വളരെ മോശമായാണ് നിങ്ങളുടെ വാക്കുകള്‍ ജനങ്ങള്‍ എടുത്തിരിക്കുന്നത്, കിടിലം ഫിറോസിനോട് മോഹന്‍ലാല്‍

By Midhun Raj

ഡിംപല്‍ ഭാലിനെതിരെയുളള കിടിലം ഫിറോസിന്‌റെ ആരോപണം ബിഗ് ബോസ് ഹൗസില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഡിംപല്‍ സിമ്പതി കാണിച്ചാണ് ഹൗസില്‍ നില്‍ക്കുന്നതെന്നായിരുന്നു ഫിറോസ് പറഞ്ഞത്. ഇത് ഡിംപലില്‍ വലിയ വിഷമമുണ്ടാക്കിയിരുന്നു. നാട്ടുകൂട്ടം വീക്ക്‌ലി ടാസ്‌ക്കിനിടെയായിരുന്നു ഡിംപലും കിടിലവും തമ്മില്‍ വീണ്ടും പ്രശ്‌നമുണ്ടായത്. ഇരുവരും തമ്മിലുളള വിഷയത്തില്‍ മോഹന്‍ലാല്‍ ഇന്ന് ഇടപെട്ടിരുന്നു. എന്താണ് ഫിറോസിന്‌റെ പ്രോബ്ലം എന്ന് ചോദിച്ചുകൊണ്ടാണ് ലാലേട്ടന്‍ എപ്പിസോഡ് തുടങ്ങിയത്.

ഗ്ലാമര്‍ ചിത്രങ്ങളുമായി നടി, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

ടാസ്‌ക്കില്‍ ഒരാളെ പ്രൊവോക്ക് ചെയ്യാന്‍ തെരഞ്ഞെടുത്ത മാര്‍ഗ്ഗം ശരിയാണോ എന്ന ചോദ്യത്തിന് തെറ്റായതൊന്നും ഞാന്‍ പറഞ്ഞില്ലെന്നായിരുന്നു ഫിറോസിന്‌റെ മറുപടി. നിങ്ങള്‍ ഉപയോഗിച്ച വാക്കുകള്‍, അവര്‍ക്ക് സുഖമില്ല, അവരെ നിങ്ങള്‍ അപമാനിച്ചോ, അവരെ സ്‌പെഷ്യല്‍ കിഡ് ആണെന്ന് പറഞ്ഞോ, കാരണം ഈ പരിപാടി ലക്ഷക്കണക്കിന് ആളുകള്‍ കണ്ടുകൊണ്ടിരിക്കുകയാണ്.

നിങ്ങള്‍ അവരെ മാത്രമല്ല അതുമായി

നിങ്ങള്‍ അവരെ മാത്രമല്ല അതുമായി ബന്ധപ്പെട്ട ഒരുപാട് പേരുടെ മനസിനെ വേദനിപ്പിച്ചു എന്നാണ് അവര്‍ പറയുന്നത്. അത് തെറ്റാണെന്നും മോഹന്‍ലാല്‍ കിടിലത്തോട് പറഞ്ഞു. സ്‌പെഷ്യല്‍ കിഡ് എന്നത് കൊണ്ട് ഉദ്ദേശിച്ചത് ഫേവറൈറ്റ് കിഡ്ഡാണെന്നും അതവരെ വേദനിപ്പിച്ചുവെങ്കില്‍ നിരുപാധികം മാപ്പ് ചോദിക്കുന്നു എന്നുമായിരുന്നു ഇതിന് കിടിലം ഫിറോസ് നല്‍കിയ മറുപടി.

എന്തുക്കൊണ്ടാണ് ബിഗ് ബോസിന്‌റെ

എന്തുക്കൊണ്ടാണ് ഡിംപലിനെ ബിഗ് ബോസിന്‌റെ സ്‌പെഷ്യല്‍ കിഡാണെന്ന് പറയുവാനുളള കാരണം ലാലേട്ടന്‍ തിരക്കി. ഒരാള്‍ക്ക് വേണ്ടിയും പ്രത്യേകിച്ച് ബിഗ് ബോസ് ടാസ്‌ക്കുകള്‍ ഉണ്ടാക്കാറില്ല. അതാദ്യം നിങ്ങള്‍ മനസിലാക്കണം. നിങ്ങളോട് എനിക്കും ഇവിടെ ഉളളവര്‍ക്കും ഒരേ സ്‌നേഹമാണ്. നിങ്ങള്‍ ഒരു പ്രവൃത്തി കാണിച്ചാല്‍ അത് തെറ്റാണെന്ന് പറയേണ്ട അധികാരം ഞങ്ങള്‍ക്കുണ്ട്.

ഇത്രയും പ്രേക്ഷകര്‍ കണ്ടുകൊണ്ടിരിക്കുന്ന

ഇത്രയും പ്രേക്ഷകര്‍ കണ്ടുകൊണ്ടിരിക്കുന്ന ഷോയില്‍ വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിച്ച് ഉപയോഗിക്കണം. ഒരു മനുഷ്യന് സിമ്പതിയല്ല, എമ്പതി വേണം, വളരെ മോശമായാണ് നിങ്ങളുടെ വാക്കുകള്‍ ജനങ്ങള്‍ എടുത്തിരിക്കുന്നതെന്നും മോഹന്‍ലാല്‍ കിടിലത്തോട് പറഞ്ഞു. ഡിംപലിന്‌റെ കാര്യങ്ങള്‍ അറിഞ്ഞ് തന്നെയാണ് ഞങ്ങള്‍ ഷോയിലേക്ക് എടുത്തത്.

അത് മല്‍സരാര്ത്ഥികള്‍ക്ക്

അത് മല്‍സരാര്‍ത്ഥികള്‍ക്ക് അറിയാമെന്നും മോഹന്‍ലാല്‍ പറഞ്ഞു. ടാസ്‌ക്കാണെങ്കിലും താനും ഒരു മനുഷ്യനാണെന്ന് ഡിംപല്‍ പറഞ്ഞു. നല്ല സോഷ്യല്‍ വര്‍ക്കറായ ഒരാള്‍ ഹൗസില്‍ എന്തിനാണ് ഇങ്ങനെ ഒകെ സംസാരിക്കുന്നത്, ഡിംപല്‍ ചോദിച്ചു. തുടര്‍ന്ന് ഇതില്‍ പരസ്പരം ആലോചിച്ച് തീരുമാനം എടുക്കാനും മോഹന്‍ലാല്‍ ആവശ്യപ്പെട്ടു.

തുടര്‍ന്ന് ഡിംപലിനോട്

തുടര്‍ന്ന് ഡിംപലിനോട് നിരുപാധികം മാപ്പ് പറയുന്നുവെന്ന് ഫിറോസ് അറിയിച്ചു. ആരെയും നോവിക്കണമെന്ന് ആഗ്രഹിച്ചിട്ടില്ലെന്നും എന്ത് ശിക്ഷയാണെങ്കിലും സ്വീകരിക്കാന്‍ തയ്യാറാണെന്നും ഫിറോസ് പറഞ്ഞു. പിന്നാലെ ഫിറോസ് പോകണമെന്നാണോ ആഗ്രഹമെന്ന മോഹന്‍ലാലിന്‌റെ ചോദ്യത്തിന് അതിന്‌റെ ആവശ്യമില്ലെന്നും എല്ലാ മറക്കാന്‍ ഞാന്‍ തയ്യാറാണെന്നുമായിരുന്നു ഡിംപല്‍ പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X