സായിക്ക് നേരെയുളള ചെരുപ്പേറ്, റംസാന് കടുത്ത ശിക്ഷ നല്‍കി മോഹന്‍ലാല്‍

By Midhun Raj

ബിഗ് ബോസിലെ കഴിഞ്ഞ വീക്ക്‌ലി ടാസ്‌ക്കായ നാട്ടുകൂട്ടം ആവേശകരമായ മല്‍സരത്തിനൊടുവിലാണ് അവസാനിച്ചത്. രണ്ട് ടീമുകളായി തിരിഞ്ഞുളള മല്‍സരത്തില്‍ കോലോത്തുനാട്, കലിംഗ നാട് എന്നിങ്ങനെയായിരുന്നു ടീമിന്‌റെ പേരുകള്‍. വീക്ക്‌ലി ടാസ്‌ക്കിനിടെയാണ് അപ്രതീക്ഷികമായി സായി വിഷ്ണുവിന് നേരെ റംസാന്‍ ചെരുപ്പെറിഞ്ഞത്. സായി തന്നോട് പ്രകോപനപരമായി സംസാരിച്ചതിന് പിന്നാലെയാണ് റംസാന്‍ ചെരുപ്പെറിഞ്ഞത്. എന്നാല്‍ അത് മണിക്കുട്ടന്‌റെ ദേഹത്താണ് കൊണ്ടത്.

ഗ്ലാമര്‍ ലുക്കില്‍ തിളങ്ങി നടി മിത്ര, പുതിയ ചിത്രങ്ങള്‍ കാണാം

റംസാന്‍ ചെരുപ്പെറിഞ്ഞതിന് പിന്നാലെ വീക്ക്‌ലി ടാസ്‌ക്ക് കൈയ്യാങ്കളിയിലേക്ക് നീങ്ങിയിരുന്നു. മണിക്കുട്ടനും കിടിലം ഫിറോസും തമ്മിലാണ് ഉന്തും തളളുമുണ്ടായത്. തുടര്‍ന്ന് സഹമല്‍സരാര്‍ത്ഥികള്‍ ഇവരെ പിടിച്ചുമാറ്റുകയായിരുന്നു. ചെരിപ്പെറിഞ്ഞ സംഭവത്തില്‍ ആ സമയത്ത് തന്നെ റംസാന്‍ മണിക്കുട്ടനോട് മാപ്പ് പറഞ്ഞിരുന്നു. ഇത് വളരെ മോശമായി പോയെന്നാണ് സായിയും മറ്റുളളവരും എല്ലാം റംസാനോട് പറഞ്ഞത്.

തുടര്‍ന്ന് ഇത് വാരാന്ത്യ എപ്പിസോഡില്‍

തുടര്‍ന്ന് ഇത് വാരാന്ത്യ എപ്പിസോഡില്‍ റംസാനോട് മോഹന്‍ലാല്‍ ചോദിച്ചിരുന്നു. വിഷയത്തില്‍ റംസാന് കടുത്ത ശിക്ഷയാണ് ലാലേട്ടന്‍ ഇന്ന് നല്‍കിയത്. ചെറുപ്പെടുത്ത് എറിയുക എന്നത് മ്ലേച്ഛമായ കാര്യമാണെന്ന് ലാലേട്ടന്‍ പറഞ്ഞു. എന്നിട്ട് നീ ചെന്ന് മണിക്കുട്ടനോട് സോറി പറഞ്ഞു. പക്ഷേ നീ ആരെയാണ് ഏറിഞ്ഞത്. മോഹന്‍ലാല്‍ റംസാനോട് ചോദിച്ചു.

നിനക്ക് എന്തിന്‌റെ അസുഖമാണ് മോനെ

നിനക്ക് എന്തിന്‌റെ അസുഖമാണ് മോനെ, നിന്‌റെ ബിപി ചെക്ക് ചെയ്യണം. തിരിച്ചു ഒന്നും ചെയ്യാനോ പറയാനോ അകാത്ത അവസ്ഥയിലാണ് ഇത്തരത്തില്‍ ചെരുപ്പോ സാധാനങ്ങളോ എടുത്തെറിയുന്ന പ്രവൃത്തി ചെയ്യുന്നത്. ഒരാളെ നീ എറിഞ്ഞത് ബാധിച്ചത് രണ്ടുപേരെയാണ്. നീ മാത്രമല്ല ഞങ്ങളും ഇതെല്ലാം കണ്ടുകൊണ്ടിരിക്കുകയാണ്.

