തരികിട അഭ്യാസം എന്നോട് കാണിക്കരുത്, നല്ല പണി തരും, ബിഗ് ബോസ് പൊട്ടിത്തെറിച്ച് മോഹൻലാൽ

ഏറെ പ്രശ്നങ്ങളിലൂടെയായിരുന്നു കഴിഞ്ഞ ആഴ്ച ബിഗ് ബോസ് ഹൗസ് കടന്നുപോയത്. വാരാന്ത്യം എപ്പിസോഡിൽ എത്തിയ മോഹൻലാൽ പ്രശ്നങ്ങൾ ഒരുവിധം പറഞ്ഞ് അവസാനിപ്പിക്കുകയായിരുന്നു. ചിലർക്ക് താക്കീത് നൽകുകയും ചെയ്തിരുന്നു. എന്നാൽ ഒരു ഇടവേള കഴിഞ്ഞ് വന്നപ്പോൾ ബിഗ് ബോസ് ഹൗസിന്റെ സ്ഥിതി ആകെ മാറുകയായിരുന്നു. വാക്ക് തർക്കത്തിലായിരുന്നു മത്സരാർഥികൾ.

biggboss

ഫിറോസും കിടിലൻ ഫിറോസും തമ്മിലാണ് പ്രശ്നം ആദ്യം തുടങ്ങിയത്. കിടിലൻ ഫിറോസ് ഫേക്കാണെന്നും മാസ്ക്ക് ധരിച്ചാണ് ഹൗസിൽ നിൽക്കുന്നതെന്നും ഫിറോസ് ഖാൻ പറഞ്ഞു. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കം രൂക്ഷമാകുകയായിരുന്നു. ഫിറോസുമാരുടെ വാക്ക് വാദത്തിനിടെ ഡിപംലിനെ ഫിറോസ് ഖാൻ കള്ളി എന്നു വിളിച്ചു. ഇത് ചോദ്യം ചെയ്ത അനൂപ് എത്തിയതോടെയാണ് രംഗം കൂടുതൽ വഷളായത്.

ഡിംപലിനെ എന്തിന്റെ അടിസ്ഥാനത്തിലാണ് കള്ളി എന്ന് വിളിച്ചത് എന്ന് ചോദിച്ച് കൊണ്ടാണ് അനൂപ് എത്തിയത്. നിങ്ങളുടെ എന്തെങ്കിലും അവർ മോഷ്ടിച്ചോ എന്നും അനൂപ് ചോദിച്ചു. ഇതിനെ ചൊല്ലി ഇരുവരും മുഖാമുഖം എത്തുകയായിരുന്നു. കയ്യാങ്കളിയുടെ വക്കിൽ വരെ കാര്യങ്ങൾ എത്തി. മറ്റുള്ളവർ ഇരുവരേയും കൂളാക്കാൻ ശ്രമിച്ചിട്ടും പരസ്പരം പോരടിക്കുകയായിരുന്നു.

ഇതെല്ലാം കണ്ട് കൊണ്ട് മോഹൻലാൽ അവിടെ നിൽക്കുന്നുണ്ടായിരുന്നു. മോഹൻലാൽ വിളിച്ചത് പോലും ആദ്യം ആരും കേട്ടില്ല. പിന്നീട് മോഹൻലാലിനോട് മാപ്പ് പറഞ്ഞുവെങ്കിലും മോഹൻലാല്‍ ക്ഷുഭിതനാകുകയായിരുന്നു. തരികിട അഭ്യാസം എന്റെയടുത്ത് കാണിക്കരുത് എന്നാണ് മോഹൻലാല്‍ പറഞ്ഞത്. ഞാൻ അതൊക്കെ കഴിഞ്ഞിട്ടാണ് ഇവിടെ വന്നത് . അതുകൊണ്ടാണ് ഇവിടെ വന്ന് നില്‍ക്കുന്നത്. നല്ലത് പോലെ കളിക്കാൻ എനിക്കറിയാം. ഞാൻ ഒരു ദാക്ഷിണ്യവും കാണിക്കാതെ നിങ്ങള്‍ക്ക്, നല്ല പണി തരുമെന്നും മോഹൻലാൽ പറഞ്ഞു.

കോംപ്രമൈസ് ആക്കിയിട്ട് വീണ്ടും തുടങ്ങുന്നു. ചുമ്മാ കാണാൻ വരുന്നതല്ല. അഭ്യാസം ഞാൻ നില്‍ക്കുമ്പോള്‍ കാണിക്കരുത്, ആണുങ്ങളായാലും പെണ്ണുങ്ങളായാലും. ഇങ്ങനെയൊരു ഗെയിം ആണ് എന്നറിഞ്ഞിട്ട് അല്ലേ വന്നത് എന്നും മോഹൻലാല്‍ കോപത്തോടെ ചോദിക്കുന്നണ്ട്.

എന്നാൽ മോഹൻലാലിന്റെ മുന്നിലും ഫിറോസ് അടങ്ങിയിരുന്നില്ല. സ്‍ക്രിപ്റ്റ് അനുസരിച്ച് തനിക്ക് സംസാരിക്കാൻ പറ്റില്ലെന്ന് പറഞ്ഞ് ഫിറോസ് ഖാൻ വീണ്ടും കിടിലൻ ഫിറോസിനെതിരെ രംഗത്തെത്തിയിരുന്നു. മോഹൻലാൽ പോയതിന് ശേഷവും സജ്നയും ഫിറോസ് ഖാനും വഴക്കിനെ കുറിച്ച് ചർച്ച ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X