ബിഗ് ബോസിലെ തേപ്പുകാരൻ അനൂപ്, മജ്സിയയുമായുള്ള പ്രശ്നത്തെ കുറിച്ച് ഡിംപൽ

ബിഗ് ബോസ് സീസൺ 3 അതിന്റെ ഇരുപത്തിയെട്ടാം ദിവസത്തിലേയ്ക്ക് കടക്കുകയാണ്. നടകീയ രംഗങ്ങളാണ് ഓരേ ദിവസവും ഹൗസിൽ അരങ്ങേറുന്നത്. ഞായറാഴ്ച ഉഗ്രൻ ടാസ്ക്കുമായിട്ടാണ് മോഹൻലാൽ എത്തിയത്. വീട്ടിലെ ആളുകളുടെ സ്വഭാവത്തെ കുറിച്ച് സംസാരിക്കാരിക്കാനുള്ള അവസരമാണ് നൽകിയത്. വീട്ടിലുള്ള സാധാനങ്ങളുമായി ബന്ധപ്പെട്ടുള്ള ചിത്രങ്ങളും അതിനൊരു കുറിപ്പും നൽകിയിരുന്നു. അതിന് അനിയോജ്യമായ സ്വഭാവമുള്ള വ്യക്തിയെ കണ്ടെത്തുക എന്നതായിരുന്നു ടാസ്ക്ക്.

anoop

അനൂപാണ് ആദ്യമെത്തിയത്. സൂചിയുടെ പടമാണ് അനൂപിന് ലഭിച്ചത്. കുത്തി കുത്തി നോവിക്കുന്നയാള്‍ ഫിറോസ് ഖാനാണ് എന്നാണ് അനൂപ് പറഞ്ഞത്. കഴിഞ്ഞ ദിവസം ടൊമാറ്റോ റൈസ് വിഷയത്തിലും ഗാര്‍ഡൻ ഏരിയയിലെ വിഷയത്തിലും ഇത് തനിക്ക് തോന്നിയെന്നും അനൂപ് പറയുകയുണ്ടായത്. അനൂപിനെ താൻ കുറ്റപ്പെടുത്തി സംസാരിച്ചിട്ടില്ലെന്നായിരുന്നു ഫിറോസ് ഖാന്‍റെ മറുപടി.

പിന്നീട് ഋതുവാണ് എത്തിയത്. റേഡിയോ ആയിരുന്നു ലഭിച്ചത്. ഞാൻ മാത്രം മിണ്ടിയാൽ മതി എന്ന സ്വഭാവം ഉള്ളയാളായി തോന്നുന്നത് ഫിറോസ് ഖാനെയാണെന്നാണ് ഋതു പറഞ്ഞത്. മറ്റുള്ളവര്‍ സംസാരിക്കുമ്പോള്‍ ഇടയ്ക്ക് കയറി മെര്‍ജ് ചെയ്ത് സംസാരിക്കുന്നതായി തോന്നിയിട്ടുണ്ടെന്നും ഋതു പറഞ്ഞു. ഞാൻ മാത്രമേ ഇവിടെ എന്തെങ്കിലും പറയുന്നുള്ളൂ, മാറ്റാരും മുഖത്തുനോക്കി സംസാരിക്കുന്നില്ലെന്ന് ഫിറോസ് ഖാൻ മറുപടിയായി പറഞ്ഞു.

തൊട്ടാൽ പൊള്ളുന്നയാള്‍ തേപ്പുപൊട്ടിയാണ് മണിക്കുട്ടന് കിട്ടിയത്. മജീസിയയെയാണ് മണിക്കുട്ടൻ തിരഞ്ഞെടുത്തത്. പറയാനുള്ളത് എല്ലായിടത്തും പറയില്ല. പക്ഷേ റിയാക്ട് ചെയ്താൽ പൊള്ളും, വേറെയാരേയും അങ്ങനെ തോന്നിയിട്ടില്ലെന്നും മണിക്കുട്ടൻ പറഞ്ഞു. ഉള്ളിലെ അഴുക്കു മറയ്ക്കുന്നയാളായി സൂര്യ തിരഞ്ഞെടുത്തത് സജ്നയെയാണ്. തെറ്റായിട്ടുള്ള കാര്യങ്ങൾക്ക് ന്യായികരണം കൊടുക്കാനുണ്ടെന്നാണ് സൂര്യ പറഞ്ഞത്. എന്നെയറിയുന്നവര്‍ക്ക് കാര്യങ്ങളൊക്കെ എന്താണെന്നറിയാമെന്നായിരുന്നു സജ്ന പറഞ്ഞത്. അഡോണിക്ക് ഏണിയാണ് ലഭിച്ചത്. വ്യക്തമായ ഗെയിം പ്ലാനോടെ മറികടക്കുന്നയാളാണ് മണിക്കുട്ടനെന്നും ഏണി ചേരുന്നത് അദ്ദേഹത്തിനാണെന്നും അഡോണി പറഞ്ഞു.

പടക്കമാണ് സജ്ന ഫിറോസിന് ലഭിച്ചത്. ഭാഗ്യലക്ഷ്മിയെയാണ് അവര്‍ തിരഞ്ഞെടുത്തത്. ചെറിയൊരു സ്പാര്‍ക്ക് കിട്ടിയാൽ അതിൽ പിടിച്ച് കയറുമെന്നും അവര്‍ പറയുകയുണ്ടായി. അതേ, ഒരാള്‍ തീകൊണ്ട് നടക്കുകയാണ്, ഞാനെപ്പോഴും ബോംബായി ഇവിടെയുണ്ടാകുമെന്നായിരുന്നു ഭാഗ്യലക്ഷ്മി മറുപടിയും നൽകി. പിന്നീട് എത്തിയത് മജീസിയ ആയിരുന്നു, പശയാണ് ലഭിച്ചത്. മറ്റൊരാളെ ഒട്ടി നിൽക്കുന്നൊരാളായി തോന്നിയത് എയ്ഞ്ചലിനെയാണ് എന്നാണ്. അഡോണിയുമായി എപ്പോഴും ഒട്ടി നിൽക്കുന്നത് കണ്ടിട്ടിട്ടുണ്ടെന്ന് മജീസിയ പറഞ്ഞു. അവനാണ് എനിക്കിവിടെ ബെസ്റ്റ്, സ്പെഷലാണെന്നായിരുന്നു എയ്ഞ്ചൽ മറപടിയും നൽകി.

ഡിംപൽ അനൂപിന്റെ പേരാണ് പറഞ്ഞത്.. തേക്കുന്ന ആൾ ആരാണെന്നാണ് എന്നതായിരുന്നു ഡിംപലിന് ലഭിച്ചത്. ആദ്യം തന്നോടും, പാത്തുവിനോടും ഏറ്റവും കമ്പനി ആയിരുന്ന വ്യക്തി തങ്ങളോട് പറയുന്നതും, പ്രവർത്തിക്കുന്നതും മറ്റൊന്നാണ് അതൊകൊണ്ടുതന്നെ ഈ വീട്ടിലെ തേപ്പുകാരൻ അനൂപ് ആണ് എന്ന് താൻ പറയും എന്ന് ഡിംപൽ പറഞ്ഞു. പാത്തുവും താനും ആയുള്ള വിഷയത്തെ മറ്റൊരു തലത്തിലേക്ക് എത്തിച്ചത് ഡിംപൽ ആണെന്നും അതിനെ തനിക്ക് പരിഹരിക്കാൻ അറിയാം എന്ന മറുപടിയാണ് അനൂപ് നൽകിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X