For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയും എലിമിനേഷനും; ചില സംഭവങ്ങള്‍ ഇന്ന് നടക്കും, ലാലേട്ടന്റെ വാക്കുകള്‍ ചര്‍ച്ചയാവുന്നു

  |

  സംഭവബഹുലമായി ബിഗ് ബോസ് സീസണ്‍ 4 മുന്നോട്ട് പോവുകയാണ്. നാടകീയ മുഹൂര്‍ത്തങ്ങളാണ് ഓരോ നിമിഷവും ഹൗസില്‍ അരങ്ങേറുന്നത്. മാർച്ച് 27 ന് 17 മത്സരാര്‍ത്ഥികളുമായി ആരംഭിച്ച ഷോ നാലാം ആഴ്ചയിലേയ്ക്ക് പ്രവേശിക്കുകയാണ്. മൂന്ന് ആഴ്ചകള്‍ പിന്നിടുമ്പോള്‍ തന്നെ ബിഗ് ബോസ് ഹൗസിന്റെ സ്ഥിതിഗതികള്‍ മാറിയിട്ടുണ്ട്. മത്സരാര്‍ത്ഥികള്‍ പൂര്‍ണ്ണമായും ഗെയിമില്‍ പ്രവേശിച്ചിരിക്കുകയാണ്. വാശിയേറിയ ഒരു പോരാട്ടമാണ് ഇപ്പോള്‍ വീട്ടില്‍ നടക്കുന്നത്. 100 ദിവസം നില്‍ക്കണമെന്നാണ് എല്ലാവരുടേയും ആഗ്രഹം.

  സൈക്കോ വിളിക്ക് മാപ്പ് പറഞ്ഞ് ഡെയ്‌സി, ഡോക്ടറിന്റെ പ്രതികരണം ചര്‍ച്ചയാവുന്നു...

  തുടക്കത്തില്‍ തന്നെ കഴിഞ്ഞ സീസണുകളില്‍ നിന്ന് വ്യത്യസ്തമായിരിക്കും നാലാം ഭാഗമെന്ന് അവതാരകനായ മോഹന്‍ലാല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അത് സാധൂകരിക്കുന്ന തരത്തിലുള്ള ഗെയിമും ടാസ്‌ക്കുമാണ് ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്ക് നല്‍കുന്നത്‌. അത്ര എളുപ്പമായിരിക്കില്ല ഇത്തവണത്തെ ബിഗ് ബോസ് യാത്ര.

  അടുക്കളയില്‍ കയറിയ ലക്ഷ്മിയുടെ അടുത്ത നാടകം എന്റെ പിരീഡ്‌സ് ആകും; അത് തന്നെ നടക്കും, നിമിഷയോട് ഡെയ്‌സി

  പ്രേക്ഷകരും മത്സരാര്‍ത്ഥികളും ഒരുപോലെ കാത്തിരിക്കുന്ന എപ്പിസോഡാണ് മോഹന്‍ലാല്‍ എത്തുന്ന വാരാന്ത്യത്തിലേത്. എവിക്ഷന്‍ എന്നതില്‍ ഉപരി മത്സരാര്‍ത്ഥികള്‍ക്ക് ഉഗ്രന്‍ പണിയുമായിട്ടാവും താരം ശനി, ഞായര്‍ ദിവസങ്ങളില്‍ എത്തുക. പ്രേക്ഷകരുടെ പ്രതികരണങ്ങളാണ് വാരാന്ത്യത്തില്‍ താരം പങ്കുവെയ്ക്കുന്നത്. നിരവധി സംഭവ വികാസങ്ങളായിരുന്നു മൂന്നാം വാരം ബിഗ് ബോസ് ഹൗസില്‍ നടന്നത്. നിരവധി നിയമലംഘനങ്ങള്‍ക്കും
  വഴക്കുകള്‍ക്കും ഹൗസ് വേദിയായിരുന്നു. ഇന്നത്തെ വാരാന്ത്യം എപ്പിസോഡ് സംഭവബഹുലമായിരിക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. മോഹന്‍ലാല്‍ ചെറിയൊരു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