തുടര്‍ന്ന് ഞാന്‍ ആരെയും

തുടര്‍ന്ന് ഞാന്‍ ആരെയും ദേഹത്ത് ഏറിയാനല്ല ശ്രമിച്ചതെന്നും ഫോഴ്‌സ് കൂടിപോയതാണെന്നും റംസാന്‍ പറഞ്ഞു. തെറ്റാണെന്ന് ഞാന്‍ മനസിലാക്കുന്നുവെന്നും റംസാന്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് സായി ആണ് നിന്‌റെ നേര്‍ക്ക് ചെരുപ്പ് എറിഞ്ഞതെങ്കില്‍ എന്താകുമായിരുന്നു നിന്‌റെ പ്രതികരണം എന്ന് ലാലേട്ടന്‍ റംസാനോട് ചോദിച്ചു. ടാസ്‌ക്ക് ആയതിനാല്‍ താഴെ ഇറങ്ങാന്‍ പറ്റില്ലായിരുന്നുവെന്നും അവര്‍ ചെയ്ത പോലെ താനും ചെയ്യുമായിരുന്നു എന്നും റംസാന്‍ പറഞ്ഞു.

തുടര്‍ന്ന് റംസാന്‍ ആര്‍ക്കെതിരെയും

തുടര്‍ന്ന് റംസാന്‍ ആര്‍ക്കെതിരെയും അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു എന്ന് സായി ലാലേട്ടനോട് പറഞ്ഞു. തനിക്ക് അത്രയും പ്രാധാന്യം ആയിട്ടുളള വേദി ആയതിനാലാണ് ഞാന്‍ ഇവിടെ നില്‍ക്കുന്നത്. കുറെ സ്വപ്‌നങ്ങളുണ്ട്. റംസാന്‍ ചെയ്തത് തെറ്റാണ്. ആര്‍ക്കെതിരെയും അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു, സായി പറഞ്ഞു.

തുടര്‍ന്ന് വിഷയത്തില്‍ കടുത്ത ശിക്ഷയാണ്

തുടര്‍ന്ന് വിഷയത്തില്‍ കടുത്ത ശിക്ഷയാണ് റംസാന് മോഹന്‍ലാല്‍ നല്‍കിയത്. ഇനിയുളള എല്ലാ നോമിനേഷനുകളിലും റംസാന്‍ ഉണ്ടാകുമെന്ന് ലാലേട്ടന്‍ അറിയിച്ചു. റംസാനെ ആരും നോമിനേറ്റ് ചെയ്യേണ്ടതില്ല. പിന്നാലെ മറ്റൊരു പണിഷ്‌മെന്റും റംസാന് മോഹന്‍ലാല്‍ നല്‍കി. ഇംപോസിഷന്‍ എഴുതി പതിനാല് തവണ സ്വിമ്മിംഗ് പൂളില്‍ പോയി ചാടാനാണ് ലാലേട്ടന്‍ ആവശ്യപ്പെട്ടത്.

ഇനി മുതല്‍ ബിഗ് ബോസ്

ഇനി മുതല്‍ ബിഗ് ബോസ് വീട്ടിലെ നിയമങ്ങള്‍ ഞാന്‍ കൃത്യമായി പാലിക്കുന്നതാണ് എന്ന് പതിനാല് തവണ എഴുതണം. ഓരോ തവണ എഴുതുമ്പോഴും സ്വിമ്മിംഗ് പൂളില്‍ ചാടുകയും വേണം എന്നതായിരുന്നു ശിക്ഷ. തുടര്‍ന്ന് അഞ്ചില്‍ കൂടുതല്‍ തവണ ചാടിയ റംസാനോട് മതിയാക്കാനും ഇങ്ങോട്ട് വിളിക്കാനും മല്‍സരാര്‍ത്ഥികളോട് മോഹന്‍ലാല്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X