തല്ല് കൂടാൻ പോകുന്നവരെ ആരും പിടിച്ചു മാറ്റരുത്, ഒരു കാര്യമുണ്ട്; മത്സരാർഥികളോട് മോഹൻലാൽ
ബിഗ് ബോസ് അതിന്റെ 50ാം ദിവസത്തിലേയ്ക്ക് നീങ്ങുകയാണ്. സംഭവബഹുലമായാണ് ഓരോ ദിവസവും മുന്നോട്ട് പോകുന്നത്. മത്സരം കടുക്കുതോറും മത്സരാർഥികളുടെ ഗെയിം സ്പിരിറ്റു വർധിച്ചിട്ടുണ്ട്. പോയവാരം നിരവധി നാടകീയ സംഭവങ്ങൾ ബിഗ് ബോസ് ഹൗസിനുള്ളിൽ അരങ്ങേറിയത്. വാക്ക് തർക്കങ്ങൾ ബിഗ് ബോസ് ഹൗസിൽ പതിവാണെങ്കിലും കഴിഞ്ഞ വാരം ഇത് അൽപം കടക്കുകയായിരുന്നു. നിശബ്ദത പാലിച്ച പലരും ഏറ്റുമുട്ടുന്ന കാഴ്ചയാണ് കണ്ടത്.
കറുപ്പിൽ അതീവ ഗ്ലാമറസായ പാർവതി നായർ, ചിത്രം കാണൂ
പലപ്പോഴും മത്സരാർഥികൾ തമ്മിലുണ്ടാകുന്ന വാക്ക് തർക്കങ്ങളെ മോഹൻലാൽ രൂക്ഷമായ ഭാഷയിൽ വിമർശിക്കാറുണ്ട്. ഇതിനോടകം തന്നെ പലതവണ മോഹൻലാൽ മത്സരാർഥികൾക്ക് താക്കീതും നൽകിയിരുന്നു. എന്നാൽ ഇക്കുറി മോഹൻലാലിന്റെ തീരുമാനം മാറിയിരിക്കുകയാണ്. തല്ലാൻ നിൽക്കുന്നവരെ പിടിച്ചു മാറ്റരുതെന്നാണ് താരം പറയുന്നത്.

അനൂപ്, ഫിറോസ് ഖാൻ, കിടലൻ ഫിറോസ്, റംസാൻ എന്നിവരുടെ സംസാരം കയ്യാങ്കളിയുടെ വക്കിൽ വരെ എത്തിയിരുന്നു. പിന്നീട് മറ്റുള്ള മത്സരാർഥികൾ ഇവരെ പിടിച്ചു മാറ്റി കൊണ്ടു പോകുകയായിരുന്നു. ഫിറോസുമാർ തമ്മിലുള്ള അടിയായിരുന്നു പോയവാരം ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ഒന്നിൽ കൂടുതൽ തവണ ഇവർ പരസ്പരം ഏറ്റുമുട്ടിയിരുന്നു. നോബിയായിരുന്നു ഇവരെ പിടിച്ചു മാറ്റാൻ നിന്നത്.

വാരാന്ത്യം എപ്പിസോഡിൽ എത്തിയ മോഹൻലാൽ ഇതിനെ കുറിച്ച് സംസാരിച്ചിരുന്നു. ടാസ്ക്കിനെ കുറിച്ച് സംസാരിക്കവെയാണ് ഇതിനെ കുറിച്ച് പറഞ്ഞത്. നോബിയോടാണ് ഇത് ആദ്യം പറഞ്ഞത്.തല്ലുകൂടാൻ പോകുന്നവരെ പിടിച്ച് മാറ്റരുത്. ഇവർ തല്ലട്ടെ. അത് നടന്നാൽ അവരെ പെട്ടെന്ന് പുറത്തേക്ക് എത്തിക്കാം. പിടിക്കും എന്ന് ധൈര്യമുള്ളത് കൊണ്ടാണ് എന്നെ തല്ലടാ എന്ന് പറഞ്ഞ് നിൽക്കുന്നത്. തല്ലാൻ നിക്കുന്ന ആളാണെങ്കിൽ പിടിച്ച് മാറ്റിയാലും തല്ലുമെന്നും മോഹൻലാൽ പറയുന്നു.

ഇത് വെറും ഷോ മാത്രമാണ് എന്നാണ് നോബി പറഞ്ഞത്. രണ്ട് ഫിറോസുമാരെയും അറിയാവുന്നത് കൊണ്ടാണ് നോബി അങ്ങനെ പറഞ്ഞതെന്നും മോഹൻലാൽ പറയുന്നു. ചിരിയായിരുന്നു നോബിയുടെ മറുപടി. പിന്നീട് രണ്ട് ഫിറോസുമാരോടും അടിയെ കുറിച്ച് ചോദിച്ചിരുന്നു. രണ്ട് പേരും തങ്ങളുടെ ഭാഗം വ്യക്തമാക്കുകയും ചെയ്തിരുന്നു. ടാസ്ക്കിന് ശേഷം സംഭവിച്ച പരിക്കുകളെ കുറിച്ചും മോഹൻലാൽ ചോദിച്ചിരുന്നു. ശരീരം നോക്കണം എന്നായിരുന്നു എല്ലാവരോടുമായി മോഹൻലാൽ പറഞ്ഞത്.

ബിഗ് ബോസ് അതിന്റെ 50 ദിനങ്ങൾ പൂർത്തിയാക്കുകയാണ്. ഫെബ്രുവരി 14 ന് ആരംഭിച്ച ഷോയിൽ ഇപ്പോൾ 13 മത്സരാർഥികളാണ് ഉളളത്. വൈൽഡ് കാർഡ് എൻട്രിയിലൂടെ പുതിയ ആളുകൾ ഹൗസിലെത്തുമെന്നാണ് സൂചന. നടി രമ്യ പണിക്കാരുടെ പേരാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഭാഗ്യലക്ഷ്മിയാണ് ഹൗസിൽ നിന്ന് ഏറ്റവും ഒടുവിൽ പുറത്തു പോയത്. ഇന്നത്തെ എപ്പിസോഡിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.


Click it and Unblock the Notifications