സായ് വിഷ്ണുവിന്റെ ഉടുമുണ്ട് നഷ്ടപ്പെട്ടത് ഇങ്ങനെയാണ്, മോഷ്ടിച്ചയാളെ കണ്ടെത്തി മോഹൻലാൽ
അപ്രതീക്ഷിത സംഭവങ്ങളായിരുന്നു കഴിഞ്ഞ വാരം ബിഗ് ബോസ് ഹൗസിൽ സംഭവിച്ചത്. സംഭവബഹുലമായ ഒരു ആഴ്ചയായിരുന്നു കടന്നു പോയത്. നിരവധി പ്രശ്നങ്ങൾക്കാണ് ഹൗസ് സാക്ഷിയായത്. പതിവ് പോലെ വഴക്കും കയ്യാങ്കളികളും ഈ ആഴ്ചയിലും ഹൗസിലുണ്ടായിരുന്നു. അൽപം കൂടുതലായിരുന്നു.
ഭാവനയുടെ സ്റ്റൈലൻ ചിത്രങ്ങൾ വൈറലാകുന്നു, കാണാം
ബിഗ് ബോസ് നൽകുന്ന ഫിസിക്കൽ വീക്കിലി ടാസ്ക്ക് എപ്പോഴും ബിഗ് ബോസ് ഹൗസിൽ വലിയ പ്രശ്നം സൃഷ്ടിക്കാറുണ്ട്. പോയവാരവും കായികപരമായിട്ടുള്ള ടാസ്ക്ക് ആയിരുന്നു മത്സരാർഥികൾക്കായി ബിഗ് ബോസ് നൽകിയത്. ഇതും പതിവ് പോലെ ഹൗസിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചു. ടാസ്ക്കിനിടെ ക്യാപ്റ്റനായിരുന്ന സായ് വിഷ്ണുവിന്റെ ഉടുമുണ്ട് കാണാതായത് ഹൗസിൽ ചെറിയ സംസാര വിഷയമായിരുന്നു. ഇതിന്റെ പേരിൽ സായിയെ എതിർ ടീം അംഗങ്ങൾ പരിഹസിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിത സായിയുടെ മുണ്ട് എടുത്ത ആളിനെ മോഹൻലാൽ കയ്യോടെ പിടികൂടിയിരിക്കുകയാണ്.

ബിഗ് ബോസ് ടാസ്ക്കിനായി നൽകിയ വസ്ത്രങ്ങൾ ശേഖരിക്കുന്നതിനിടെയാണ് സായിയുടെ മുണ്ട് നഷ്ടപ്പെടുന്നത്. എന്നാൽ ഇത് എങ്ങനെയാണ് നഷ്ടപ്പട്ടത് എന്നത് അദ്ദേഹത്തിന് വ്യക്തമായിരുന്നില്ല. മോഹൻലാൽ വാരാന്ത്യം എപ്പിസോഡിൽ എത്തിയപ്പോൾ ഇതിനെ കുറിച്ച് ചോദിക്കുകയും ചെയ്തിരുന്നു. എന്നാൽ തനിക്ക് ഇതിനെ കുറിച്ച് കൃത്യമായ ഓർമയില്ല എന്നായിരുന്നു സായ് പറഞ്ഞത്. എന്നാൽ മോഹൻലാൽ അത് കണ്ടെത്താൻ സഹായിക്കുകയായിരുന്നു.

ആരായിരിക്കും മുണ്ട് എടുക്കാൻ സാധ്യതയെന്ന് സായിയോട് തന്നെ മോഹൻലാൽ ചോദിച്ചിരുന്നു. എന്നാൽ സായിക്ക് കൃത്യമായ പേരുകൾ നൽകാൻ കഴിഞ്ഞില്ല. സംശയമുള്ള രണ്ട് പേരുടെ പേരുകൾ പറയാൻ മോഹൻലാൽ സായിയോട് പറഞ്ഞു. മുണ്ട് എടുത്ത ആളിനെ തനിക്ക് അറിയാമെന്നും സായ് പറയുന്ന പേര് ശരിയാണെങ്കിൽ താൻ കൈ പൊക്കുമെന്നും മോഹൻലാൽ പറഞ്ഞു. അനൂപ് കൃഷ്ണന്റേയും ഭാഗ്യലക്ഷ്മിയുടേയും പേരുകളാണd സായ് പറഞ്ഞത് സംശയിക്കാനുള്ളകാരണവും പറഞ്ഞിരുന്നു.

ഭാഗ്യലക്ഷ്മിയുടെ പേര് പറഞ്ഞപ്പോൾ മോഹൻലാൽ കൈ പൊക്കുകയായിരുന്നു. പിന്നീട് കള്ളച്ചിരിയോടെ ഭാഗ്യലക്ഷ്മി കൈ ഉയർത്തി കൊണ്ട് എഴുന്നേൽക്കുകയായിരുന്നു. രസകരമായിട്ടാണ് നടന്ന സംഭവം ഭാഗ്യലക്ഷ്മി പറഞ്ഞത്. മുണ്ട് മോഷ്‍ടിക്കുന്നതിനെ കുറിച്ചും ടാസ്‍കില്‍ ഉണ്ടായിരുന്നു. തന്റെ ജോലി കൂടുതല്‍ വസ്‍ത്രങ്ങള്‍ ശേഖരിക്കുകയായിരുന്നു അത്രയേ താൻ ചെയ്തുള്ളുവെന്ന് ഭാഗ്യലക്ഷ്‍മി ചിരിച്ചുകൊണ്ടു പറഞ്ഞു. ഇത് മറ്റുള്ളവരും ചിരിയോടെയാണ് കേട്ടത്. സായിയുടെ മുണ്ട് മോഷണം ബിഗ് ബോസ് ഹൗസിൽ ചിരി പടർത്തിയിരുന്നു. മോഹൻലാലും ഇതിൽ പങ്കുചേർന്നു. സായ് വിഷ്‍ണുവും വളരെ രസകരമായിട്ടാണ് മറുപടി നൽകിയത്.

വീക്കിലി ടാസ്ക്കിനെ കുറിച്ച് അംഗങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു സായിയുടെ മുണ്ട് നഷ്ടപ്പെട്ടതിനെ കുറിച്ച് മോഹൻലാൽ ചോദിച്ചത്. കൂടാതെ ടാസ്ക്കിനെ കുറിച്ചും മോഹൻലാൽ ചോദിച്ചിരുന്നു. മികച്ച പ്രകടനമായിരുന്നു എല്ലാവരും കാഴ്ചവെച്ചതെന്നാണ് മോഹൻലാൽ പറഞ്ഞത്. കൂടാതെ സായ് വിഷ്ണുവിന്റെ ക്യാപ്റ്റൻസിയെ നടൻ അഭിനന്ദിക്കുകയും ചെയ്തിരുന്നു.


Click it and Unblock the Notifications