകരിച്ചിരുന്നു.
നടന്റെ വാക്കുകൾ ഇങ്ങനെ; "നിങ്ങള്‍ ഏറ്റവും നന്നായി കളിച്ചിരുന്നു. പക്ഷേ അതു കഴിഞ്ഞ് എപ്പോഴോ.. ഞാന്‍ പല പ്രാവശ്യം ഫിറോസിനെ വാണ്‍ ചെയ്തു. അത്തരം കാര്യങ്ങള്‍ സംസാരിക്കരുതെന്ന്. കാരണം നമുക്ക് അറിയില്ല. ഇത് പുറത്ത് ഉണ്ടാക്കുന്ന ഒരു ഇംപാക്റ്റ്. ഇത് ഒരുപാട് കുടുംബങ്ങള്‍ കാണുന്ന ഷോ ആണ്. നിങ്ങള്‍ ഒരിക്കലും മോശമായിട്ട് കളിച്ച ആള്‍ക്കാരല്ല. പക്ഷേ എവിടെയോ ഈ ഗെയിമിന്‍റെ റൂട്ട് മാറിപ്പോയി. അതുകൊണ്ട് ഞങ്ങള്‍ക്ക് ഇങ്ങനെയൊരു തീരുമാനം എടുക്കേണ്ടിവന്നു.

Recommended Video

Bigg Boss Malayalam :ഏഷ്യാനെറ്റ് രമ്യയെ കളത്തിലിറക്കിയതിന് പിന്നിലെ രഹസ്യം | FilmiBeat Malayalam
രീതി മാറിപ്പോയി

നിങ്ങള്‍ രണ്ടുപേരും ഒരുമിച്ച് നിന്ന് കളിച്ചു. പക്ഷേ ഭാഗ്യം നിങ്ങളുടെ കൂടെ അല്ലായിരുന്നു. എവിടെയോ സഞ്ചരിച്ച രീതി മാറിപ്പോയി. ഞാന്‍ പലതവണ നിങ്ങളെ വാണ്‍ ചെയ്തു, ഇത്തരത്തിലുള്ള സംസാരം കൂടുന്തോറും അത് പ്രേക്ഷകര്‍ക്ക് അരോചകമായി മാറുന്നു. ഇത് ഏകകണ്ഠമായ ഒരു അഭിപ്രായമാണ്. ഞാന്‍ മാത്രമല്ല. ബിഗ് ബോസ്, നമുക്ക് ഡോക്ടേഴ്സ്, സൈക്കാട്രിസ്റ്റുകള്‍, ഒരുപാട് ഓഡിറ്റ് ഉള്ള ഒരു കമ്പനിയാണ്. ഷോ മുന്നോട്ട് പോകുന്തോറും അത് കൂടാന്‍ സാധ്യതയുണ്ടെങ്കില്‍ കുടുംബപ്രേക്ഷകരെയൊക്കെ ബാധിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. തുടർന്ന് ഇവരെ യാത്രയാക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X