ഫിറോസ് ഖാനും സജ്നയ്ക്കും ബാഗ് പായ്ക്ക് ചെയ്ത് ഇങ്ങോട്ട് വരാം, മുന്നറിയിപ്പുമായി മോഹൻലാൽ
ബിഗ് ബോസ് സീസൺ 3 ആരംഭിച്ചിട്ട് 35 ദിവസം പൂർത്തിയാവുകയാണ്. സംഭവ ബഹുലമായാണ് ഓരോ ദിവസവും കടന്നു പോകുന്നത്. ദിവസങ്ങൾ കൂടുന്തോറും മത്സരം കടുക്കുകയാണ്. വാശിയോടെയാണ് മത്സരാർഥികൾ ടാസ്ക്കുകളെ നേരിടുന്നത്. സൗഹൃദങ്ങൾ മനസ്സിലുണ്ടെങ്കിലും ഗെയിമിനെ ഗെയിമായി കണ്ടു കൊണ്ടാണ് ഓരോ ദിവസവും ഹൗസിനുള്ളിൽ ജീവിക്കുന്നത്.

പ്രേക്ഷകരും മത്സരാർഥികളും ആകാംക്ഷയോടെ കാത്തിരിക്കുന്ന ദിവസമാണ് ശനിയാഴ്ച. അവതാരകനായ മോഹൻലാൽ മത്സരാർഥികളെ കാണാൻ എത്തുന്നത് വാര്യന്ത്യത്തിലാണ്. ആ ആഴ്ച ബിഗ് ബോസ് ഹൗസിൽ നടന്ന സംഭവങ്ങൾ മോഹൻലാൽ ചോദിക്കുകയും മത്സരാർഥികൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യും. കൂടാതെ ശനി, ഞായർ ദിവസങ്ങളിലാണ് എവിക്ഷൻ നടക്കുന്നത്.
ബിഗ് ബോസ് ഹൗസിൽ കഴിഞ്ഞവാരം നിരവധി നടകീയ സംഭവങ്ങളായിരുന്നു അരങ്ങേറിയിരുന്നത്. മത്സരാർഥികളുമായി പോരടിക്കുന്ന ഫിറോസ് ഖാനെ ആയിരുന്നു കഴിഞ്ഞ വാരം ഹൗസിൽ കണ്ടത്. ഇത് ചോദ്യം ചെയ്ത് മോഹൻലാൽ എത്തിയിട്ടുണ്ട്. ഏറെ ദേഷ്യപ്പെട്ടാണ് മോഹൻലാൽ ഫിറോസിനോട് ഇക്കാര്യം ചോദിച്ചത്. വേദിയിലേക്കെത്തിയ ഉടൻ ഫിറോസിനോടും സജിനയോടും എഴുന്നേറ്റ് നിൽക്കാൻ ആവശ്യപ്പെട്ടു.
ഇതൊരു വാണിങ്ങാണ്. തനിക്കിവിടത്തെ നിയമങ്ങൾ പാലിക്കാനാവില്ലെന്ന് പറഞ്ഞ ഫിറോസിനെ ചോദ്യം ചെയ്യുകയായിരുന്നു. അതിനെ ന്യായീകരിക്കാൻ ശ്രമിച്ച ഫിറോസിനോട് അതിനു അനുവദിക്കാതെ അങ്ങനെ പറഞ്ഞോ എന്നാണ് തന്റെ ചോദ്യമെന്ന് മോഹൻലാൽ ആവർത്തിച്ചു. അത് തനിക്കറിയണമെന്നും മോഹൻലാൽ പറയുന്നു. ബിഗ് ബോസ് ഹൗസിലെ നിയമങ്ങളെ ചലഞ്ച് ചെയ്യാനാണ് താൽപര്യമെങ്കിൽ ഇപ്പോൾ തന്നെ ബാഗ് പായ്ക്ക് ചെയ്ത് ഇങ്ങോട്ട് വരാമെന്ന് ,കഴിഞ്ഞ ദിവസം കിച്ചൺ ഏരിയയിൽ വെച്ച് നടന്ന വാക്ക് തർക്കത്തിനിടെയാണ് ഇവിടുത്തെ നിയമങ്ങൾ വേണ്ടി വന്നാൽ ലംഘിക്കുമെന്ന തരത്തിലുള്ള പരാമർശം ഫിറോസ് ഖാൻ നടത്തിയത്.


Click it and Unblock the Notifications