ഫൈനൽ ഫൈവിൽ ആരൊക്കെ; മത്സരാർഥികളുടെ മുന്നിൽ വെച്ച് മോഹൻലാലിന്റെ പ്രവചനം

ഫെബ്രുവരി14 ന് ആരംഭിച്ച ബിഗ് ബോസ് സീസൺ 3 അതിന്റെ അവസാന ഘട്ടത്തിലേയ്ക്ക് കടക്കുകയാണ്. 14 മത്സരാർഥികളുമായി ആരംഭിച്ച ഷോയിൽ ഇപ്പോൾ 12 പേരാണുള്ളത്. ബിഗ് ബോസ് അതിന്റെ 62ാം ദിവസം പിന്നിടുമ്പോൾ എല്ലാവരുടേയും മനസിൽ 100ാം ദിവസം ഹൗസിൽ നിൽക്കുക എന്നതാണ് ഇതിനായി മത്സരബുദ്ധിയോടെയാണ് ഓരോ ചുവടും വയ്ക്കുന്നത്.

ഗ്ലാമറസ് ലുക്കിൽ നടിയുടെ ഫോട്ടോഷൂട്ട്, ചിത്രം കാണാം

ദിവസങ്ങൾ കുറയുന്തോറും മത്സരവും മുറുകുകയാണ്. എല്ലാവരും വാശിയോടെയാണ് ടാസ്ക്കുകളെ നേരിടുന്നത്. ബിഗ് ബോസ് ഷോ വിന്നർ ആകുക എന്നതിനെക്കാളും ടോപ്പ് ഫൈവാണ് എല്ലാവരുടേയും ലക്ഷ്യം. അത് വെളിപ്പെടുത്തിയിട്ടുമുണ്ട്. ഇപ്പോഴിത ആരൊക്കെ അവസാന അഞ്ചിലെത്തുമെന്ന് പ്രവചിക്കുകയാണ് അവതാരകനായ മോഹൻലാൽ. വാരാന്ത്യം എപ്പിസോഡിൽ എത്തിയപ്പോഴായിരുന്നു മോഹൻലാലിന്റെ പ്രവചനം.

 മറ്റുള്ളവരുടെ അഭിപ്രായം

മോഹൻലാൽ തന്റെ പ്രവചനം പറയുന്നതിന് മുൻപ് മറ്റുള്ള മത്സരാർഥികളുടെ അഭിപ്രായം ആരാഞ്ഞിരുന്നു. ബിഗ് ബോസ് ഹൗസിൽ ടോപ്പ് 5 ചർച്ചകൾ പുരോഗമിക്കുകയാണ്. മത്സരാർഥികളുടെ ഇടയിൽ ഇത് വലിയ ചർച്ചയായതോടെയാണ് ആരൊക്കെ അവസാന അഞ്ചിൽ വരുമെന്ന് മോഹൻലാൽ ചോദിച്ചത്. ഋതു മന്ത്രയിൽ നിന്നാണ് ആരംഭിക്കുന്നത് ഋതു ഹൗസിൽ ഇക്കാര്യം ചർച്ച ചെയ്തിരുന്നു താൻ ഉറപ്പായും വരുമെന്നാണ് ഋതു പറയുന്നത്. തനിക്കൊപ്പം മണിക്കുട്ടൻ, ഡിംപൽ ഭാൽ, റംസാൻ, നോബി എന്നിവർ ഉണ്ടാകുമെന്നാണ് ഋതു പറയുന്നത്

ടോപ്പ്  ഫൈവ്

പിന്നീട് കിടലത്തിന്റെ ചാൻസ് ആയിരുന്നു. താൻ നോബി, സായ്, റംസാൻ എന്നിങ്ങനെയായിരുന്നു കിടിലൻ ഫിറോസിന്റെ പ്രവചനം. ഡിംപൽ, മണിക്കുട്ടൻ, അഡോണി, റംസാൻ, സന്ധ്യ എന്നിവരുടെ പേരാണ് ഡിംപൽ പറഞ്ഞത്. നോബി തന്റെ പേരിനോടൊപ്പം റംസാൻ,ഡിംപൽ, ഫിറോസ്, മണിക്കുട്ടൻ, അനൂപ് എന്നിവ ഉണ്ടാകുമെന്ന് പ്രവചിച്ചു. സൂര്യ തന്റെ പേര പറയാതെ മറ്റ് 5 പേരാണ പ്രവചിച്ചത്. ഫിറോസ്, റംസാന്‍, നോബി, അനൂപ്, അഡോണി എന്നിങ്ങനെയായിരുന്നന സൂര്യയുടെ പ്രവചനം.

മത്സരാർഥികളുടെ അഭിപ്രായം

റംസാൻ , സായ് രമ്യ, ഡിംപൽ എന്നിവരായിരിക്കും തന്നോടൊപ്പം ഫൈനൽ ഫൈവിൽ ഉണ്ടാവുക എന്നാണ് സന്ധ്യ പറഞ്ഞത്. തന്നോടൊപ്പം ഫിറോസ്, റംസാന്‍, മണിക്കുട്ടന്‍, ഡിംപല്‍ എന്നിവരാകും ഉണ്ടാവുക എന്ന് അഡോണി പറഞ്ഞു. രമ്യ തന്നോടൊപ്പം റംസാന്‍, ഡിംപല്‍, സന്ധ്യ, സൂര്യ എന്നിവർ ഉണ്ടാകുമെന്ന് പ്രവചിച്ചു . ഇവർ ടോപ്പ് ഫൈവിൽ എത്തുക എന്നത് തന്റെ ആഗ്രഹമാണെന്ന് പറഞ്ഞു കൊണ്ടാണ് സായ് പേരുകൾ പറഞ്ഞത്. നോബി, സൂര്യ, അഡോണി, ഫിറോസ് എന്നിവരുടെ പേരാണ് പറഞ്ഞത്. മണിക്കുട്ടനും തന്നെ കൂടാതെ ഡിംപല്‍, റംസാന്‍, അഡോണി, അനൂപ് എന്നിവരെയാണ് പറഞ്ഞത്. ഡിംപല്‍, നോബി. മണിക്കുട്ടന്‍, അഡോണി എന്നിവരുടെ പേരാണ് റംസാനും പറഞ്ഞത്. തനിക്കൊപ്പം മണിക്കുട്ടന്‍, ഡിംപല്‍, രമ്യ എന്നിവർ ഉണ്ടാകുമെന്നാണ് അനൂപിന്റെ പ്രവചനം.

മോഹൻലാലിന്റെ പ്രവചനം

മത്സരാർഥികൾ തങ്ങളുടെ പ്രവചനം നടത്തിയതിന് ശേഷമാണ് മോഹൻലാൽ തന്റെ അഭിപ്രായം പറഞ്ഞത്. ഞാൻ എന്റെ പ്രവചനം പറയട്ടെ എന്ന് മത്സരാർഥികളോട് ഇങ്ങോട്ട് ചോദിക്കുകയായിരുന്നു. എല്ലാവരും ആകാംക്ഷയോടെയാണ് ഇത് കേട്ടിരുന്നത്. എന്നാൽ എല്ലാവരേയും ഞെട്ടിച്ചു കൊണ്ടായിരുന്നു മോഹൻലാലിന്റെ പ്രവചനം നിങ്ങളാരും ഇല്ലെങ്കിലും ഞാൻ ഇവിടെയുണ്ടാകും സമ്മാനം നൽകാൻ എന്ന് മോഹൻലാൽ പറഞ്ഞു. എല്ലാവരും കയ്യടികളോടെയാണ ഇത് ശ്രവിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X