ബിഗ് ബോസിനുള്ളില്‍ നിന്നും ആപ്പിള്‍ പുറത്തേക്ക് എറിഞ്ഞ് മത്സരാര്‍ഥി; ആപ്പിള്‍ കള്ളനെ പിടികൂടി മോഹന്‍ലാലും
സംഭവബഹുലമായ നിമിഷങ്ങളിലൂടെയാണ് ബിഗ് ബോസ് മൂന്നാം സീസണും പോയി കൊണ്ടിരിക്കുന്നത്. ഷോ തുടങ്ങി ഒരാഴ്ച ആയപ്പോഴെക്കും മത്സരാര്‍ഥികളില്‍ ആരൊക്കെയാണ് മുന്നില്‍ നില്‍ക്കുന്നതെന്ന കാര്യം വ്യക്തമായി വരികയാണ്. എന്നാല്‍ ചിലരുടെ ഗെയിം തന്ത്രങ്ങള്‍ അവരെ ഏറ്റവും പിന്നിലേക്ക് എത്തിക്കുന്നതും കഴിഞ്ഞ ദിവസങ്ങളില്‍ പ്രേക്ഷകര്‍ കണ്ട് കഴിഞ്ഞു.
ശനിയാഴ്ചയും ഞായറാഴ്ചയും അവതാരകനായ മോഹന്‍ലാല്‍ വരുന്നതുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളായിരുന്നു. ഇന്നത്തെ എപ്പിസോഡില്‍ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന പലതും ഉണ്ടാവുമെന്നുള്ള സൂചനകള്‍ വന്നിരുന്നു. ബിഗ് ബോസ് വീട്ടിലേക്ക് പുതിയ അതിഥി എത്തുന്നതാണ് അതില്‍ ശ്രദ്ധേയം. മറ്റൊന്ന് വീട്ടിലെ ആപ്പിള്‍ കള്ളനെ ബിഗ് ബോസ് കൈയോടെ പിടി കൂടി എന്നുള്ളതാണ്.
എല്ലാ തവണത്തേതും പോലെ ഈ സീസണിലും വളരെ കുറച്ച് ഭക്ഷണ സാധനങ്ങളാണ് മത്സരാര്‍ഥികള്‍ക്ക് കൊടുക്കുന്നത്. ഒരാഴ്ചയത്തേക്ക് കിട്ടുന്ന റേഷന്‍ ചെലവ് ചുരുക്കി ഉപയോഗിക്കുകയാണ് വേണ്ടത്. എന്നാല്‍ ചിലരുടെ വിശപ്പ് മറ്റ് സാധാനങ്ങള്‍ കട്ടെടുക്കുന്നതിലേക്കും മാറും. ആദ്യ സീസണില്‍ മീന്‍ കറി മോഷ്ണം പോയതും കഴിഞ്ഞ തവണ കേക്ക് കാണാതെ പോയതുമൊക്കെ ഇതില്‍ ചിലത് മാത്രമായിരുന്നു.

ഇത്തവണ ആപ്പിളാണ് വിഷയം. ആപ്പിള്‍ എല്ലാവര്‍ക്കും ഇഷ്ടമാണോ എന്ന് ചോദിച്ചാണ് മോഹന്‍ലാല്‍ എത്തിയത്. എല്ലാവരും ഒറ്റ വാക്കില്‍ ആണെന്നുള്ള ഉത്തരം പറഞ്ഞു. ഐസക്ക് ന്യൂട്ടന്റെ തലയില്‍ ആപ്പിള്‍ വീണപ്പോള്‍ പുതിയ ഐഡിയ കിട്ടി. അതുപോലെ രണ്ടാമത് ഒരു ആപ്പിള്‍ വീടിന്റെ പുറത്തുള്ള ഒരു സെക്യൂരിറ്റിയുടെ തലയില്‍ വന്ന് വീണുവെന്നും താരം പറയുന്നു.
ഇതിന് മറുപടിയെന്നോണം ഞാന്‍ ആപ്പിള്‍ തിന്നാല്‍ കുരു പോലും ബാക്കി വെക്കാറില്ലെന്നാണ് മജ്‌സിയ പറഞ്ഞത്. ഇത് എറിഞ്ഞവന്റെ പേര് ഇതിലുണ്ടെന്ന് പറഞ്ഞ മോഹന്‍ലാല്‍ കിടിലം ഫിറോസ് രാത്രിയില്‍ ആപ്പിള്‍ തിന്നതിന് ശേഷം ബാക്കിയുള്ളത് ഗാര്‍ഡനില്‍ നിന്നും പുറത്തേക്ക് എറിയുന്ന വീഡിയോയും കാണിച്ചു. മോനെ എന്നെ കൊണ്ട് അതാരാണെന്ന് പറയിപ്പിക്കാതെ നിങ്ങള് സമ്മതിക്ക്. എന്നും പ്രൊമോ വീഡിയോയില്‍ മോഹന്‍ലാല്‍ സൂചിപ്പിച്ചിരിക്കുകയാണ്.
ഇന്നത്തെ എപ്പിസോഡില്‍ അതാരണെന്നുള്ളത് വ്യക്തമായി കാണിക്കുമെങ്കിലും ഫിറോസ് അത് ഏറ്റെടുക്കാത്തത് എന്താണെന്നുള്ള ചോദ്യം ഉയര്‍ന്ന് വരികയാണ്. ഫാന്‍സ് പേജുകളില്‍ ഫിറോസിനെ പിന്തുണച്ച് നിരവധി പേര്‍ എത്തുന്നുണ്ടെങ്കിലും കൂടുതല്‍ പേരും ട്രോളുകയാണ്.


Click it and Unblock the Notifications