  മോഹന്‍ലാലിന്റെ പുതിയ വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളില്‍ ഇന്നത്തെ എപ്പിസോഡിനെ കുറിച്ചുള്ള ചര്‍ച്ച സജീവമായിരിക്കുകയാണ്. വിഷു ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്കിടയിലും അവിചാരിതമായ ചില സംഭവ വികാസങ്ങള്‍ക്ക് ബിഗ് ബോസ് ഹൗസ് വേദിയാവുമെന്നാണ് വീഡിയോയില്‍ മോഹന്‍ലാല്‍ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ...'സര്‍വ്വ ഐശ്വര്യത്തിന്റെ സന്ദേസവുമായി എത്തുന്ന വിഷു, തമസ്സില്‍ നിന്ന് പ്രകാശത്തിലേക്കുള്ള ഉയത്തെഴുന്നേല്‍പ്പിന്റെ വിഷു ആഘോഷങ്ങളുടെ നിര നിമിഷങ്ങളിലാണ് ബിഗ് ബോസ് വീട്ടിലെ ഈ വാരാന്ത്യം. ആഘോഷങ്ങളുടെ ഭാഗമാകാന്‍ ഞാനും ഉണ്ടാകും. പക്ഷേ ആ രസകര മുഹൂര്‍ത്തങ്ങളിലും പ്രേക്ഷകര്‍ക്കായി ചില അവിതാരിത സംഭവ വികാസങ്ങള്‍ ഒരുക്കിവെച്ചിട്ടുണ്ടാവും ബിഗ് ബോസ് വീട്ടില്‍', മോഹന്‍ലാല്‍ പറയുന്നു.

  ഈ വീഡിയോ പുറത്തു വന്നതു മുതല്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരാധകരുടെ ഇടയില്‍ ചര്‍ച്ചയാവുകയാണ്. ബിഗ് ബോസ് നാലാം ആഴ്ചയിലേയ്ക്ക് കടക്കുകയാണ്. ഇതുവരേയും വൈല്‍ഡ് കാര്‍ഡ് എന്‍ട്രി എത്തിയിട്ടില്ല. സാധാരണ മോഹന്‍ലാല്‍ എത്തുന്ന വാരാന്ത്യം എപ്പിസോഡിലാവും പുതിയ ആളുകള്‍ എത്തുക. അതിനാലാണ് വൈല്‍ഡ് കാര്‍ഡ് വീണ്ടും ചര്‍ച്ചയായത്. അതേസമയം വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയെ കുറിച്ച് ഒരു സൂചനയും ഇതുവരെ നല്‍കിയിട്ടില്ല.

  Recommended Video

  തന്റെ ആദ്യ പ്രണയം അമ്പലത്തിലെ പൂജാരിയോടായിരുന്നു: ലക്ഷ്മി പ്രിയ | Filmibeat Malayalam

  ആറ് പേരാണ് ഇത്തവണ എവിക്ഷനില്‍ എത്തിയിരിക്കുന്നത്. ഞായറാഴ്ച ഈസ്റ്റര്‍ ആയത് കൊണ്ട് ശനിയാഴ്ചയായിരിക്കും എലിമിനേഷന്‍ നടക്കുക എന്നാണ് ആരാധകരുടെ നിരീക്ഷണം. ജാസ്മിന്‍, ലക്ഷ്മിപ്രിയ, അഖില്‍, ശാലിനി, ഡെയ്‌സി, അശ്വിന്‍, നവീന്‍ എന്നിവരാണ് ഇത്തവണ എവിക്ഷനില്‍ എത്തിയിരിക്കുന്നത്. അശ്വിന്‍, ഡെയ്‌സി എന്നിവരുടെ കാര്യം അല്‍പം പരുങ്ങലിലാണ്. ഇരുവര്‍ക്കും വോട്ട് കുറവാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. അതേസമയം ബിഗ് ബോസ് സീസണ്‍ 4 ല്‍ ഏറ്റവും കൂടുതല്‍ ക്യാമറ സ്‌പെയിസ് ലഭിക്കുന്ന മത്സരാര്‍ത്ഥികളിലൊരാളാണ് ഡെയ്‌സി. കഴിഞ്ഞ വാരം വീടിനുള്ളില്‍ ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ നടന്നതും ഡെയ്‌സിയെ ചുറ്റിപ്പറ്റിയാണ്.

  English summary
  Bigg Boss Malayalam Season 3 Mohanlal Opens Up About Hide Some weekly episode surprise,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X