ഭാഗ്യലക്ഷ്മി മാത്രം ബിഗ് ബോസ് ഫിനാലെയ്ക്കെത്തിയില്ല, വരാത്തതിന്റെ കാരണം പറഞ്ഞ് മോഹൻലാൽ
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ബിഗ് ബോസ് സീസൺ 3 ആരംഭിക്കുന്നത്. കൊവിഡ് ടെസ്റ്റ് നടത്തിയതിന് ശേഷമാണ് താരങ്ങൾ മത്സരത്തിനായി ഹൗസിലെത്തിയത്. ബിഗ് ബോസ് സീസൺ 2 അവസാനിച്ച് ഒരു വർഷം ആകുന്നതിന് മുമ്പാണ് സീസൺ3 തുടങ്ങുന്നത്. 2021 ഫെബ്രുവരി 14 നാണ് ബിഗ് ബോസ് സീസൺ 3 തുടങ്ങുന്നത്. വൻ ആഘോഷത്തോടെയാണ് ഷോ തുടങ്ങിയത്.

14 മത്സരാർഥികളുമായിട്ടാണ് ബിഗ് ബോസ് സീസൺ 3 ആരംഭിക്കുന്നത്. മണിക്കുട്ടൻ, നോബി, ഭാഗ്യലക്ഷ്മി, കിടിലൻ ഫിറോസ് എന്നിങ്ങനെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായിരുന്നു ബിഗ് ബോസ് ഷോയിൽ എത്തിയത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളോടൊപ്പം പുതുമുഖങ്ങളും ഷോയിലൂടെ പ്രേക്ഷകരുടെ മുന്നിൽ എത്തിയിരുന്നു. സായി, ഡിംപൽ, ഋതുവുമൊക്ക ചെറിയ സമയം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറുകയായിരുന്നു.
ഷോ അവസാനത്തിലേയ്ക്ക് കടക്കുമ്പോൾ ഫൈനലിസ്റ്റുകൾക്കൊപ്പം ബിഗ് ബോസ് സീസൺ 3യിലെ ഒരു മത്സരാർഥിയൊഴികെ എല്ലാവരും ഫിനാലെയിൽ എത്തിയിട്ടുണ്ട്. ഭാഗ്യലക്ഷ്മിയായിരുന്നു ബിഗ് ബോസ് ഫിനാലെയ്ക്ക് എത്താതിരുന്നത്. ഷോയുടെ തുടക്കത്തിൽ തന്നെ മോഹൻലാൽ ഭാഗ്യലക്ഷ്മി വരാത്തതിനെ കുറിച്ച് പറഞ്ഞിരുന്നു. ചില വ്യക്തിപരമായ കാര്യങ്ങൾ മൂലമാണ് ഭാഗ്യലക്ഷ്മി വരാത്തതെന്നാണ് മോഹൻലാൽ പറഞ്ഞത്. മറ്റുള്ളവരെ ഏറെ സന്തോഷത്തോടെയാണ് ബിഗ് ബോസ് ഫിനാലെ വേദിയിലേയ്ക്ക് മോഹൻലാൽ സ്വാഗതം ചെയ്തത്.
ബിഗ് ബോസ് സീസൺ 3 ൽ 14 ാം മത്തെ മത്സരാർഥിയായിട്ടായിരുന്നു ഭാഗ്യലക്ഷ്മി എത്തിയത്. 49ാം ദിവസമാണ് ഷോയിൽ നിന്ന് പുറത്താകുന്നത്. ഷോയിലായിരിക്കവെ പലതവണ പുറത്ത് പോകണമെന്ന് ഭാഗ്യലക്ഷ്മി ബിഗ് ബേസിനോട് അഭ്യർത്ഥിച്ചിരുന്നു. ബിഗ് ബേസ് സീസൺ 3 ലെ മികച്ച മത്സരാർഥിയായിരുന്നു താരം. ഏറെ സന്തേഷത്തോടെയാണ് 49ാം ദിവസം ഹൗസിൽ നിന്ന് പുറത്ത് പോകുന്നത്. ഭാഗ്യലക്ഷ്മി സന്തോഷത്തോടെയാണ് പോയതെങ്കിലും മറ്റുള്ള മത്സരാർഥികളെ അന്ന് അത് ഞെട്ടിച്ചിരുന്നു.


Click it and Unblock the Notifications











