മജ്‌സിയ പറഞ്ഞ കളളം പൊളിച്ചടുക്കി മോഹന്‍ലാല്‍, രമ്യയുടെ പരാതിക്ക് അനൂപിന്‌റെ മറുപടി
ബിഗ് ബോസ് ഹൗസില്‍ സംഭവബഹുലമായ ഒരാഴ്ചയാണ് കടന്നുപോയത്. വീക്ക്‌ലി ടാസ്‌ക്കുകളിലും മറ്റും ശ്രദ്ധേയ പ്രകടനമാണ മല്‍സരാര്‍ത്ഥികള്‍ കാഴ്ചവെച്ചത്. അതേസമയം റംസാന്‍ ക്യാപ്റ്റനായ സമയത്ത് കുക്കിംഗ് ടീമിന്‌റ ക്യാപ്റ്റന്‍ അനൂപ് കൃഷ്ണനായിരുന്നു. അനൂപിനൊപ്പം രമ്യ, സന്ധ്യ, സൂര്യ തുടങ്ങിയവരാണ് ടീമിലുണ്ടായത്. അനൂപ് കൃഷ്ണന്‌റെ കുക്കിംഗിനെ കുറിച്ച് ഇന്ന് മോഹന്‍ലാല്‍ മല്‍സരാര്‍ത്ഥികളോടെല്ലാം ചോദിച്ചിരുന്നു. മിക്കവരും നല്ല അഭിപ്രായങ്ങള്‍ പറഞ്ഞപ്പോള്‍ കുക്കിംഗ് ചിലര്‍ക്ക് ഇഷ്ടമായില്ലല്ലോ എന്ന് മോഹന്‍ലാല്‍ ചോദിച്ചു. മജ്‌സിയയ്ക്ക് ഇഷ്ടമായില്ല എന്ന് പറഞ്ഞുവെന്ന് തോന്നുന്നുവല്ലോയെന്ന് മോഹന്‍ലാല്‍ ചോദിച്ചു.

എന്നാല്‍ ഭാഗ്യലക്ഷ്മി ചേച്ചിയാണ് അങ്ങനെ പറഞ്ഞതെന്നായിരുന്നു മജ്‌സിയയുടെ മറുപടി. എന്നാല്‍ അങ്ങനെയല്ലല്ലോ എന്ന് വെളിപ്പെടുത്തി മജ്‌സിയ പറഞ്ഞത് കളളമാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. മജ്‌സിയ അല്ലെ മീന്‍കറിയെ കുറിച്ച് എന്തോ അഭിപ്രായം പറഞ്ഞത് എന്നായിരുന്നു ലാലേട്ടന്‌റെ ചോദ്യം. താന്‍ അങ്ങനെ പറഞ്ഞെങ്കിലും ഭാഗ്യലക്ഷ്മി ചേച്ചിയും അങ്ങനെ വ്യക്തമാക്കിയെന്ന് മജ്‌സിയ പറഞ്ഞു. എന്നാല്‍ മീന്‍ കഴിക്കാത്ത താന്‍ എങ്ങനെയാണ് അഭിപ്രായം പറയുന്നതെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ ചോദ്യം.
ഗ്ലാമറസ് ലുക്കില്‍ നടി, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം
തുടര്‍ന്ന് വെറുതെ എന്തിനാണ് ഭാഗ്യലക്ഷ്മിയെ കോര്‍ണര്‍ ചെയ്യുന്നതെന്ന് മോഹന്‍ലാലിന്‌റെ ചോദിച്ചു. ഇതിന് പിന്നാലെ കുക്കിംഗ് സമയത്ത് തന്നെ അത് ചെയ്യാന്‍ അനൂപ് സമ്മതിച്ചില്ലെന്ന് രമ്യ പറഞ്ഞിരുന്നു. താന്‍ കുക്ക് ചെയ്യാന്‍ തയ്യാറായിരുന്നു എന്നും എന്നാല്‍ അനൂപേട്ടന്‍ സമ്മതിച്ചില്ലെന്നുമായിരുന്നു രമ്യ പറഞ്ഞത്. ഇതിന് അനൂപ് നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു. എവിക്ഷന്‍ ഘട്ടത്തിലാണ് എന്ന് രമ്യ പറഞ്ഞതിനാല്‍ അവര്‍ക്ക് കുക്കിംഗില്‍ സമയം ഇളവ് അനുവദിച്ചിരുന്നു എന്ന് അനൂപ് പറഞ്ഞു. പലപ്പോഴും താന്‍ ആയിരുന്നു രാവിലെ രമ്യയെ അടക്കം വിളിച്ച് എഴുന്നേല്‍പ്പിച്ചത്. കുടുംബ കാര്യങ്ങളെല്ലാം ചോദിച്ച് രമ്യ ഉണ്ടായിയ പയറ് താനും കഴിച്ചിരുന്നു എന്ന് ലാലേട്ടന് മുന്നില്‍ അനൂപ് പറഞ്ഞു.


Click it and Unblock the Notifications