സജ്നയെ തല്ലിയത് ശരിയായില്ല, ഫിറോസിനോട് ദേഷ്യപ്പെട്ട് മോഹൻലാൽ, ഒടുവിൽ രസകരമായ പണിയും

ബിഗ് ബോസ് ഹൗസിൽ ഏറ്റവും കൂടുതൽ ചർച്ചയായ സംഭവമായിരിരുന്നു ഫിറോസിന്റേയും സജിനയുടേയും പ്രാങ്ക്. മണിക്കുട്ടനും സജ്നയും ടാസ്ക്കിനിടെ ഒരുമിച്ച് ആപ്പിൾ കഴിക്കുന്നത് പോലെ അഭിനയിച്ചിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രാങ്ക് അരങ്ങേറിയത്. ഇതിന് ഇവരോടൊപ്പം അനൂപും ഒപ്പമുണ്ടായിരുന്നു. മണിക്കുട്ടനുമായി ആപ്പിൾ കഴിച്ചുവെന്ന പേരിൽ ഫിറോസ് സജ്നയെ തല്ലുന്നതായി കാണിച്ചതോടെയാണ് ഇത് ബിഗ് ബോസ് ഹൗസിൽ വലിയ സംഭവമായി മാറുകയായിരുന്നു.

sajina- firoz

സ്ത്രീകളെ തല്ലുന്നതെന്തിനാണെന്നും ഭർത്താവാണെന്ന് കരുതി തല്ലാമോ എന്നും ഇത് കുട്ടികളൊക്കെയുള്ള കുടുംബാംഗങ്ങൾ കാണുന്ന ഷോയാണെന്നും പറഞ്ഞ് സന്ധ്യയും ഡിംപലും ഫിറോസിനെതിരെ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഒപ്പം സജ്നയെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഒടുവിൽ ഇത് പ്രാങ്കാണെന്ന് എല്ലാവരോടും പറയുകയായിരുന്നു.

ഈ സംഭവം മോഹൻലാൽ സജ്നയോടും ഫിറോസിനോടും ചോദിച്ചിരുന്നു. വളരെ സീരിയസ് ആയിട്ടാണ് മോഹൻലാൽ ഇക്കാര്യം സംസാരിച്ചത്. ഇങ്ങനെയൊരു കഥയുണ്ടാക്കി ഒരു സ്ത്രീയെ തല്ലുന്നത് ശരിയായ കാര്യമാണോ എന്നാണ് മോഹൻലാൽ ചോദിക്കുന്നുണ്ട്. നമ്മുടെ നിയമ പുസ്തകത്തിൽ സ്ത്രീയെ തല്ലുന്നത് തെറ്റായ കാര്യമാണെന്ന് പറയുന്നുണ്ടെന്നും മോഹൻലാൽ പറഞ്ഞു. എന്നാൽ തല്ലിയത് അല്ലെന്ന് ഫിറോസും സജ്നയും ഉറപ്പിച്ച് പറഞ്ഞെങ്കിലും മോഹൻലാൽ ആ വിഷയത്തിൽ രൂക്ഷമായിട്ടാണ് പ്രതികരിച്ചത്.

പിന്നീട് അനൂപിനോടും മണിക്കുട്ടനോടും ഡിംപലിനോടും ഇതിനെ കുറിച്ച് ചോദിക്കുന്നുണ്ട്. പ്രാങ്ക് ആയാലും എന്താണെങ്കിലും ഇത്തരത്തിൽ ചെയ്യാൻ പാടില്ലെന്നാണ് മണിക്കുട്ടൻ പറയുന്നത്. അനൂപും മോശമാണെന്ന് പറയുന്നുണ്ട്. തല്ലി പ്രാക്ടീസ് ചെയ്യുന്നത് താൻ കണ്ടുവെന്ന് ഋതുവും പറഞ്ഞു. പ്രാങ്കാണെന്ന് മനസ്സിലായത് കൊണ്ടാണ് ഇടപെടാതിരുന്നതെന്നും ഋതു പറഞ്ഞു. എന്നാൽ ഗൗരവത്തോടെയായിരുന്നു മോഹൻലാൽ ഈ വിഷയത്തെ കണ്ടത്. എല്ലാ പ്രാവശ്യവും നിങ്ങളുമായിട്ട് എനിക്ക് വഴക്കുണ്ടാക്കേണ്ടി വരുമല്ലോ ഫിറോസ് എന്നും മോഹൻലാൽ ദേഷ്യത്തോടെ ചോദിക്കുന്നുണ്ട്. ഹൗസ് അംഗങ്ങൾ മുഴുവനും നിശബ്ദതയോടെയാണ് മോഹൻലാലിന്റെ വാക്കുകൾ ശ്രവിച്ചത്. എന്നാൽ ഒടുവിൽ താൻ പ്രാങ്ക് ചെയ്തതാണെന്ന് മോഹൻലാൽ വെളിപ്പെടുത്തി. മോഹൻലാലിന്റെ പെരുമാറ്റത്തിൽ എല്ലാവരും ശരിക്കും ഞെട്ടിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X