twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മല്‍സരാര്‍ത്ഥികള്‍ക്ക് വിഷുകൈനീട്ടവുമായി ലാലേട്ടന്‍, വിഷു ആഘോഷമാക്കി ബിഗ് ബോസ് ഹൗസ്‌

    By Midhun Raj
    |

    ബിഗ് ബോസ് മൂന്നാം സീസണിന്‌റതായി വന്ന വിഷു എപ്പിസോഡ് ശ്രദ്ധേയമായിരുന്നു. ഷോയുടെ അറുപതാം എപ്പിസോഡ് കൂടിയാണ് ഇന്ന് സംപ്രേക്ഷണം ചെയ്തത്. മല്‍സരാര്‍ത്ഥികള്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്നാണ് ലാലേട്ടന്‍ ഇന്ന് ഷോ ആരംഭിച്ചത്. പിന്നാലെ ബിഗ് ബോസ് മല്‍സരാര്‍ത്ഥികളുടെ കുടുംബാംഗങ്ങളും വീഡിയോയിലൂടെ ആശംസകള്‍ നേര്‍ന്ന് എത്തി. പരമ്പരാഗത രീതിയിലുളള വസ്ത്രങ്ങള്‍ അണിഞ്ഞാണ് മല്‍സരാര്‍ത്ഥികള്‍ ഇന്ന് വിഷു എപ്പിസോഡില്‍ എത്തിയത്.

    സ്വിം സ്യൂട്ടില്‍ തിളങ്ങി നടി ചേതന, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

    കുടുംബാംഗങ്ങള്‍ക്ക് പിന്നാലെ ബിഗ് ബോസും മോഹന്‍ലാലിനും മല്‍സരാര്‍ത്ഥികള്‍ക്കും വിഷു ആശംസകള്‍ നേര്‍ന്നിരുന്നു. ഇതിനിടെ അകത്തേക്ക് വരാന്‍ ആഗ്രഹമുണ്ടെന്ന് ലാലേട്ടന്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് മല്‍സരാര്‍ത്ഥികളെല്ലാം അദ്ദേഹത്തെ വീടീനുളളിലേക്ക് സ്വാഗതം ചെയ്തു. എന്നാല്‍ പ്രോട്ടോകോള്‍ ഉളളതിനാല്‍ വരാന്‍ സാധിക്കില്ലെന്ന് ലാലേട്ടന്‍ ഇത്തവണയും പറയുകയായിരുന്നു.

    പതിവില്‍ നിന്നും വ്യത്യസ്തമായി

    പതിവില്‍ നിന്നും വ്യത്യസ്തമായി വേദിയിലുളള സോഫയില്‍ ഇരുന്നാണ് ഇത്തവണ ലാലേട്ടന്‍ മല്‍സരാര്‍ത്ഥികളോട് സംസാരിച്ചത്. അതേസമയം വിഷുദിനത്തില്‍ മല്‍സരാര്‍ത്ഥികള്‍ക്ക് വിഷുകൈനീട്ടം നല്‍കിയിരുന്നു നടന്‍. വളരെയധികം സന്തോഷത്തോടെ ആണ് മല്‍സരാര്‍ത്ഥികള്‍ മോഹന്‍ലാലിന്റെ വിഷു കൈനീട്ടം സ്വീകരിച്ചത്. തുടര്‍ന്ന് എല്ലാവരും അവരുടെ വിഷു ഓര്‍മ്മകള്‍ അദ്ദേഹത്തിന് മുന്‍പില്‍ പങ്കുവെച്ചു.

    പലരും വിഷുകൈനീട്ടം

    പലരും വിഷുകൈനീട്ടം ലാലേട്ടന്‌റെ കൈയ്യില്‍ നിന്നും ലഭിച്ചതിലുളള സന്തോഷം പങ്കുവെച്ചു. കുടുംബാംഗങ്ങളെ കണ്ട ശേഷം ഇമോഷണലായാണ് ഡിംപല്‍ സംസാരിച്ചത്. പപ്പയെ ആദ്യമായാണ് ഒരു ഇന്റര്‍നാഷണല്‍ ചാനലിലൂടെ ഇങ്ങനെ കാണിക്കുന്നതെന്നും അതില്‍ തനിക്ക് വലിയ സന്തോഷമുണ്ടെന്നും ഡിംപല്‍ പറഞ്ഞു. വിഷുകൈനീട്ടം വല്യമ്മച്ചിയാണ് തനിക്ക് മൂന്ന് വര്‍ഷം മുന്‍പ് വരെ തന്നതെന്നും ഇപ്പോള്‍ വല്യമ്മച്ചി കൂടെയില്ലെന്നും ലാലേട്ടന്‌റെ കൈയ്യില്‍ നിന്നും ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് വികാരധീനനായി അഡോണിയും പറഞ്ഞു.

    അതേസമയം മല്‍സരാര്‍ത്ഥികള്‍

    അതേസമയം മല്‍സരാര്‍ത്ഥികള്‍ വിഷു ഓര്‍മ്മകള്‍ പങ്കുവെച്ചതിന് പിന്നാലെ രണ്ട് ഗ്രൂപ്പായി തിരിഞ്ഞ് പായസമുണ്ടാക്കാന്‍ മോഹന്‍ലാല്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് എ, ബി ഗ്രൂപ്പുകളായി തിരിഞ്ഞ് മല്‍സരാര്‍ത്ഥികള്‍ രണ്ട് തരം പായസമുണ്ടാക്കി. ഇതിനിടെ മണിക്കുട്ടന്‌റെ പാട്ടിനൊത്ത് ഡാന്‍സ് കളിച്ചിരുന്നു എല്ലാവരും. ഒടുവില്‍ മോഹന്‍ലാല്‍ രണ്ട് ഗ്രുപ്പുകളുടെയും പായസം രുചിച്ചുനോക്കി.

    ണ്ട് ഗ്രുപ്പുകളോടും പായസം

    രണ്ട് ഗ്രുപ്പുകളോടും പായസം നന്നായിട്ടുണ്ടെന്നാണ് ലാലേട്ടന്‍ പറഞ്ഞത്. പിന്നാലെ സ്‌കിറ്റും ഡാന്‍സും അവതരിപ്പിച്ചും മല്‍സരാര്‍ത്ഥികള്‍ മോഹന്‍ലാലിന് മുന്‍പില്‍ എത്തി. സ്‌കിറ്റില്‍ പൊട്ടിച്ചിരിപ്പിക്കുന്ന പെര്‍ഫോമന്‍സാണ് നോബി കാഴ്ചവെച്ചത്. കൂടാതെ മറ്റ് മല്‍സരാര്‍ത്ഥികളുടെ പ്രകടനവും ശ്രദ്ധേയമായി മാറി. വിഷു എപ്പിസോഡില്‍ എല്ലാവര്‍ക്കുമായി സദ്യയും ഒരുക്കിയിരുന്നു ബിഗ് ബോസ്. കൂടാതെ മല്‍സരാര്‍ത്ഥികള്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്ന് സ്റ്റാര്‍ സിംഗര്‍ ജഡ്ജസും എത്തിയിരുന്നു. വിഷു കൈനീട്ടം, സമ്മാനങ്ങള്‍ എന്നിവയ്‌ക്കൊപ്പം ഉറിയടി മല്‍സരം, പടക്കം പൊട്ടിക്കല്‍ തുടങ്ങിയവയും വിഷു എപ്പിസോഡില്‍ ബിഗ് ബോസ് ഹൗസില്‍ നടന്നു.

    English summary
    bigg boss malayalam season 3: mohanlal given vishu kai neettam to contestants
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X