ഫിറോസ് ഖാന് വീണ്ടും എട്ടിന്റെ പണി, ചെയ്ത തെറ്റിന് മൂന്ന് ദിവസത്തെ കിടിലൻ ശിക്ഷ നൽകി മോഹൻലാൽ
മികച്ച പ്രേക്ഷക സ്വീകാര്യത നേടി ബിഗ് ബോസ് സീസൺ 3 മുന്നോട്ട് പോകുകയാണ്. ആഴ്ചകൾ കഴിയുന്തോറും മത്സരവും മുറുകി വരുകയാണ്. നിരവധി നടകീയ സംഭവങ്ങളാണ് ഓരോ ദിവസവും ഹൗസിനുള്ളിൽ അരങ്ങേറുന്നത്. ചെറിയ പ്രശ്നത്തിൽ തുടങ്ങുന്ന പല കാര്യങ്ങളും പിന്നീട് വലിയ വഴക്കായി മാറാറുണ്ട്. പലതും കയ്യാങ്കളിയിൽ വരെ എത്താറുണ്ട്.
ബിഗ് ബോസ് ഹൗസിന് അകത്തും പുറത്തും ഏറ്റവും കൂടുതൽ ചർച്ചയാകുന്ന പേരാണ് ഫിറോസ് ഖാൻ. ഷോ കഴിഞ്ഞ് രണ്ട് ആഴ്ച കഴിഞ്ഞപ്പോഴാണ് വൈൽഡ് കാർഡ് എൻട്രിയിലൂടെ ഫിറോസ് ഖാനും ഭാര്യ സജ്നയും എത്തുന്നത്. ഇവർ ഷോയിൽ എത്തിയ തൊട്ട് അടുത്ത ദിവസം മുതൽ തന്നെ സജ്ന- ഫിറോസ് പേരുകൾ ഹൗസിൽ ചർച്ചയാവുകയായിരുന്നു. ബിഗ് ബോസും മോഹൻലാലും ഇവർക്ക് പല തവണ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.

ഇപ്പേഴിത വീണ്ടും പുതിയ പ്രശ്നം സൃഷ്ടിച്ചിരിക്കുകയാണ് ഫിറോസ് ഖാൻ. മത്സരാർഥികൾ ആരും ശ്രദ്ധിക്കാതെ പോയത് ബിഗ് ബോസ് കണ്ടെത്തിയിരിക്കുകയാണ്. ഇത് ഞയറാഴ്ച എത്തിയ മോഹൻലാലിനോട് പറയുകയും ചെയ്തു. വീടുനുള്ളിൽ തുപ്പുകയായിരുന്നു ഇദ്ദേഹം. ഫോൺ വഴി, കുഞ്ഞ് ലുക്കാണ് ഇക്കാര്യ മോഹൻലാലിനെ വിളിച്ച് അ അറിയിച്ചിരിക്കുന്നത്. ഫിറോസ് എന്ന് മാത്രമായിരുന്നു ലുക്ക് പുറഞ്ഞത്.

മോഹൻലാൽ ഇക്കാര്യം ഫിറോസ് ഖാനോടും കിടിലൻ ഫിറോസിനോടും ചോദിച്ചിരുന്നു. ആദ്യം കിടിലൻ ഫിറോസിനോടാണ് ചോദിച്ചത്. ഇതിന് മുൻപ് ആപ്പിൾ പുറത്തേയ്ക്ക് എറിഞ്ഞത് ലൂക്ക് കണ്ടു പിടിച്ചിരുന്നു. എന്നാൽ താൻ വീടിന് അകത്ത് തുപ്പിയിട്ടില്ലെന്ന് കിടിലൻ ഫിറോസിന്റെ മറുപടി. പിന്നീട് ഫിറോസ് ഖനോട് ഇതേ ചോദ്യം ആവർത്തിച്ചു. ചെയ്തിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റേയും മറുപടി. പിന്നീട് മോഹൻലാൽ ഒരു വീഡിയോ കാണിച്ച് കൊടുക്കുകയായിരുന്നു. ഇതിൽ ഫിറോസ് ഖാൻ ബിഗ് ബോസ് ഹൗസിലെ പൂന്തോട്ടത്തിൽ തുപ്പുന്നതായിരുന്നു. സംസാരിച്ച് കൊണ്ടിരിക്കവെയാണ് ഫിറോസ് തുപ്പുന്നത്.

പിന്നീട് ഇതിനെ കുറിച്ച് മോഹൻലാൽ സജ്നയോട് ചോദിക്കുകയും ചെയ്തിരുന്നു. ഫിറോസിനെപിന്തുണച്ച് സംസാരിക്കുകയായിരുന്നു സജ്ന. ഞാൻ ഇത്തരത്തിലുള്ള കുസൃതികൾ കാണിക്കാറുണ്ട്. എന്നാൽ ഫിറോസാണ് തന്നെ ശാസിക്കാറുള്ളത്. ഇപ്പോൾ എന്ത് സംഭവിച്ചെന്ന് അറിയില്ലെന്നും സജ്ന പറഞ്ഞു. തുടർന്ന് മോഹൻലാൽ ഇവർക്കുള്ള ശിക്ഷ നൽകുകയും ചെയ്തു. ഫിറോസ് ആണ് തെറ്റ് ചെയ്തതെങ്കിലും ശിക്ഷ സജ്നയും അനുഭവിക്കണമെന്നും മോഹൻലാൽ പറഞ്ഞു.
Recommended Video

ക്യാപ്റ്റൻ നോബിയോട് ഇവരുടെ ശിക്ഷയെ കുറിച്ച് മോഹൻലാൽ ചോദിച്ചു. വെളളം തുപ്പിയത് കൊണ്ട് വെള്ളം കൊടുക്കേണ്ട എന്നായിരുന്ന നോബി പറഞ്ഞത്, എന്നാൽ പിന്നീട് മോഹൻലാൽ തന്നെ ശിക്ഷ കൊടുക്കുകയും ചെയ്തു . മൂന്ന് ദിവസം പൂന്തോട്ടം വൃത്തിയാക്കാനാണ് ഇവർക്ക് നൽകിയ ശിക്ഷ. ക്യാപ്റ്റൻ നൽകിയ ജോലിക്കൊപ്പം ഈ ജോലിയും ചെയ്യണമെന്ന് മോഹൻലാൽ പറഞ്ഞി. നോബിയും മോഹൻലാലിന്റെ തീരുമാനത്തെ ശരിവെച്ചു.


Click it and Unblock the Notifications