മത്സരാര്‍ഥികളെ വെല്ലുവിളിച്ച ഫിറോസിന് താക്കീതുമായി മോഹന്‍ലാല്‍; ക്യാപ്റ്റന് വില ഇല്ലാതെ ആയോന്നും അവതാരകന്‍

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ബിഗ് ബോസിലേക്ക് എത്തിയ ഫിറോസ് ഖാനും സജ്‌ന ഫിറോസും ക്യാമറ സ്‌പേസ് നേടി എടുക്കുന്നതില്‍ വിജയിച്ചവരാണ്. എന്നാല്‍ ഫിറോസ് പറയുന്ന ഓരോ വാക്കുകളും അദ്ദേഹത്തിന് തന്നെ വിനയായി മാറുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ക്യാപ്റ്റനായ സായിയെയും മറ്റ് മത്സരാര്‍ഥികളെയും വെല്ലുവിളിക്കുന്ന ഫിറോസിനെയാണ് കണ്ടത്.

നീല സാരിയിൽ മനോഹരിയായി പായൽ രജ്പുത്, നടിയുടെ ഏറ്റവും പുതിയ ഫോട്ടോസ് കാണാം

തന്നെ ക്യാപ്റ്റനാക്കിയാല്‍ ഇവിടെ ആരും പണി എടുക്കാതെ ഇരിക്കില്ലെന്നായിരുന്നു ഫിറോസ് പറഞ്ഞത്. ഈ വെല്ലുവിളി സഹമത്സരാര്‍ഥികള്‍ ചിരിച്ച് കൊണ്ടാണ് നേരിട്ടത്. എന്നാല്‍ അവതാരകനായ മോഹന്‍ലാല്‍ ഫിറോസിന് ശക്തമായ താക്കീതും നല്‍കി എത്തിയിരിക്കുകയാണ്. മുന്നറിയിപ്പ് നേരത്തെ കൊടുത്തിരുന്നെങ്കിലും വീണ്ടും അതിനുള്ള സാഹചര്യം ഒരുക്കിയിരിക്കുകയാണ്.

 ഫിറോസിന് താക്കീതുമായി മോഹന്‍ലാല്‍

ക്യാപ്റ്റനായാല്‍ പോലും പറഞ്ഞാല്‍ കേള്‍ക്കില്ല. ബിഗ് ബോസ് പറയുന്നത് മാത്രമേ കേള്‍ക്കുകയുള്ളു. അങ്ങനെ ഉണ്ടോ, എന്റെ ചോദ്യത്തിന് മാത്രം ഉത്തരം പറഞ്ഞാല്‍ മതി. നിങ്ങള്‍ ചലഞ്ച് ചെയ്യുകയാണ്. പിന്നെ എന്തിനാണ് അദ്ദേഹത്തെ ക്യാപ്റ്റനായി തിരഞ്ഞെടുത്തതെന്ന് മോഹന്‍ലാല്‍ ചോദിക്കുന്നു. നമ്മുടെ ആശയങ്ങള്‍ പ്രകടിപ്പിച്ചതാണെന്ന് ഫിറോസ് പറഞ്ഞപ്പോള്‍ അതെല്ലാം സമ്മതിച്ചുവെന്നാണ് മോഹന്‍ലാലിന്റെ മറുപടി. ഞാന്‍ ക്യാപ്റ്റനായാല്‍ എല്ലാവരെയും ഒരു പാഠം പഠിപ്പിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. നിങ്ങള്‍ക്ക് തോന്നിയ രീതിയില്‍ ചെയ്യാനാണെങ്കില്‍ വെരി സോറി... എന്നും പുറത്ത് വന്ന പ്രൊമോ വീഡിയോയില്‍ കാണിക്കുന്നു.

ഫിറോസിന് താക്കീതുമായി മോഹന്‍ലാല്‍

പൊളി ഫിറോസ് ഒരു സൈക്കോ ആണെന്ന് തോന്നിയവരുണ്ടോന്ന് ചോദിക്കുകയാണ് ആരാധകര്‍. ഇന്നത്തെ എപ്പിസോഡില്‍ മോഹന്‍ലാലിന്റെ ഈ ചോദ്യങ്ങള്‍ക്ക് വേണ്ടിയാണ് കാത്തിരുന്നത്. ഫിറോസ് കാരണം ഏറ്റവും കൂടുതല്‍ വിഷമിക്കുന്നത് സജ്‌നയാണ്. ഒന്നിച്ച് മത്സരത്തിന് വന്നതാണെങ്കിലും ഒരാള്‍ കാരണം മറ്റെയാള്‍ക്കും പണിഷ്‌മെന്റ് കിട്ടുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. ശരിക്കും ഫിറോസിന്റെ ഭാഗ്യമാണ് സജ്‌ന. ശരിയാണെന്ന് കണ്ടാല്‍ കൂടെ നില്‍ക്കുകയും തെറ്റാണെങ്കില്‍ വിമര്‍ശിക്കുകയും ചെയ്യാറുണ്ട്.

 ഫിറോസിന് താക്കീതുമായി മോഹന്‍ലാല്‍

ഫിറോസ് കഴിഞ്ഞ എപ്പിസോഡില്‍ കുറച്ച് ഓവറായിരുന്നു. ക്യാപ്റ്റന്‍സി എങ്ങനെയാണ് വേണ്ടതെന്ന് പറഞ്ഞ് താരം നടത്തിയ വാക്കേറ്റം മോശമായി പോയി. കഴിഞ്ഞ ആഴ്ചയിലെ ക്യാപ്റ്റനായിരുന്ന സായിയ്ക്ക് ക്ഷമയുടെ ഒരു അവാര്‍ഡ് കൊടുക്കേണ്ടി വരും. എന്തൊക്കെ ആയാലും സായിയുടെ ക്യാപ്റ്റന്‍സി നന്നായിരുന്നു എന്ന് മോഹന്‍ലാല്‍ പറഞ്ഞാല്‍ അത് ചിലര്‍ക്കൊക്കെ പൊള്ളും. ഫിറോസ് പറയാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ നല്ലതാണെങ്കിലും അയാള്‍ക്ക് അത് മാന്യമായ രീതിയില്‍ അവതരിപ്പിക്കാന്‍ അറിയില്ല എന്നാണ് തോന്നുന്നത്.

Recommended Video

Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam
 ഫിറോസിന് താക്കീതുമായി മോഹന്‍ലാല്‍

ഇന്നലത്തെ പ്രകടനം കണ്ടപ്പോള്‍ തന്നെ അണ്ണന്‍ ഇന്ന് എയറില്‍ ആവുമെന്ന് തോന്നി. സായിക്ക് ഒരു വിലയും കൊടുത്തില്ല ഇവന്‍ കറക്റ്റാണ്, എന്ത് പറഞ്ഞാലും ബിഗ് ബോസ് പറയട്ടെ, പുള്ളിക്ക് നാഴികക്ക് നാല്പത് വട്ടം അത് ചെയ്യല്‍ ഇത് ചെയ്യല്ലെന്ന് പറയാന്‍ പറ്റുവോ, തുടങ്ങി ഫിറോസിന്റെ വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളാണ് വന്ന് നിറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X