ഡിംപല്‍ ഇനി തിരിച്ച് വരില്ല; താന്‍ വിളിച്ച് സംസാരിച്ചതായി പറഞ്ഞ് മോഹന്‍ലാല്‍, പൊട്ടിക്കരഞ്ഞ് മണിക്കുട്ടനും

മലയാളികള്‍ക്ക് അത്ര ഇഷ്ടപ്പെടാന്‍ സാധ്യതയില്ലാത്ത പരിഷ്‌കാരങ്ങളുമായിട്ടാണ് ഡിംപല്‍ ഭാല്‍ ബിഗ് ബോസ് വീട്ടിലേക്ക് എത്തിയത്. വസ്ത്രത്തിലും സംസാര രീതികളിലുമൊക്കെ താരം വേറിട്ട് നില്‍ക്കുകയും ചെയ്തു. തുടക്കത്തില്‍ തന്നെ വമ്പന്‍ ആരാധകരെ സ്വന്തമാക്കിയെങ്കിലും മത്സരം പാതിവഴിയില്‍ അവസാനിപ്പിച്ച് പോകേണ്ട അവസ്ഥയായിരുന്നു.

ഡിംപലിന്റെ പ്രിയപ്പെട്ട പപ്പയുടെ വേര്‍പാടിനെ തുടര്‍ന്നാണ് താരത്തിന് ബിഗ് ബോസില്‍ നിന്നുമിറങ്ങേണ്ടി വന്നത്. തിരിച്ച് വരുമോ എന്ന് കാത്തിരിക്കുകയായിരുന്നു ആരാധകരും മത്സരാര്‍ഥികളും. എന്നാല്‍ ഡിംപലിനി തിരിച്ച് വരില്ലെന്നുള്ള കാര്യം അവതാരകനായ മോഹന്‍ലാല്‍ തന്നെ മത്സരാര്‍ഥികള്‍ക്ക് മുന്‍പില്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.

manikuttan

വീക്കെന്‍ഡ് എഎപ്പിസോഡില്‍ ലാലേട്ടന്‍ എത്തുന്നതിന് വേണ്ടിയാണ് പ്രേക്ഷകരും കാത്തിരുന്നത്. ഡിംപലിനെ കുറിച്ച് പറഞ്ഞ മോഹന്‍ലാല്‍ അവരിനി തിരിച്ച് വരാന്‍ സാധ്യതയില്ലെന്ന് മത്സരാര്‍ഥികളെ അറിയിച്ചു. എല്ലാവരും ആഗ്രഹിച്ചിരുന്നെങ്കിലും ക്വാറന്റൈന്‍ ഉള്‍പ്പെടെ നിരവധി പ്രതിസന്ധികളുണ്ട്. ഇനി വളരെ കുറച്ച് ദിവസമല്ലേ ഉള്ളു. അതുകൊണ്ട് വരില്ലെന്നുള്ള സൂചനയാണ് അവതാരകന്‍ നല്‍കിയത്.

ബിക്കിനിയിലും അതീവ സുന്ദരിയായി ശ്രദ്ധ ആര്യ, നടിയുടെ ഫോട്ടോസ് വൈറലാവുന്നു

Recommended Video

Thinkal about Dimpal Bhal's Father's demise | FilmiBeat Malayalam

താന്‍ വിളിച്ച് സംസാരിച്ചിരുന്നു. അവരിപ്പോള്‍ അച്ഛന്റെ നാട്ടിലാണ്. ചടങ്ങുകളെല്ലാം ചെയ്യുന്നുണ്ട്. ഇനി അവര്‍ ഷോയിലേക്ക് വരാന്‍ സാധ്യതയില്ല. തിരിച്ചുവരവ് അത്ര എളുപ്പമല്ലെന്നും മോഹന്‍ലാല്‍ വ്യക്തമാക്ക. ശേഷം ഡിംപല്‍ വീടിനുള്ളില്‍ ഉണ്ടായിരുന്നപ്പോഴത്തെ ഓരോ നിമിഷവും പ്രേക്ഷകര്‍ക്ക് കാണിച്ച് കൊടുത്തു. ഡിംപലിന്റെ പ്രിയസുഹൃത്ത് കൂടിയായ മണിക്കുട്ടന്‍ പൊട്ടിക്കരഞ്ഞ് കൊണ്ടാണ് തന്റെ വേദന പങ്കുവെച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X