ഞാന്‍ കുരങ്ങനായിട്ട് നില്‍ക്കുകയാണോ? ദേഷ്യത്തിൽ മോഹന്‍ലാല്‍, നിയമലംഘനം നടത്തിയവര്‍ക്ക് ശിക്ഷയുമായി താരം

ആഴ്ചയുടെ അവസാനം എത്താറുള്ളത് പോലെ മോഹന്‍ലാല്‍ ബിഗ് ബോസിലേക്ക് എത്തിയിരിക്കുകയാണ്. നേരത്തെ പുറത്ത് വിട്ട പ്രൊമോ വീഡിയോയില്‍ സൂചിപ്പിച്ചത് പ്രകാരം ഡ്ര്‌സ് പോലും മാറാതെയാണ് മോഹന്‍ലാല്‍ വേദിയിലേക്ക് എത്തിയത്. നേരെ മത്സരാര്‍ഥികള്‍ക്ക് അടുത്തേക്ക് പോവണമെന്ന് അണിയറ പ്രവര്‍ത്തകരോട് പറഞ്ഞത് പ്രകാരം ടിവി സ്‌ക്രീനിലൂടെ മോഹന്‍ലാല്‍ അവര്‍ക്ക് മുന്നിലെത്തി. എല്ലാവരും വലിയ സന്തോഷത്തോടെ അവതാരകനെ സ്വാഗതം ചെയ്‌തെങ്കിലും കടുത്ത ദേഷ്യത്തിലായിരുന്നു താരം.

മിഷേല്‍, ഫിറോസ്, സജ്‌ന എന്നിവരോട് എഴുന്നേറ്റ് നില്‍ക്കാന്‍ പറഞ്ഞതിന് ശേഷം എന്തിനാണെന്ന് മനസിലായോന്ന് മോഹന്‍ലാല്‍ ചോദിക്കുന്നു. ഡിംപലിന്റെ കാര്യമാണോ എന്ന് ചോദിച്ച ഫിറോസിനോട് ആണോന്ന് താരം തിരിച്ച് ചോദിച്ചു. മിഷേലിനോടും സമാന ചോദ്യം തന്നെ ആവര്‍ത്തിച്ചു. ആണോന്ന് തിരിച്ച് ചോദിക്കുന്നതിനിടെ മിഷേല്‍ ചിരിക്കരുതെന്ന് അവതാരകന്‍ മുന്നറിയിപ്പും നല്‍കിയിരുന്നു.

നിങ്ങളെ അകത്തേക്ക് വിടുമ്പോള്‍ പ്രത്യേകം പറഞ്ഞിരുന്നതാണ് പുറത്ത് നടക്കുന്ന കാര്യം അവിടെ പറയരുതെന്ന്. പിന്നെ എന്തിനാണ് ഡിംപലിന്റെ കാര്യം നേരേ അവിടെ പോയി പറഞ്ഞതെന്ന് മോഹന്‍ലാല്‍ ആവര്‍ത്തിക്കുന്നു. ഇക്കാര്യത്തില്‍ വ്യക്ത വരുത്തണമെന്നും ഫിറോസിന് ആയിരുന്നല്ലോ താല്‍പര്യം കൂടുതല്‍. എല്ലാ ഷോ യും കണ്ട നിങ്ങള്‍ പ്ലാന്‍ ചെയ്ത് വന്നവരാണെന്ന് പറഞ്ഞിട്ട് ഇതായിരുന്നോ നിങ്ങളുടെ പ്ലാനിങ് എന്ന് മോഹന്‍ലാല്‍ ചോദിക്കുന്നു.

actors

ഞാന്‍ പറഞ്ഞ് വിടുന്ന കാര്യങ്ങള്‍ക്കൊന്നും നിങ്ങള്‍ യാതൊരു വിലയും നല്‍കുന്നില്ലേ എന്നാണ് മോഹന്‍ലാല്‍ ചോദിക്കുന്നത്. ഞാനെന്താണ് കുരങ്ങനായിട്ട് നില്‍ക്കുകയാണോ എന്ന പ്രതികരണമായിരുന്നു താരരാജാവ് നല്‍കിയത്. ഇങ്ങനെയുള്ള കാര്യങ്ങള്‍ക്ക് പോലും ബഹുമാനം തന്നില്ലെങ്കില്‍ പിന്നെ എങ്ങനെയാണ് ശരിയാവുക. ഇതിന് നിങ്ങള്‍ക്ക് നല്ല പണിഷ്‌മെന്റ് കിട്ടുമെന്നും ഇത്തരം കാര്യങ്ങള്‍ക്ക് നൂറ് ശതമാനം പ്രതികരിക്കുമെന്നും താരം സൂചിപ്പിച്ചിരുന്നു.

തലകുത്തി മറിഞ്ഞുള്ള അഭ്യാസങ്ങളുമായി നടി അമല പോൾ, ചിത്രങ്ങൾ കാണാം

ഒരു ഇടവേള പറഞ്ഞ് ഡ്രസ് മാറി വന്നതിന് ശേഷം ഇവര്‍ക്കുമുള്ള ശിക്ഷ പ്രഖ്യാപിച്ചു. മൂവരെയും നേരിട്ട് എലിമിനേഷനിലേക്ക് നോമിനേറ്റ് ചെയ്തിരിക്കുകയാണ്. അവര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരമില്ലെന്നും വ്യക്തമാക്കി. ഇനി പ്രേക്ഷകര്‍ നിങ്ങളുടെ വിധി തീരുമാനിക്കട്ടേ എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. വീട്ടിലെ നിയമങ്ങള്‍ ലംഘിച്ചു. അതുകൊണ്ട് എന്നെ നോമിനേറ്റ് ചെയ്തുവെന്ന് താരങ്ങളെ കൊണ്ട് പറയിപ്പിച്ചു. ഒടുവില്‍ ആ ബാഡ്ജ് ധരിപ്പിക്കുകയും ചെയ്തിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X