ബിഗ് ബോസ് 3യില്‍ മോഹന്‍ലാലിന്‌റെ പ്രതിഫലം? ഷോ തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം
ബിഗ് ബോസ് മലയാളം മൂന്നാം സീസണ്‍ തുടങ്ങാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണുളളത്. മോഹന്‍ലാല്‍ തന്നെ അവതാരകനാവുന്ന ഷോയിലെ മല്‍സരാര്‍ത്ഥികളെ അറിയാനുളള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ഇത്തവണയും ആവേശത്തിലാഴ്ത്തുന്ന സംഭവവികാസങ്ങള്‍ ബിഗ് ബോസില്‍ അരങ്ങേറുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ഇന്ന് രാത്രി എഴ് മണി മുതലാണ് ബിഗ് ബോസ് 3യുടെ ഉദ്ഘാടന എപ്പിസോഡ് തുടങ്ങുക
നടി രകുല്‍ പ്രീതിന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറല്‍, കാണാം
സീസണ്‍ 3യുടെതായി മുന്‍പ് ഇറങ്ങിയ പ്രൊമോ വീഡിയോകളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ബിഗ് ബോസ് 2 നിര്‍ത്തിവെച്ചതിന് ശേഷമാണ് ഷോയുടെ പുതിയ സീസണ്‍ എത്തുന്നത്. ബിഗ് ബോസ് 3യുടെ ഉദ്ഘാടനത്തില്‍ മുന്‍ താരങ്ങളും പങ്കെടുക്കുന്നുണ്ട്.

ഇതിനായി ബിഗ് ബോസ് മുന്‍താരങ്ങളെല്ലാം ചെന്നൈയില്‍ എത്തിയിരുന്നു. തിങ്കള്‍ മുതല്‍ വെളളി വരെ രാത്രി 9.30നും ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 9 മണിക്കുമാണ് ബിഗ് ബോസ് എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുക. വിവിധ മേഖലകളില്‍ നിന്നുളള നിരവധി സെലിബ്രിറ്റികളുടെ പേരുകള്‍ ബിഗ് ബോസ് മല്‍സരാര്‍ത്ഥികളായി മുന്‍പ് പറഞ്ഞുകേട്ടിരുന്നു.

ദ ഷോ മസ്റ്റ് ഗോ ഓണ്‍ എന്ന ടാഗ് ലൈനിലാണ് ബിഗ് ബോസ് മലയാളത്തിന്റെ പുതിയ പതിപ്പ് എത്തുന്നത്. നോബി മാര്‍ക്കോസ്, ഭാഗ്യലക്ഷ്മി, ഡിഫോര്‍ ഡാന്‍സ് ഫെയിം റംസാന്‍, കിടിലം ഫിറോസ് തുടങ്ങിയവര്‍ ബിഗ് ബോസ് 3യില്‍ എത്തുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ബിഗ് ബോസ് മല്‍സരാര്‍ത്ഥികളെ സംബന്ധിച്ചുളള ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെയുണ്ടായിട്ടില്ല.

അതേസമയം ബിഗ് ബോസിനായി മോഹന്‍ലാല്‍ വാങ്ങുന്ന പ്രതിഫലത്തെ സംബന്ധിച്ചുളള പുതിയ റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ഈ സീസണിനായി 18 കോടി രൂപയാണ് ലാലേട്ടന്‍ വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ബിഗ് ബോസ് സീസണില്‍ 12 കോടി രൂപയായിരുന്നു നടന്റെ പ്രതിഫലമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക വിവരമൊന്നും പുറത്തുവന്നിട്ടില്ല.

ഇത്തവണയും സ്റ്റൈലിഷ് ലുക്കിലാണ് സൂപ്പര്‍താരം ഷോയില്‍ എത്തുന്നത്. ജിഷാദ് ഷംസുദ്ദീനാണ് ബിഗ് ബോസ് 3യ്ക്ക് വേണ്ടി മോഹന്‍ലാലിന്‌റെ സ്‌റ്റൈലിംഗ് ചെയ്യുന്നത്. ബിഗ് ബോസ് ആദ്യ സീസണ്‍ വിജയി സാബുമോന്‍, രണ്ടാം സീസണ്‍ മല്‍സരാര്‍ത്ഥികളായ ആര്യ, ആര്‍ജെ രഘു തുടങ്ങിയവര്‍ ബിഗ് ബോസ് ഉദ്ഘാടനത്തിന് ചെന്നൈയില്‍ എത്തിയിരുന്നു. 18 മല്‍സരാര്‍ത്ഥികളാണ് ഇത്തവണ ബിഗ് ബോസിന്റെ ഭാഗമാവുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച് ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് മല്‍സരാര്‍ത്ഥികള്‍ ബിഗ് ബോസില്‍ ഹൗസില്‍ പ്രവേശിക്കുന്നത്. ചെന്നെയില്‍ തന്നെയാണ് ഇത്തവണയും ബിഗ് ബോസ് ഷോയുടെ സെറ്റ് ഒരുക്കിയിരിക്കുന്നത്.


Click it and Unblock the Notifications