ബിഗ് ബോസിനുള്ളിലും ദൃശ്യത്തിന്റെ കഥ; ജോര്‍ജുകുട്ടിയായി മോഹന്‍ലാലിന്റെ എന്‍ട്രി, കഥ പറഞ്ഞ് മത്സരാര്‍ഥികളും

മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ദൃശ്യം 2 ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലൂടെ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. വളരെ ഗംഭീരമെന്ന പ്രേക്ഷക പ്രശംസയില്‍ ദൃശ്യത്തെ കുറിച്ചുള്ള നിരൂപണങ്ങള്‍ ശ്രദ്ധേയമാവുകയാണ്. തിയേറ്റര്‍ റിലീസ് കിട്ടാത്തതിന്റെ നിരാശയിലാണ് പലരും. ഇതിനിടെ ബിഗ് ബോസിലും ദൃശ്യം 2 വിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്.

ക്യാപ്റ്റനായ ഭാഗ്യലക്ഷ്മിയായിരുന്നു ദൃശ്യം 2 വിന്റെ പോസ്റ്റര്‍ ബിഗ് ബോസ് വീടിനുള്ളില്‍ ഉയര്‍ത്തിയത്. ശനിയാഴ്ച അവതാരകനായ മോഹന്‍ലാല്‍ ബിഗ് ബോസ് വീട്ടിലേക്ക് എത്തുന്നുണ്ട്. അന്നേ ദിവസം സിനിമയുമായി ബന്ധപ്പെട്ടുള്ള രസകരമായ നിരവധി കാര്യങ്ങള്‍ മത്സരാര്‍ഥികളുമായി പങ്കുവെക്കുന്നുമുണ്ട്. സാധാരണ കോട്ടും സ്യൂട്ടും ഇട്ട് വരാറുള്ള മോഹന്‍ലാല്‍ ഇത്തവണ ദൃശ്യത്തിലെ ജോര്‍ജ്കുട്ടിയുടെ വേഷത്തിലാണ് എത്തിയത്.

lal-pics

ഞാന്‍ ആരാണെന്ന് മനസിലായോന്നുള്ള ചോദ്യത്തിന് ജോര്‍ജുക്കുട്ടി എന്ന് എല്ലാവരും ഒരുമിച്ച് പറഞ്ഞു. 'എന്റെ വീട്ടില്‍ റാണിയും പിള്ളേരും ബിഗ് ബോസ് എപ്പോഴും കാണും. ദൃശ്യം 2 ഇന്നലെ റിലീസ് ചെയ്തു. അതുമായി ബന്ധപ്പെട്ട് എന്തോ ടാസ്‌ക് തന്നിട്ടുണ്ടല്ലോന്ന് മത്സരാര്‍ഥികളോട് മോഹന്‍ലാല്‍ ചോദിക്കുന്നു. ദൃശ്യത്തിന്റെ കഥ പറയാനുള്ള അവസരമായിരുന്നു.

വിസ്മയ മോഹൻലാലിൻ്റെ അപൂർവ്വ മേക്കോവർ, അവിശ്വസീയമായ മാറ്റമാണ്, താരപുത്രിയുടെ പഴയ ചിത്രങ്ങളും പുതിയതും വൈറലാവുന്നു

ഭാഗ്യലക്ഷ്മിയാണ് തുടക്കം കുറിച്ചത്. ജോര്‍ജുക്കുട്ടിയുടെ വീട്ടില്‍ നിന്നുള്ള കഥയാണ് വായിച്ചത്. പിന്നാലെ അനൂപ് കൃഷ്ണന്‍, ഫിറോസ് എന്നിവര്‍ നോക്കി വായിക്കുന്നു. മുന്‍പത്തെക്കാളും മെലിഞ്ഞ് സുന്ദരനാണെന്ന അവസാന വാചകത്തില്‍ മോഹന്‍ലാല്‍ കണ്ണുകള്‍ പൊത്തി നാണം അഭിനയിക്കുന്നുണ്ട്. അതേ സമയം ഇന്നത്തെ എപ്പിസോഡില്‍ എലിമിനേഷനെ കുറിച്ചുള്ള സൂചനകളുണ്ടാവുമോ എന്ന് കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X